Wednesday, October 17, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Feb 2017 06.46 PM

സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ച ആ നടി ഒടുവില്‍ എയ്ഡ്‌സ് ബാധിച്ചു പുഴു അരിച്ചു മരിച്ചു

uploads/news/2017/02/82763/nnnn.jpg

മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഒരു കാലത്തു തിളങ്ങി നിന്ന താരമായിരുന്നു നിഷ നൂര്‍. മികച്ച അഭിനയം കൊണ്ടു ശ്രദ്ധ നേടിയ അവര്‍ തമിഴിലും തെലുങ്കിലും സ്ഥിരം സാന്നിധ്യമായി. കമലഹാസന്‍, രജനികാന്ത് തുടങ്ങിയവരോടൊപ്പം അഭിനയിച്ച നിഷയുടെ ജീവിതത്തില്‍ പെട്ടന്നായിരുന്നു ദുരന്തങ്ങള്‍ കടന്നുവന്നത്. പ്രായം കൂടിയതോടെ നിഷ സിനിമ ലോകത്തു നിന്ന് പതിയെ അപ്രത്യക്ഷയായി തുടങ്ങി. ഇതിനിടയില്‍ ഒരു നിര്‍മ്മാതാവുമായി ഇവര്‍ പ്രണയത്തിലാകുകയും ചെയ്തു.

എന്നാല്‍ അയാളുടെ ലക്ഷ്യം അവരുടെ സ്വത്ത് മാത്രമായിരുന്നു. സിനിമയില്‍ നിന്നു നേടിയ സമ്പാദ്യം മുഴുവന്‍ കാമുകന്‍ തട്ടിയെടുത്തതോടെ നിഷ വേശ്യാവൃത്തിയില്‍ എത്തിപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് എയ്ഡ്‌സ് ബാധിച്ചു. ഇതോടെ സിനിമയില്‍ നിന്നു പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. 2005 ഇവരെ നാഗൂര്‍ ദര്‍ഗയ്ക്ക് സമീപം തെരുവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പുഴുക്കളും ഉറുമ്പുകളും അരിച്ചിറങ്ങുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. രോഗം കൂടിയതിനേ തുടര്‍ന്ന് 2007 ല്‍ നിഷ നൂര്‍ മരണപ്പെട്ടു.

Ads by Google
Tuesday 21 Feb 2017 06.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW