Tuesday, September 12, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Saturday 04 Mar 2017 02.31 PM

പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഈ കാര്‍ഷകന് അറിയാവുന്നത് നൂറില്‍ അധികം ഭാഷകള്‍

uploads/news/2017/03/86429/frmr.jpg

ഇറ്റലിയിലെ കപ്പാരയിലാണ് എണ്‍പത്തിയാറുവയസ്സുള്ള റിച്ചാര്‍ഡോ ബെര്‍ട്ടാനി എന്ന ഈ അത്ഭുതമാനുഷ്യന്‍.പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇപ്പോള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളതും അല്ലാത്തതുമായ നൂറോളം ഭാഷകളില്‍ പ്രഗല്ഭനാണ്.

സ്കൂള്‍ വിദ്യാഭ്യാസത്തോടോ സിലബസ് വിഷയങ്ങളോടോ ഒരു താല്‍പര്യവും ഇല്ലാതിരുന്ന റിച്ചാര്‍ഡ് പഠനം നിര്‍ത്തി ചെറുപ്രായത്തില്‍ തന്നെ കൃഷിയിലേയ്ക്ക് കടക്കുകയായിരുന്നു.

വീട്ടില്‍ ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു.അച്ഛന്‍ കമ്മ്യൂനിസ്റ്റ് കാരന്‍ ആയിരുന്നത് കൊണ്ട് റഷ്യന്‍ ഭാഷയിലായിരുന്നു കൂടുതലും ഒന്നും മനസ്സിലായില്ല എങ്കിലും റിച്ചാര്‍ഡിന് ഇവയോട് താല്പര്യമായി.ഈ പുസ്തകങ്ങളുടെ ഇറ്റാലിയന്‍ പരിഭാഷകള്‍ കണ്ടെത്തി വായിച്ചു ഹൃദിസ്ഥമാക്കി.ആ അറിവ് വച്ച് റഷ്യന്‍ ഭാഷ പഠിച്ച തുടങ്ങി.അതോടെ ഭാഷാപഠനം ഒരു ലഹരിയായി.

എസ്കിമോ,പ്രഷ്യന്‍ തുടങ്ങി ഇപ്പോള്‍ നിലവിലില്ലാത്തത് ഉള്‍പ്പെടെ നൂറോളം ഭാഷകളില്‍ ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്.വളരെ ചെറുപ്പത്തില്‍ തന്നെ താന്‍ രാവിലെ രണ്ടു മണിയ്ക്ക് ഉണരും.സൂര്യന്‍ പിന്നീട് സൂര്യന്‍ ഉദിയ്ക്കാന്‍ കാത്തിരിയ്ക്കുമാത്രേ.ആ സമയമാണ് മസ്തിഷ്കം ഏറ്റവും ഉണരുന്നത് എന്നും പഠിയ്ക്കാന്‍ ഏറ്റവും നല്ല സമയമെന്നും ഇദ്ദേഹം പറയുന്നു.

ഭാഷകളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളും പുസ്തകല്ങ്ങളും ഒക്കെ ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്.അതൊക്കെ ആര്‍ക്ക് വേണമെങ്കിലും വരാനും റെഫര്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിട്ടുമുണ്ട്.

Ads by Google
Advertisement
Saturday 04 Mar 2017 02.31 PM
YOU MAY BE INTERESTED
TRENDING NOW