Friday, November 10, 2017 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Feb 2017 05.25 PM

ഇത് ലോകത്തിലെ ഏറ്റവും വ്യത്യസ്ഥമായ കമ്പനി

uploads/news/2017/02/83133/cmny2.jpg

ബോസ് ഇല്ലാത്ത കമ്പനിയോ?ക്രിസ്പ് എന്ന സോഫ്ട്വെയര്‍ കമ്പനിയ്ക്ക് സീ ഈ ഓ ഇല്ല. നാല്‍പ്പത് ജീവനക്കാരുള്ള കമ്പനിയില്‍ നാല്‍പ്പത് പേരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത്. ഒരു ലീഡര്‍ ഇവര്‍ക്കിടയില്‍ ഇല്ല.എല്ലാരും ലീഡര്‍മാര്‍.എല്ലാവരും ജീവനക്കാരും! എന്നും ജീവനക്കാരുടെ മീറ്റിംഗ് ഉണ്ടാവും.ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യും.ആരും ആരോടും ഒന്നും പറഞ്ഞ് ഏല്പ്പിയ്ക്കുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യേണ്ടതില്ല.ഓരോ വിഭാഗത്തിലും മിടുക്കരായവര്‍ അവനവന്റെ ജോലി ചെയ്യുന്നു.

uploads/news/2017/02/83133/comny.jpg

ജീവനക്കാര്‍ തമ്മില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.അത് പൊതുവായ മീറ്റിങ്ങില്‍ ചര്‍ച്ചയ്ക്ക് വച്ച് അവര്‍ തന്നെ പരിഹരിയ്ക്കും.അതിനും ഒരു ബോസ് ആവശ്യമില്ല എന്നാണു ഇവരുടെ പക്ഷം.എന്തേലും കാരണവശാല്‍ പരിഹരിയ്ക്കാന്‍ ബുദ്ധിമുട്ട വന്നാല്‍ അന്തിമ തീരുമാനം എടുക്കാന്‍ ഒരു ലീഗല്‍ ഗ്രൂപ്പാണ് ഇവര്‍ക്കുള്ളത്.ആ തീരുമാനം അന്തിമമായിരിയ്ക്കും.എല്ലാവര്ക്കും സംമതുവ് ആയിരിയ്ക്കും എന്നതാണു ഇവര്‍ തമ്മിലുള്ള ഡീല്‍.

വിജയകരമായ രീതിയിലാണ് ക്രിസ്പ്പ് മുന്നോട്ട് പോകുന്നത്.തങ്ങളുടെ പ്രവര്‍ത്തന രീതി മറ്റു കമ്പനികള്‍ക്ക് മാതൃകയാകണം എന്നാണു ഇവരുടെ ആഗ്രഹം.പേടിപ്പിയ്ക്കാനും ഭരിയ്ക്കാനും മേലുദ്യോഗസ്ഥന്‍ ഇല്ലാത്ത സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഇത്തരം ഓഫീസ് എല്ലായിടത്തും വരട്ടെ എന്നും ഇവര്‍ ആഗ്രഹിയ്ക്കുന്നു.

Ads by Google
Wednesday 22 Feb 2017 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW