Wednesday, May 30, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 01.02 AM

സ്‌നേഹത്തിന്റെ നൂലടുപ്പമുള്ള കഥകള്‍

uploads/news/2017/03/86493/book1.jpg

സ്‌നേഹം വറ്റുന്ന ഒരു ലോകത്താണ്‌ നമ്മുടെ ജീവിതം. ദിനംപ്രതി നമുക്കു മുന്നിലെത്തുന്നതില്‍ ഭൂരിപക്ഷവും ക്രൗര്യത്തിന്റെ വാര്‍ത്തകളാണ്‌.
മാനുഷികമുഖം നഷ്‌ടമാകുന്ന സമൂഹത്തിനു മുന്നില്‍ സ്‌നേഹമാകുന്ന വികാരം പൂത്തുലയേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ്‌ ഉള്ളൂര്‍ കെ. സതീശന്റെ "ജന്മാന്തരങ്ങള്‍" എന്ന കഥാ സമാഹാരം.
തികച്ചും സാധാരണ മനുഷ്യരാണ്‌ ഈ കഥകളിലെ കഥാപാത്രങ്ങള്‍. നമുക്ക്‌ ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇവരില്‍ ഓരോരുത്തരെയും ഉറപ്പായും കാണാന്‍ സാധിക്കും. ജീവിതത്തിന്റെ തീക്ഷ്‌ണ തലങ്ങളില്‍ നിന്ന്‌ തിരിച്ചടികള്‍ ഏറ്റുവാങ്ങുമ്പോള്‍ പകച്ചുപോകുന്ന സാധാരണക്കാരെ ഈ കഥകള്‍ വരച്ചു കാട്ടുന്നു. ഓരോ മനുഷ്യരും ഓരോ കഥകളാണ്‌. ഒന്നിനൊന്നു വ്യത്യസ്‌തമാണ്‌ ഈ കഥകളൊക്കെ. ജീവിത വേദിയില്‍ ഒരേ അവസ്‌ഥാന്തരങ്ങളെ ഓരോരുത്തരും നേരിടുക വ്യത്യസ്‌തമായാവും.
ഒരേ പ്രശ്‌നത്തിനു തന്നെ പരിഹാരങ്ങള്‍ വ്യത്യസ്‌തം എന്നാണ്‌ ഈ സ്‌ഥിതിവിശേഷത്തെ നമുക്ക്‌ ഒറ്റവാക്കില്‍ വിവരിക്കാനാവുക. അങ്ങനെ ജീവിതത്തെ നേരിടുന്ന കഥാപാത്രങ്ങളെ നമുക്ക്‌ ഈ കഥകളില്‍ കണ്ടെത്താം. ഈ കഥാപാത്രത്തിന്റെ സ്‌ഥാനത്ത്‌ നാമായിരുന്നെങ്കില്‍ എങ്ങനെ ഓരോ നിമിഷത്തെയും നേരിട്ടേനേ എന്നു നമുക്ക്‌ സ്വയം തോന്നിക്കുന്ന വിവരണമാണ്‌ കഥകളുടെ ഹൃദയം. വായനക്കാരനെ നേരിട്ട്‌ കഥയുടെ ഉള്ളറയിലേക്ക്‌ നയിക്കുന്ന വച്ചുകെട്ടില്ലാത്ത രചനാ രീതി ഇതിലെ കഥകളെ നമ്മിലേക്ക്‌ അടുപ്പിക്കുന്നു.
മുതിര്‍ന്ന തലമുറയുടെ ഇന്നത്തെ ജീവിതാവസ്‌ഥകള്‍ വരച്ചു കാട്ടുന്ന പരാജിതര്‍, അന്ത്യം, ശിക്ഷ, ദ്വീപ്‌ എന്നീ കഥകള്‍ സമൂഹത്തിനു നേരേ പിടിച്ച കണ്ണാടികളാണ്‌.
സമൂഹത്തിലെ അധാര്‍മികതകള്‍ വെളിവാക്കുന്ന വേട്ടമൃഗങ്ങള്‍, പ്രണയബന്ധത്തിന്റെ നിലാവെളിച്ചം പരത്തുന്ന ജന്മാന്തരങ്ങള്‍ എന്നിവയടക്കം 32 കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.

ജന്മാന്തരങ്ങള്‍
ഉള്ളൂര്‍ കെ. സതീശന്‍
പ്രസാധനം: പ്രഭാത്‌ ബുക്ക്‌ ഹൗസ്‌
വില: 150 രൂപ

Ads by Google
Sunday 05 Mar 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW