Wednesday, June 20, 2018 Last Updated 25 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 12.57 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

uploads/news/2017/03/86490/aazhcha.jpg

അശ്വതി: ബുദ്ധിവൈഭവത്താല്‍ വിജയം കൈവരിക്കും. പുതിയ തൊഴില്‍മേഖലകളില്‍ എത്തിപ്പെടുവാന്‍ സാധ്യത നിലനില്‍ക്കുന്ന കാലമാണ്‌. സാമ്പത്തികമായ പുരോഗതി പ്രതീക്ഷിക്കാം. സന്താനങ്ങളെകൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും. വ്യവഹാരത്തില്‍ വിജയം.
ഭരണി: ഉദരസംബന്ധമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. വാക്കുറപ്പിച്ച വിവാഹാലോചനകളില്‍ മാറ്റം സംഭവിക്കാം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുനവര്‍ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാകുന്ന കാലമാണ്‌. ബന്ധുജന സഹായത്താല്‍ കാര്യങ്ങള്‍ സാധിക്കുന്ന കാലമാണ്‌.
കാര്‍ത്തിക: അനവസരത്തില്‍ അഭിപ്രായപ്രകടനം നടത്തി പ്രശ്‌നങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്‌. അനാവശ്യ ചിന്തകള്‍ മനസിനെ അലട്ടും. ഭാര്യാഭര്‍തൃ ബന്ധത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാവും. വിദ്യാര്‍ഥികള്‍ക്ക്‌ അലസത പിടിപെടാവുന്ന കാലമാണ്‌.
രോഹിണി: ചെറിയ തോതില്‍ നിലനിന്നിരുന്ന അരിഷ്‌ടതകള്‍ വര്‍ധിക്കാനും ശാരീരികക്ലേശം വര്‍ധിക്കുവാനും സാധ്യത. അടുത്ത സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദേശജോലിക്കുള്ള പരിശ്രമം ലക്ഷ്യം കണ്ടെന്ന്‌ വരില്ല. ഔഷധസേവയ്‌ക്കായി പണം ചെലവഴിക്കും.
മകയിരം: ഔദ്യോഗികപരമായ മാറ്റങ്ങള്‍ സംഭവിക്കാം. വിദ്യാഭ്യാസപരമായി മികവിന്റെ കാലമാണ്‌. പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ യോഗമുണ്ട്‌. യാത്രകള്‍ കൂടുതലായി വേണ്ടിവരും. നഷ്‌ടത്തിലായ വ്യാപാരം തിരികെ ലാഭത്തിലാക്കുവാന്‍ സാധിക്കും.
തിരുവാതിര: ഏജന്‍സി, കോണ്‍ട്രാക്‌ട് ജോലികളില്‍നിന്ന്‌ ധനലാഭം കൈവരിക്കും. സ്വദേശം വെടിഞ്ഞുനിന്ന്‌ ജോലി ചെയ്യാന്‍ യോഗം. സ്വകാര്യ പണമിടപാട്‌ സ്‌ഥാപനങ്ങളില്‍നിന്ന്‌ കടം വാങ്ങിയ പണം തിരിച്ചടയ്‌ക്കാന്‍ സാധിക്കും. നേത്രരോഗം പിടിപെടാന്‍ സാധ്യത.
പുണര്‍തം: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അകല്‍ച്ച ശമിക്കും. തര്‍ക്കങ്ങള്‍, പിണക്കങ്ങള്‍ എന്നിവ ശമിക്കും. ഗൃഹം മോടിപിടിപ്പിക്കുവാന്‍ പണം ചെലവഴിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. സന്താനങ്ങള്‍ക്ക്‌ തൊഴില്‍ ലാഭമുണ്ടാകും.
പൂയം: തടസപ്പെട്ടുകിടന്നിരുന്ന ഭൂമിവില്‍പ്പന സാധ്യമാകും. ധനപരമായി നേട്ടങ്ങള്‍ കൈവരിക്കാവുന്ന കാലമാണ്‌. സ്വദേശം വിട്ട്‌ കുറച്ചുദിവസമെങ്കിലും താമസിക്കേണ്ടിവരും. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങള്‍ ചേര്‍ന്നുവരുന്ന കാലമാണ്‌. തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും.
ആയില്യം: ടെക്‌നിക്കല്‍ മേഖലയില്‍ പഠനം നടത്താന്‍ അവസരമുണ്ടാകും. സര്‍ക്കാര്‍ ജോലിക്കുള്ള ഉത്തരവുകള്‍ ലഭിക്കാവുന്ന കാലമാണ്‌. ഷെയര്‍, ഊഹക്കച്ചവടം എന്നിവയില്‍നിന്ന്‌ ധനലാഭം കൈവരിക്കും. പൊതുപ്രവര്‍ത്തനത്തില്‍നിന്ന്‌ പ്രശസ്‌തി കൈവരിക്കാന്‍ യോഗം.
മകം: ആരോഗ്യപരമായ ചെറിയ വിഷമതകള്‍ ഉണ്ടാവും. ത്വഗ്‌രോഗങ്ങള്‍, ചിക്കന്‍പോക്‌സ് എന്നിവ പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ചെറിയ തിരിച്ചടികള്‍ ഉണ്ടാവാം. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ കാര്യസാധ്യത കൈവരിക്കും.
പൂരം: രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസത്തിന്‌ അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരും. ഔഷധസേവ വേണ്ടിവരും. തൊഴില്‍പരമായി നേരിട്ടിരുന്ന വിഷമതകള്‍ തരണംചെയ്യും. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക്‌ മികവിന്റെ കാലമാണ്‌.
ഉത്രം: ഇരുചക്രവാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സഹപ്രവര്‍ത്തകരുടെ സഹായം എല്ലാ കാര്യത്തിലുമുണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സ്വഗൃഹം വിട്ട്‌ താമസിക്കുവാന്‍ യോഗം കാണുന്നു.
അത്തം: ധനപരമായ വിഷമതകള്‍ അലട്ടുന്ന കാലമാണ്‌. ശ്രദ്ധയോടെ മുന്നേറിയില്ലെങ്കില്‍ കടംവാങ്ങേണ്ടതായി വന്നേക്കാം. ബിസിനസില്‍ ഉദ്ദേശിച്ച മികവ്‌ കൈവരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. വിദ്യാര്‍ഥികള്‍ക്ക്‌ അലസത വര്‍ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപണികള്‍ വേണ്ടിവരും.
ചിത്തിര: ഹൃദയാരോഗ്യക്കുറവുള്ളവര്‍ ശ്രദ്ധിക്കുക. മുന്‍കാല നിക്ഷേപങ്ങളില്‍നിന്ന്‌ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ നിര്‍ബന്ധിതമാകും. തൊഴില്‍പരമായ വിഷമതകള്‍ ഉണ്ടാവാം. ഭവനനവീകരണത്തിന്‌ പണം ചെലവിടും.
ചോതി: ശത്രുക്കള്‍ക്കുമേല്‍ വിജയം കൈവരിക്കും. വ്യവഹാരം, മത്സരപരീക്ഷകള്‍ എന്നിവയില്‍ വിജയം നേടും. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ദ്ധിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. ഉപരിപഠനത്തിന്‌ അവസരം.
വിശാഖം: പ്രണയബന്ധങ്ങള്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്നുളള എതിര്‍പ്പ്‌ നേരിടേണ്ടിവരും. കുടുംബസമേതം വിനോദയാത്രകള്‍ നടത്തുക, മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കുക എന്നീ അനുഭവങ്ങളുമുണ്ടാകും. പൊതുപ്രവര്‍ത്തനത്തില്‍ നേട്ടങ്ങള്‍. കലാരംഗത്ത്‌ നേട്ടങ്ങള്‍.
അനിഴം: ഭൂമി വാങ്ങുവാനും ഗൃഹനിര്‍മ്മാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്‌. പുതിയ തൊഴില്‍സംരംഭങ്ങള്‍ക്കുള്ള പരിശ്രമം വിജയിക്കും. ഇരുചക്രവാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാകുന്ന കാലമാണ്‌. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും.
തൃക്കേട്ട: അവിചാരിത ധനനഷ്‌ടങ്ങള്‍ ഉണ്ടാവാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. തൊഴില്‍സ്‌ഥലം മാറേണ്ടിവരും. പൈതൃകസ്വത്ത്‌ അനുഭവത്തില്‍ വരുന്ന കാലമാണ്‌. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഉപരിപഠനത്തിനുള്ള പരിശ്രമം വിജയം കാണും.
മൂലം: അധികാരപരിധി വര്‍ധിക്കും. കോടതികളില്‍ നിലനിന്നിരുന്ന കേസുകളില്‍ വിജയം കൈവരിക്കും. സ്വന്തമായി നടത്തുന്ന ബിസിനസ്‌, കൃഷിമേഖല എന്നിവയില്‍നിന്ന്‌ നേട്ടങ്ങളുണ്ടാക്കും. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കേണ്ടിവരും.
പൂരാടം: സാമ്പത്തിക വിഷമതകളില്‍ അയവുണ്ടാകും. കുടുംബജീവിതസൗഖ്യത്തിന്‌ വിട്ടുവീഴ്‌ചകള്‍ വേണ്ടിവരും. വ്യാപാരം അഭിവൃദ്ധിപ്പെടും. വിവാഹത്തിന്‌ ആലോചനകളില്‍ തടസംമാറി തീരുമാനമെടുക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.
ഉത്രാടം: വിദേശതൊഴിലില്‍ നേട്ടങ്ങള്‍ കൈവരിക്കും. ഉന്നതസ്‌ഥാനീയരുമായി മികച്ച ബന്ധം സ്‌ഥാപിക്കുവാന്‍ സാധിക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുവാന്‍ യോഗം. ഭൂമിസംബന്ധമായ ഇടപാടുകളിലൂടെ ധനലാഭം ഉണ്ടാക്കും. ഭവനത്തിലേക്ക്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങും.
തിരുവോണം: യാത്രകള്‍ വഴി നേട്ടങ്ങള്‍ കൈവരിക്കും. ഫ്‌ളാറ്റ്‌, പണി പൂര്‍ത്തീകരിച്ച വീട്‌ എന്നിവ വാങ്ങാന്‍ സാധിക്കും. സര്‍ക്കാരിലേയ്‌ക്കുള്ള നികുതിപിഴയോടെ അടയ്‌ക്കേണ്ടിവരും. മേലധികാരികളുടെ പ്രീതി സമ്പാദിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.
അവിട്ടം: സാമ്പത്തിക ഉന്നമനം കൈവരിക്കും. പണമിടപാടുകളില്‍ നേട്ടം. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കാം. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി, ഉയര്‍ച്ച എന്നിവയുണ്ടാകും.
ചതയം: ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പൊതുപ്രവര്‍ത്തകര്‍ അധികശ്രദ്ധ പുലര്‍ത്തുക. അനാവശ്യവിവാദങ്ങളിലിടപ്പെട്ട്‌ അപവാദം കേള്‍ക്കാനിടവരും. ജ്വരം, കാലാവസ്‌ഥാജന്യ രോഗങ്ങള്‍ എന്നിവ പിടിപെടാനിടയുണ്ട്‌.
പൂരുരുട്ടാതി: പിതാവിനോ പിതൃതുല്യരായവര്‍ക്കോ രോഗദുരിതസാധ്യത. വിദ്യാര്‍ഥികള്‍ക്ക്‌ മികവിന്റെ കാലമാണ്‌. ഭക്ഷണത്തില്‍നിന്നോ ഔഷധത്തില്‍നിന്നോ അലര്‍ജി പിടിപെടാനിടയുണ്ട്‌. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ ശമിക്കും.
ഉതൃട്ടാതി: അലസത, സമയത്ത്‌ പ്രവൃത്തി ചെയ്യാതിരിക്കല്‍ എന്നിവയിലൂടെ അവസരനഷ്‌ടം സംഭവിക്കാം. ആരോഗ്യവിഷമതകള്‍ ശമിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. കുറച്ചുദിവസത്തേക്കെങ്കിലും വാസസ്‌ഥാനം വെടിഞ്ഞുനില്‍ക്കേണ്ടിവരും.
രേവതി: വിദ്യാര്‍ഥികള്‍ക്ക്‌ മികവ്‌ പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന കാലമാണ്‌. വ്യവഹാരങ്ങളില്‍ അനുകൂലവിജയം നേടാന്‍ സാധിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമതകള്‍ വിട്ടൊഴിയും. യാത്രാമധ്യേ ധനനഷ്‌ടം വരുവാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 05 Mar 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW