Wednesday, June 20, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 04 Mar 2017 02.48 PM

ഫ്രം കൊച്ചി ടു തൃശൂര്‍

ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം
uploads/news/2017/03/86435/lenacoilm3.jpg

ഷില്ലോങില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ മനസ്സു നിറയെ നാടായിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ എ ല്ലാം എനിക്ക് അത്ഭുതങ്ങളായി. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള മാറ്റവും നാട്ടിലെ അന്തരീക്ഷവുമൊക്കെ വലിയ രസമായിരുന്നു. ആകെയുള്ള പ്രശ്‌നം മലയാളമായിരുന്നു.

ലൊററ്റോയില്‍ പഠിച്ചതും വീട്ടില്‍ സംസാരിച്ചിരുന്നതുമൊക്കെ ഇംഗ്ലീഷായപ്പോള്‍ മലയാളം വലിയ കടമ്പയായി. മാതൃഭാഷയാണെങ്കില്‍ കൂടി അതറിയാന്‍ വയ്യാത്ത അവസ്ഥ ഭീകരമായിരുന്നു.

കൊച്ചിയില്‍ സെവന്‍ത് ഡേ അഡ്വവന്‍ടിസ്റ്റ് സ്‌കൂ ളില്‍ ചേര്‍ന്നപ്പോള്‍ സുമന്‍ എന്ന ഉത്തര്‍പ്രദേശുകാരിയെ സുഹൃത്തായി കിട്ടി. ഞങ്ങള്‍ സംസാരിക്കുന്നത് ഹിന്ദിയായതു കൊണ്ട് ഭാഷ വലിയ തടസ്സമായില്ല. പ്രശ്‌നം ശരിക്കും തുടങ്ങിയത് അ ച്ഛന് തൃശൂരേക്ക് പ്രമോഷണല്‍ ട്രാന്‍സഫറായതോടു കൂടിയാണ്.

മലയാളവും റാഗിംഗ്


ചെറുപ്പം മുതല്‍ അച്ഛ ന്റെ ട്രാന്‍സഫര്‍ കണ്ടിരുന്നതു കൊണ്ട് പുതിയ സ്‌കൂളും കൂട്ടുകാരുമൊ ന്നും എനിക്ക് പ്രശ്‌നങ്ങളായിരുന്നില്ല. പുതിയ സുഹൃത്തുക്കളുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും ചെയ്തിരുന്നു.

വടക്കാഞ്ചേരിയിലായിരുന്നു ഞങ്ങളുടെ തറവാട്. പക്ഷേ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടിയത് തൃ ശൂര്‍ ടൗണിലേക്കായിരു ന്നു. പൂങ്കുന്നത്ത് പാടത്തിന്റെ ഏറ്റവും അറ്റത്തുള്ള ടെറസ്സിട്ട വലിയ വീട്ടില്‍ ഞങ്ങള്‍ താമസം തുടങ്ങി. വീടിനു പുറകിലുള്ള റെയില്‍വേ ലൈന്‍ വരെയും പാടം തന്നെ. വീടും സ്ഥലവുമൊക്കെ എനിക്ക് വലിയ ഇഷ്ടമായി.

പാടമൊക്കെ ആദ്യമായി കാണുന്ന ആകാംക്ഷയും അതിലുണ്ടായിരുന്നു. വീടിനു തൊട്ടടുത്തുള്ള സിനി, സിജോ എന്നീ സഹോദരങ്ങളെ കൂട്ടു കിട്ടിയതോടെ എന്റെ സന്തോഷത്തിന് പിന്നെ അതിരില്ലാതായി. അവരാണ് മലയാള ശബ്ദങ്ങള്‍ എന്നെ പഠിപ്പിച്ചത്.

നല്ല നാടാണെന്ന് പറഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ മഴ തുടങ്ങി. ഒരാഴ്ച കഴിഞ്ഞതും വീടിനു ചുറ്റും വെള്ളവും പൊങ്ങി. പക്ഷേ എനിക്കതൊക്കെ നല്ല രസമായിരുന്നു. മുട്ടോളമുള്ള സ്‌കര്‍ട്ട് നനയാതെ പൊക്കിപ്പിടിച്ചായിരുന്നു സ്‌കൂളിലേക്കുള്ള പോക്ക്.

സ്‌കൂളിലോട്ടുള്ള യാത്രയ്ക്കിടയില്‍ മീന്‍ പിടിക്കാനും കൂട്ടുകാര്‍ക്കൊപ്പം കൂടും. ആകെപ്പാടെ ശരിക്കും ആസ്വദിച്ച ദിവസങ്ങള്‍. അതിനൊരു വിഘ്‌നം വന്നത് സ്‌കൂളില്‍ മാത്രമായിരുന്നു. നാലാം ക്ലാസില്‍ അവിടെയും ചേര്‍ന്നത് സെവന്‍ത് ഡേ അഡ്വവന്‍ടിസ്റ്റ് സ്‌കൂളിലായിരുന്നു.

uploads/news/2017/03/86435/lenacoilm3b.jpg
ലെനയുടെ വിദ്യാഭ്യാസകാലം (ഫയല്‍ ചിത്രം)

മലയാളം പഠിപ്പിക്കാനുള്ള റാഗിങ് അവിടെ നിന്ന് തുടങ്ങി. റബര്‍ ചെരുപ്പിട്ട് വരുന്ന കുട്ടികള്‍ക്കിടയില്‍ ഒരു പാവക്കുട്ടിയെ പോലെ സ്‌കൂളിലെത്തുന്ന ഞാനെന്ന പരിഷ്കാരി പെണ്‍കുട്ടിയോട് അവര്‍ക്കൊക്കെ ദേഷ്യമായിരുന്നു.

ചെളിയില്‍ കളിക്കുന്ന, വഴക്കുണ്ടാക്കുന്ന, കുട്ടികള്‍ക്കിടയില്‍ ലൊററ്റോ കോണ്‍വെന്റിലെ അച്ചടക്കം കാട്ടുന്ന കുട്ടിയോട് അവര്‍ക്ക് സ്വാഭാവികമായും ദേഷ്യം വരുമല്ലോ.

ഓ ഒരു മദാമ്മ വന്നേക്കുന്നു. ഞങ്ങള്‍ പഠിപ്പിച്ചു തരാംംഎന്ന മട്ടിലായിരുന്നു തുടക്കം. അതിനു മുന്‍പന്തിയില്‍ അഞ്ജുവും വിപിനും സുനിലുമൊക്കെയുണ്ടായിരുന്നു.

ഞാന്‍ ക്ലാസിലേക്ക് കയറുമ്പോള്‍ ഇടംകാലിട്ട് വീഴ്ത്തുക, എല്ലാ ചെറുക്കന്മാരും എന്റെ ദേഹത്തേക്ക് വന്നു വീഴുക, പിറകില്‍ നിന്ന് എന്നെ ഉന്തിയിടുക എന്നതൊക്കെയായിരുന്നു സ്ഥിരം പരിപാടി. അവരോട് പ്രതികരിക്കാനാണെങ്കില്‍ എനിക്കു ഭാഷ പോലുമറിയില്ല.

അവിടെ എനിക്കാകെ രക്ഷയ്ക്ക് എത്തിയിരുന്നത് നീനയും ലൂയിസയുമായിരുന്നു. അവരെന്നെ ഈ റാഗിങില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമൊക്കെ നടത്തും. എങ്കിലും ദിവസവും വീട്ടില്‍ ചെല്ലുമ്പോള്‍ എന്റെ കൈയിലും കാലിലുമൊക്കെ പരുക്കുണ്ടാകും. വീണതാണെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞ് രക്ഷപെടും. പക്ഷേ ഒരു ദിവസം പണി പാളി.

റാഗിഗിന്റെ ഭാഗമായി ഒരു ദിവസം അവരെന്നെ ഉന്തിയിട്ടത് മണ്ണിലേക്കായിരുന്നു. ചുണ്ടും താടിയുമൊക്കെ മുറിഞ്ഞു. ചോരയൊലിപ്പിച്ച് വീട്ടിലേക്ക് ചെന്നപ്പോള്‍ അച്ഛനും അമ്മയും ചോദ്യം ചെയ്തു.

എല്ലാ ദിവസവും വീഴാന്‍ പറ്റുമോ എന്ന് പറഞ്ഞായിരുന്നു ചോദ്യം ചെയ്തത്. അവസാനം മലയാളം അറിയാത്തതിന്‍െ്‌റ പേരില്‍ എന്നെ റാഗ് ചെയ്തതിനെക്കുറിച്ച് പറഞ്ഞു. അതോടെ അച്ഛന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു.

പിറ്റേന്ന് സ്‌കൂളിലെത്തിയ അച്ഛന്‍ അഞ്ജുവിനെയും വിപിനെയും സുനിലിനെയും വിളിപ്പിച്ചു. അവള്‍ക്കല്ലേ മലയാളം അറിയാത്തതുള്ളു, നിങ്ങളുടെ പ്രശ്‌നം എന്നോട് പറയ്?? എന്നായി അച്ഛന്‍.

ഇനിയും അവളോട് വഴക്കിനു ചെന്നാല്‍ പ്രിന്‍സിപ്പാളിനോടല്ല നേരെ വീട്ടിലേക്ക് വന്ന് അച്ഛനോടും അമ്മയോടും പറയുമെന്ന്.. അച്ഛന്‍ പറഞ്ഞു. അച്ഛന്റെ ആ ഡയലോഗോടു കൂടി റാഗിംഗ്് തീര്‍ന്നു, മാത്രവുമല്ല ചോക്‌ളേറ്റൊക്കെ തന്ന് ഈ പ്രശ്‌നം അവര്‍ കോപ്രമൈസാക്കി.

uploads/news/2017/03/86435/lenacoilm3a.jpg

പിന്നെ അവരൊക്കെ എന്റെ നല്ല കൂട്ടുകാരായി. എല്ലാവരും ഒരുപോലെ പരിശ്രമിച്ച് മലയാളം പറയാന്‍ എന്നെ പഠിപ്പിച്ചു. പക്ഷേ ഒന്നാം ക്ലാസു മുതല്‍ സെക്കന്‍ഡ് ലാഗ്വേജ് ഹിന്ദിയായിരുന്നതു കൊണ്ട് ബിരുദം വരെ അതു തുടര്‍ന്നു.

അതുകൊണ്ട് മലയാളം എഴുതാനും വായിക്കാനുമറിയാതെയുമായി. കാര്യങ്ങള്‍ പക്ഷേ അവിടെ തീര്‍ന്നില്ല. എന്നെ റാഗ് ചെയ്ത എല്ലാവരെയും തിരിച്ച് റാഗ് ചെയ്യാന്‍ ഞാന്‍ സ്‌കൂള്‍ ക്യാപ്റ്റന്‍, ഹൗസ് ക്യാപ്റ്റന്‍ ഒക്കെയായി. പഠിപ്പിസ്റ്റായതു കൊണ്ട് അദ്ധ്യാപകര്‍ക്കും പ്രിയങ്കരിയായി. പത്താം ക്ലാസില്‍ സ്്കൂള്‍ ഫസ്റ്റ് റാങ്കുമായിരുന്നു...

പത്തു വരെയുള്ള വിദ്യാഭ്യാസകാലം അങ്ങനെ തീര്‍ന്നെങ്കിലും മൂന്നാം ക്ലാസില്‍ വച്ച് പ്രണയം എന്ന സംഭവം ആദ്യമായി കണ്ടറിഞ്ഞു, അതൊരു രസകരമായ അനുഭവമായിരുന്നു. പിന്നീട് ഇതേ പോലൊരു പ്രണയം മൂന്നു വര്‍ഷത്തിനു ശേഷം എന്റെജീവിതത്തിലുമുണ്ടായി...

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW