Tuesday, September 19, 2017 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Feb 2017 02.30 PM

എന്താണ് ഞാറ്റുവേല ? തിരുവാതിര ഞാറ്റുവേലയ്ക്ക് ഇത്ര പ്രാധാന്യം വരാന്‍ എന്താണ് കാരണം ?

സംശയ നിവാരണം
uploads/news/2017/02/85033/jyothi280217.jpg

ചോദ്യം: സാധാരണ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും നാളിന്റെ പേരില്‍ ഞാറ്റുവേല കാണുന്നുണ്ട്. എന്താണ് ഞാറ്റുവേല? കഴിഞ്ഞുപോയ തിരുവാതിര ഞാറ്റുവേലയ്ക്ക് ഇത്ര പ്രാധാന്യം വരാന്‍ എന്താണ് കാരണം?


ഗോപിനാഥന്‍, നെടുമങ്ങാട്

ഉത്തരം: ഞായര്‍ എന്നു പറഞ്ഞാല്‍ സൂര്യന്‍. വേല എന്നതിന് സമയം എന്നുമാണ് അര്‍ത്ഥം. അതായത് ഞാറ്റുവേല എന്നുവച്ചാല്‍ ഒരു നക്ഷത്രത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന സമയം. തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാല്‍ തിരുവാതിര നക്ഷത്രത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന സമയം. അശ്വതി മുതല്‍ രേവതിവരെ 27 ഞാറ്റുവേലകളാണുള്ളത്.

സാമാന്യമായി പറഞ്ഞാല്‍ മേടം മുതലാണ് അശ്വതി ഞാറ്റുവേല തുടങ്ങുന്നത്. മേടക്കൂറിലെ അശ്വതി നാളിലേക്ക് സൂര്യന്‍ കടക്കുന്ന സമയം- അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം ഇവ ഉള്‍പ്പെടുന്ന മേടക്കൂറില്‍ അശ്വതി ഞാറ്റുവേലയും ഭരണി ഞാറ്റുവേലയും കാര്‍ത്തിക ഞാറ്റുവേലയുടെ തുടക്കവുമാണുള്ളത്.

ഇങ്ങനെ പന്ത്രണ്ടു കൂറിലുമുളള നക്ഷത്രങ്ങളുടെ പേരിനനുസരിച്ച് ഓരോ ഞാറ്റുവേലയും വരുന്നു. ഒരു ഞാറ്റുവേല ഉദ്ദേശം 13-14 ദിവസം നീണ്ടുനില്‍ക്കും. മിഥുനമാസത്തില്‍ മകയിരം ഞാറ്റുവേലയുടെ അവസാനഭാഗവും തിരുവാതിര ഞാറ്റുവേലയും, പുണര്‍തം ഞാറ്റുവേലയുടെ തുടക്കവും കാണും.

പണ്ട് കേരളത്തില്‍ ഞാറ്റുവേല അനുസരിച്ചാണ് കൃഷിപ്പണികള്‍ നടത്തിയിരുന്നത്. കുരുമുളക് വള്ളികള്‍ മുറിച്ച് നടാന്‍ ഏറ്റവും അനുകൂലമായ സമയമാണ് തിരുവാതിര ഞാറ്റുവേല. കുരുമുളക് മാത്രമല്ല വേരുപിടിക്കുന്ന എല്ലാ ചെടികളും നടാന്‍ ഇതുതന്നെയാണ് ഏറ്റവും പറ്റിയ സമയം. അതായിരിക്കാം തിരുവാതിര ഞാറ്റുവേലയ്ക്ക് ഇത്ര പ്രാധാന്യം കൈവരാന്‍ കാരണം.

തിരുവാതിര ഞാറ്റുവേലയെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. സാമൂതിരി രാജാവിന്റെ ഭരണകാലത്ത് നടന്നതാണ്- പോര്‍ച്ചുഗീസുകാര്‍ നാട്ടില്‍നിന്ന് കുരുമുളകു വള്ളികള്‍ കടത്തിക്കൊണ്ടുപോകുന്നതായി ആരോ രാജാവിനോട് പരാതിപ്പെട്ടു.

അപ്പോള്‍ രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''പേടിക്കണ്ടാ അവര്‍ക്കു നമ്മുടെ കുരുമുളകുവള്ളികളല്ലേ കൊണ്ടുപോകാന്‍ കഴിയൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റില്ലല്ലോ.''

ചോദ്യം: അമ്പലത്തില്‍ നിന്ന് കൊണ്ടുവരുന്ന പ്രസാദം വീട്ടില്‍ സൂക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? എവിടെയാണ് സൂക്ഷിക്കേണ്ടത്.


രമണി, കൊല്ലം

ഉത്തരം: വീട്ടില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്താണ് സൂക്ഷിക്കേണ്ടത്.

ചോദ്യം: സ്‌റ്റെയര്‍കെയ്‌സ് (ഗോവണി) പണിയുമ്പോള്‍ തെക്കോട്ട് കയറുംവിധം പണിയുന്നത് നല്ലതാണോ?


ശങ്കര്‍ സ്വാമി, ബാംഗ്ലൂര്‍

ഉത്തരം: തെക്കോട്ട് കയറുംവിധം പണിയുന്നത് നല്ലതല്ല. മറ്റ് മൂന്ന് ദിശകളിലേക്കും കയറുംവിധം പണിയുന്നത് നല്ലതാണ്. എന്നാല്‍ ഗോവണി കയറിപ്പോകുന്നത് പ്രദക്ഷിണമായി വേണം എന്നു മാത്രം.

ബാബുനായര്‍, പാലാ

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW