Friday, November 17, 2017 Last Updated 33 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 04 Mar 2017 02.54 PM

സ്‌കോട്ട്‌ലാന്‍ഡ് കഥകളുറങ്ങും നാട്

uploads/news/2017/03/86438/scitlandtrval.jpg

ഗ്ലാസ്‌കോയുടെ മനോഹാരിതയറിഞ്ഞ്, ബാഗ് പൈപ്പിന്റെ സംഗീതമാസ്വദിച്ച് സ്‌കോട്ട്‌ലാന്‍ഡിലൂടെ ഒരു യാത്ര.

സ്‌കോട്ട്്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ ഉടനീളം പച്ചപ്പാണ്. നാടോടിക്കഥകളുടെയും മിത്തുകളുടെയും പ്രാസാദഭൂമിയായ ഗ്രാമങ്ങള്‍. താഴെ പച്ചപ്പും കരിമ്പടം പുതച്ച മലനിരകള്‍. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നാടു കൂടിയാണ് സ്‌കോട്ട്്‌ലാന്‍ഡ്.

ഗ്ലാസ്‌ഗോ അടുത്തപ്പോള്‍ ധാരാളം വീടുകളും തൊഴില്‍ശാലകളും കണ്ടുതുടങ്ങി. കന്നുകാലികള്‍ക്കുവേണ്ടി പുല്ലുണക്കി ചുരുളുകളായി വച്ചിരിക്കുന്നു. വലിയ നഗരമാണ് ഗ്ലാസ്‌ഗോ.

ചപ്പുചവറോ മനംപുരട്ടലോ ഇല്ലാതെ സുഗമമായി നടക്കാവുന്ന കല്ലുപാകിയ സുന്ദരന്‍ പാതകള്‍. വശങ്ങളില്‍ കെട്ടിടങ്ങള്‍. ജോര്‍ജ് സ്‌ക്വയറിലെ സിറ്റി ചേമ്പേഴ്‌സ് ബില്‍ഡിംഗ് കണ്ടു. അടുത്തായി സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടീവറിന്റെ വലിയ പ്രതിമ.

നെതര്‍ലന്റ്‌സിനോട് സാമ്യമുളള സ്ഥലമാണു ഗ്ലാസ്‌ഗോ. ക്രൂസ് യാത്രയ്ക്കായി ബോട്ട്‌ജെട്ടിക്കടുത്ത് ധാരാളം ആളുകള്‍. ബോട്ട് നീങ്ങാന്‍ സമയമായി. ബോട്ടിന്റേതു നീക്കാവുന്ന ഗ്ലാസ്‌മേല്‍ക്കൂരയാണ്. ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ മേശയുണ്ട്. രണ്ടുവശത്തും മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്നു.

മലകളാല്‍ ചുറ്റപ്പെട്ട തടാകം. ഈ തടാകത്തിലൂടെ ഇങ്ങനെ ഒഴുകി നടക്കാന്‍ തോന്നും. ഇടയ്ക്കിടെ ചെറുവീടുകളും കാണാം. ഭൂതകാലസ്മരണകളുണര്‍ത്തുംവിധം കോട്ടയുടെ അവശിഷ്ടങ്ങളും കാണാം.

കനാലിന് കുറുകെ ആംസ്ട്രര്‍ഡാമില്‍ ആയിരത്തോളം ചെറുപാലങ്ങളുണ്ട്.ബോട്ടില്‍നിന്നു അതേപ്പറ്റിയെല്ലാം സ്പീക്കറിലൂടെ വിവരണമുണ്ട്.

uploads/news/2017/03/86438/scitlandtrval1.jpg
* വിസ്‌ക്കി ഫാക്ടറി

ബ്രിട്ടനില്‍നിന്നും വ്യത്യസ്തമായ പാരമ്പര്യമുള്ള നാടാണിത്. ഇവിടുത്തെ സയന്‍സ് സെന്ററുകള്‍ കണ്ടു. പുഴുവിന്റെ പ്യൂപ്പപോലെ തോന്നിക്കുന്ന കെട്ടിടം.സ്‌കോട്ട്‌ലാന്‍ഡിന് എഡിന്‍ബറോയില്‍ സ്വന്തമായൊരു പാര്‍ലമെന്റുണ്ട്.

പെയ്യാന്‍ വെമ്പി നില്ക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെയുള്ള സൂര്യപ്രകാശം ഉന്മേഷഭരിതരാക്കുന്നു. നദിക്കരകളൊക്കെ മനോഹരമായ പുല്‍ത്തകിടി. വൃത്തിയും ഭംഗിയുമാര്‍ന്ന ട്രെയിനുകള്‍ ഇടയ്ക്കിടെ കാണാം.

എട്ടുമണിയായിട്ടും തെരുവില്‍ ആളനക്കമൊന്നും ഇല്ല. രാവിലെ നഗരശുചീകരണം നടക്കുന്നു. റോഡ് തൂത്തുവൃത്തിയാക്കുന്ന വാഹനം. ഇതിന്റെ മുന്‍പില്‍ രണ്ടുവശത്തും ബ്രഷ് ഘടിപ്പിച്ചിരിക്കുന്നു.

വാക്വം ക്ലീനര്‍പോലെ ഇലകളും പൊടിയും വലിച്ചെടുക്കും. വെയ്‌സ്‌റ്റെടുക്കുന്ന വണ്ടിയും ഉണ്ട്. യന്ത്രക്കൈ വന്ന് വെയ്‌സ്‌റ്റെടുത്ത് മറിച്ച് വണ്ടിയില്‍ ഇടും. അതിനുശേഷം ബിന്‍ തിരികെ വയ്ക്കും. വിദേശരാജ്യങ്ങളിലെല്ലാം ഈ സംവിധാനമുണ്ട്.

തണുപ്പിനെ അതിജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും താത്പര്യപ്പെടുന്നവര്‍ രാവിലെ ജോഗിങ്ങും മറ്റും ചെയ്യുന്നുണ്ട്. കുന്നിനുമുകളില്‍ എഡിന്‍ബറോ കാസില്‍ കാണാം.

സ്‌കോട്ട്‌ലാന്‍ഡുകാരുടെ വാദ്യോപകരണമാണ് ബാഗ് പൈപ്പ്. ഒരു പ്രത്യേക വേഷമാണിവരുടേത്. ആണുങ്ങളാണ് വായിക്കുന്നതെങ്കിലും മുട്ടിനുമുകളില്‍ കളംകളമുള്ള ഞൊറിയിട്ട പാവാടപോലെയുള്ള വസ്ത്രവും, ചരിഞ്ഞ കമ്പിളിത്തൊപ്പിയുമൊക്കെയാണ്. പഴയ സ്‌കോട്ടിഷ് വസ്ത്രമാണ്.

ഓടക്കുഴല്‍ പോലെയുള്ള ഫ്‌ളൂട്ടില്‍കൂടി വായിക്കും. ഇതിന്റെ അറ്റം ബാഗ്‌പോലെ കക്ഷത്തില്‍വച്ച് കൈകൊണ്ടമര്‍ത്തിയും വിടര്‍ത്തിയും വായുവിന്റെ സഹായത്താല്‍ ശബ്ദം പുറപ്പെടുവിക്കുന്നു.

uploads/news/2017/03/86438/scitlandtrval3.jpg
* യൂണികോണ്‍

Ads by Google
TRENDING NOW