Thursday, November 09, 2017 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Mar 2017 07.36 AM

സ്‌കൂള്‍ ഹോംവര്‍ക്ക് നിരോധിച്ചു, പകരം കുട്ടികളോട് കളിക്കാനും വായിക്കാനും പറഞ്ഞു; പിന്നീട് സംഭവിച്ചത്

uploads/news/2017/03/85285/homework.jpg

വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കിയില്ലെങ്കില്‍ എന്തു സംഭവിക്കും? പരമ്പരാഗതമായി പഠനം തറവാകാനുള്ള ഈ വീട്ടുപഠനം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് മാതാപിതാക്കന്മാര്‍ക്കും അധ്യാപകര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ ഹോവര്‍ക്ക് നല്‍കണമെന്ന പഴയ സമ്പ്രദായത്തിന് പകരം കുട്ടികള്‍ക്ക് കളിക്കാനും വായിക്കാനും കൂടുതല്‍ സമയം നല്‍കി അമേരിക്കയിലെ ഒരു സ്‌കൂള്‍ കാട്ടിയത് വ്യത്യസ്തമായ പാഠ്യരീതി.

വെര്‍മോണ്ടിലെ പബ്‌ളിക് പ്രീ കെ 5 ഗ്രേഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ക്ക് ട്രിഫിലിയോ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ പുതിയ പഠന സമ്പ്രദായം വേണമെന്ന് പറഞ്ഞപ്പോള്‍ സ്‌കൂളിലെ 40 അദ്ധ്യാപകര്‍ ആദ്യം ഒന്നു അമ്പരന്നു. പ്രത്യേകിച്ചും ഹോംവര്‍ക്ക് നിരോധിച്ചുകൊണ്ടുള്ള പഠനരീതിയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. എന്നാല്‍ പഠനത്തിന് പകരം കളിയും വായനയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ കുട്ടികളുടെ ചിന്താശേഷിയെ ഉയര്‍ത്താനുമുള്ള ഇവരുടെ പരീക്ഷണത്തിന് അദ്ധ്യാപകര്‍ പിന്തുണ നല്‍കുകയും ചെയ്തു. സ്‌കൂളിലെ അദ്ധ്യാപകരുമായി പുതിയ സ്‌കൂള്‍ വര്‍ഷം എങ്ങിനെയായിരിക്കണമെന്ന ചര്‍ച്ചയിലാണ് ഈ ആശയം അവതരിപ്പിച്ചത്. തുടര്‍ന്ന് പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ ആദ്യം ചെയ്തത് എല്ലാ ക്‌ളാസ്സുകളിലും ഹോംവര്‍ക്ക് അവസാനിപ്പിക്കുകയായിരുന്നു. പകരം കുട്ടികളോട് പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ടു. നല്ലതും കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതുമായ എന്തും വായിക്കാനും വായിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് മാതാപിതാക്കള്‍ വായിച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.

ഹോംവര്‍ക്ക് ഗുണകരമാകുന്നുണ്ടോ എന്ന ഗവേഷണം നടത്തിയ ശേഷമായിരുന്നു ട്രിഫിലിയോ പുതിയ രീതി അവതരിപ്പിച്ചത്. എല്ലാ രാത്രിയും പുസ്തകം വായിക്കുക, പുറത്ത് കളിക്കുക, കുടുംബത്തിനൊപ്പം അത്താഴം കഴിക്കുകയും ശുചീകരണ ജോലിയില്‍ പങ്കാളികളാകുകയും ചെയ്യുക, ശുഭകരമായി ഉറങ്ങുക ഇങ്ങിനെ നാലു നിര്‍ദേശങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. ആറ് മാസമായിരുന്നു പരീക്ഷണസമയം. പിന്നീട് നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന ഫലമാണ് ഇതിന് കിട്ടിയത്. പഠനത്തില്‍ ഒരു കുട്ടിയും പിന്നിലായില്ലെന്ന് മാത്രമല്ല അസാധാരണമായ രീതിയില്‍ പ്രതിഭാധനമായ പുതിയ ചിന്തകള്‍ കുട്ടികളില്‍ നിന്നും പുറത്തു വരികയും ചെയ്തു. അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങളോട് കുട്ടികള്‍ക്ക് ആത്മാര്‍ത്ഥതയും വൈകാരികതയും കുടുകയും ചെയ്തതായി കണ്ടെത്തി. വായന കൂടുതല്‍ രസകരമായതോടെ എല്ലാ രാത്രിയിലും കുട്ടികള്‍ പുസ്തകം വായിക്കുകയും മാതാപിതാക്കളോട് വായിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ പറയുന്ന പുസ്തകം മാതാപിതാക്കള്‍ എത്തിച്ചു കൊടുക്കാനും തുടങ്ങി.

ട്രിഫിലിയോയുടെ പുതിയ രീതികളോട് 400 വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കുട്ടികള്‍ കണക്കുകള്‍ തനിയെയാണ് ചെയ്യാറെന്നും കുട്ടികളോട് പഠിക്കാന്‍ സാധാരണ പറഞ്ഞിരുന്ന സമയത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ വായനയ്ക്കായി മാറ്റി വെയ്ക്കാറുണ്ടെന്നും കണ്ടെത്തി. പഠിക്കാന്‍ കുട്ടികള്‍ക്ക് സമയം കിട്ടുന്നില്ലെന്ന ആശങ്കപ്പെട്ടത് ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു.

Ads by Google
Wednesday 01 Mar 2017 07.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW