Friday, October 20, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 25 Feb 2017 04.14 PM

കുഞ്ഞിനെ തലകുത്തി പിടിക്കുക, കാലില്‍ തൂക്കിയെടുക്കുക, മുകളിലോട്ട് എറിയുക, വെള്ളത്തില്‍ മുക്കിയെടുക്കുക: ഇവിടെ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

uploads/news/2017/02/84071/bby.jpg

ഇത് കണ്ടിട്ട് പേടിച്ചോ?ഭയപ്പെടേണ്ട ഇത് ബേബി ഡൈനാമിക്സ്‌ ആണ്. കുഞ്ഞുങ്ങളെ തലകുത്തി പിടിയ്ക്കുക,കാലില്‍ തൂക്കിയെടുത്ത് കറക്കുക,മുകളിലോട്ടു എറിയുക,വെള്ളത്തില്‍ മുക്കിയെടുക്കുക ഇവയൊക്കെയാണ് ഇവിടെ നടക്കുന്നത്.ഇടയ്ക്ക് കുഞ്ഞുങ്ങള്‍ കരയുകയും ഛര്‍ദ്ദിയ്ക്കുകയും ഒക്കെ ചെയ്യും.എന്നാല്‍ എല്ലാം നല്ലതിന് വേണ്ടിയാണ് എന്നാണു അന്പത്തോന്നുകാരിയായ ട്രെയിനര്‍ ലെന ഫോക്കീന പറയുന്നത്.

മുപ്പത് വര്‍ഷമായി ബേബി ഡൈനാമിക്സ് ചെയ്യുന്നയാളാണ്‌ ലെന. ഇന്നേവരെ ഒരു അപകടവും വന്നിട്ടില്ല. ആദ്യം കരഞ്ഞാലും പിന്നീട് കുഞ്ഞുങ്ങള്‍ ഇത് ആസ്വദിയ്ക്കും എന്നാണു ഇവര്‍ പറയുന്നത്. നമ്മള്‍ കുഞ്ഞുങ്ങളെ വളരെ കരുതലോടെ എടുക്കുമ്പോള്‍ ഇവര്‍ എടുക്കുന്നത് കണ്ടാല്‍ പേടിച്ച് പോകും.ഒന്നുകില്‍ കാലില്‍ തൂക്കി തല കുത്തനെ അല്ലെങ്കില്‍ കയ്യില്‍ തൂക്കി.കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വെറുതെ കിടക്കാനും കരയാനും മാത്രമേ അറിയൂ എന്നത് നമ്മുടെ തെറ്റിധാരണയാണ് എന്നാണു ലെന പറയുന്നത്.അവര്‍ക്ക് പ്രകൃതി ദത്തമായ റിഫ്ലക്സ് ഉണ്ട്.ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ ശരീരം സ്വാഭാവികമായി അതിനോട പ്രതികരിയ്ക്കും.അപ്പോള്‍ അവരുടെ നാഡീവ്യവസ്ഥയും മസിലുകളും ശക്തിപ്പെടും എന്നുമാണ് ലെനയുടെ അവകാശ വാദം.

uploads/news/2017/02/84071/bby-2.jpg

കാലാകാലങ്ങളായി ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങള്‍ ഈ രീതി പിന്തുടരുന്നുണ്ടത്രേ. ഈ യോഗയ്ക്ക് ആരും വരുന്നില്ല എന്ന് കരുതിയാല്‍ തെറ്റി.റഷ്യയില്‍ ഏറ്റവും പേരുകേട്ട ഒരു ട്രെയിനിംഗ് സെന്റര്‍ ആണ് ഇത്. മുതിര്‍ന്നവര്‍ക്കും ട്രെയിനിംഗ് സെഷനുകള്‍ നല്‍കുന്നുണ്ട്. ഫിസിക്കല്‍ എജ്യൂകെഷനില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ലെന അഞ്ച് മക്കളുടെ അമ്മയും അമ്മൂമ്മയും ഒക്കെയാണ്.തന്‍റെ മക്കളെ ഈ രീതിയിലാണ് വളര്‍ത്തിയത് എന്നും അവര്‍ കായികമായി വളരെ പെര്‍ഫക്റ്റ് ആയ അവസ്ഥയിലാണ് ഉള്ളതെന്നും ലെന സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Advertisement
Saturday 25 Feb 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW