Tuesday, September 26, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 03 Mar 2017 07.32 PM

ഉദ്യോഗര്‍ത്ഥികള്‍ക്കായി ആലപ്പുഴയില്‍ മെഗാ തൊഴില്‍ മേള: എത്തുന്നു പ്രമുഖ കമ്പനികളും

നാല് സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയ്യില്‍ കരുതണം. മിനിമം പ്ലെസ് ടൂ പാസായ 35 വയസിന് താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഐഡി പ്രൂഫിന്റെ കോപ്പിയും 250 രൂപയും കൊടുത്ത് ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് അഡ്മിഷനും മേള നടക്കുന്ന ദിവസം സൗകര്യമുണ്ടാകും.
uploads/news/2017/03/86132/edu.jpg

ആലപ്പുഴ: മുപ്പതോളം കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ആലപ്പുഴയില്‍ ഉദ്യോഗര്‍ത്ഥികള്‍ക്കായി മെഗാ തൊഴില്‍ മേള ഒരുങ്ങളുന്നു. പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ വെച്ച് മാര്‍ച്ച് 11 നാണ് മെഗാ തൊഴില്‍ മേള നടക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സംഘടിപ്പിക്കുന്ന മേളയില്‍ രണ്ടായിരത്തില്‍പരം തൊഴില്‍ അവസരങ്ങള്‍ നല്‍കാനാണ് സംഘാടകരുടെ ശ്രമം.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് സെന്ററാണ് തൊഴില്‍ മേള ഒരുക്കുന്നത്. ഐടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബിപിഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ എത്തുന്നത്.

ബിടെക്, ബിഇ, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, ബിസിനെസ് ഡെവലപ്പ്‌മെന്റ്, ഐഒഎസ് ഡെവലപ്പര്‍, മാനേജ്‌മെന്റ് പ്രൊഫഷനലുകള്‍, ഉള്‍പ്പെടെ നിരവധി ഒഴിവുകളിലേക്കും ഐടിഐ, ഐടിസി, പ്ലെസ് ടൂ, ബിരുദ-ബിരുദാനന്ത യോഗ്യത ഉള്ളവര്‍ക്കും അവസരങ്ങള്‍ നിരവധിയാണ്.

നാല് സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയ്യില്‍ കരുതണം. മിനിമം പ്ലെസ് ടൂ പാസായ 35 വയസിന് താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഐഡി പ്രൂഫിന്റെ കോപ്പിയും 250 രൂപയും കൊടുത്ത് ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനിലുള്ള
എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് അഡ്മിഷനും മേള നടക്കുന്ന ദിവസം സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക് : 0477 2230624, 9656581883

Ads by Google
Advertisement
Friday 03 Mar 2017 07.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW