Thursday, June 21, 2018 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Feb 2017 03.37 PM

കാഴ്ചയുടെ ലോകത്തേക്ക് വിജയലക്ഷ്മി...

uploads/news/2017/02/82742/vijyalakshmi200217.jpg

വൈക്കം വിജയലക്ഷ്മി സുമംഗലിയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്തയ്ക്കു പിന്നാലെ ഇരട്ടി മധുരം പോലെയാണ് വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്കു നടന്നടുക്കുന്നതും...

വൈക്കം വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നു, കണ്ണുകള്‍ക്ക് കാഴ്ച ലഭിക്കാന്‍ പോകുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ സന്തോഷിക്കാത്തവരുണ്ടാവില്ല. കാരണം വിജയലക്ഷ്മി എന്ന വിജിയെ അത്രയ്ക്ക് സ്നേഹിക്കുന്നവരാണ് എല്ലാവരും.

മലയാള സിനിമാസംഗീതരംഗത്തേക്ക് ഒരു കുളിര്‍കാറ്റുപോലെ കടന്നുവന്ന ഇവള്‍ തന്റെ ശബ്ദ മാധുര്യംകൊണ്ട് ഏവരേയും കീഴ്പ്പെടുത്തിക്കളഞ്ഞു.

ജന്‍മനാ കാഴ്ചയ്ക്ക് വൈകല്യമുള്ള വിജയലക്ഷ്മിയുടെ കണ്ണുകളിലേക്ക് കാഴ്ചയുടെ വെളിച്ചം കടന്നുവരുന്നു എന്നത് അവരെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും സ
ന്തോഷമുള്ള കാര്യമാണ്.

തന്റെ വിവാഹത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് വിജയലക്ഷ്മി....

പ്രവചനം സത്യമായി.....


പെരിങ്ങോട്ട് ശങ്കരനാരായണന്‍ തിരുമേനിയുടെ പ്രവചനം പോലെ തന്നെ എന്റെ ജീവിത്തില്‍ എല്ലാം സംഭവിക്കുന്നുണ്ട്. 2012 ലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.

സര്‍ഗ്ഗചിത്ര വീഡിയോസിലെ ഹരിദാസ് ചേട്ടനാണ് തിരുമേനിയുടെ കാര്യം ഞങ്ങളോട് പറയുന്നത്. ഞാന്‍ സിനിമയില്‍ പാടുമെന്നും അവാര്‍ഡ് കിട്ടുമെന്നും, 35 - ാം വയസില്‍ വിവാഹമുണ്ടാകുമെന്നുമൊക്കെ തിരുമേനി പറഞ്ഞിരുന്നു.

അദ്ദേഹം തന്നെയാണ് വിവാഹം പരസ്യംകൊടുക്കാനുള്ള കുറിപ്പ് എഴുതി തന്നതും. കാഴ്ചയ്ക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിക്ക് വരനെ തേടുന്നു. അതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. പരസ്യം കണ്ട് ധാരാളം വിവാഹാലോചനകള്‍ വന്നിരുന്നു.

അദ്ദേഹത്തിന്റെ പ്രവചനം പോലെ എല്ലാം നടന്നു. അതുപോലെതന്നെ എനിക്ക് കാഴ്ച കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൂടി സാധ്യമാവണേ എന്നാണ് പ്രാര്‍ഥന.

തിരുമേനിയുടെ ഭാര്യ ഹോമിയോ ഡോക്ടറായ ജയജ്യോതിയാണ് ഡോ. ശ്രീകുമാറിനെക്കുറിച്ച് പറയുന്നത്. അങ്ങനെയാണ് ശ്രീകുമാര്‍ ഡോക്ടറുടെയടുത്തെത്തുന്നത്. ഡോ. ശ്രീകുമാര്‍ സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാരീതിയാണ് എനിക്കും ചെയ്യുന്നത്.

കാഴ്ചയില്ലാത്ത ധാരാളം രോഗികളില്‍ ഈ ചികിത്സ ഫലം കണ്ടിട്ടുണ്ട്. മുപ്പതു മാസത്തെ ചികിത്സയാണുള്ളത്. ഇപ്പോള്‍ 10 മാസം കഴിഞ്ഞു. ചെറിയ വ്യത്യാസങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്.

കാഴ്ചലഭിച്ചാല്‍ ആദ്യം കാണാന്‍ ആഗ്രഹം അച്ഛനേയും അമ്മയേയുമാണ്. പിന്നെ എനിക്കൊരു ജീവിതം തരാന്‍ പോകുന്ന സന്തോഷേട്ടനെ...അതുപോലെ എനിക്ക് എല്ലാമെല്ലാമായ വൈക്കത്തപ്പനെ കണ്ട് തൊഴണം.

uploads/news/2017/02/82742/vijyalakshmi200217a.jpg

വൈക്കത്തപ്പന്റെ നടയില്‍ വിവാഹം....


വിവാഹമെന്ന ഭാഗ്യം ഒട്ടും പ്രതീക്ഷിച്ചതല്ല .ആദ്യമൊക്കെ വിവാഹമെന്ന് കേള്‍ക്കുന്നതേ ദേഷ്യമായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും എന്നെ ഒരാള്‍ക്ക് കൈപിടിച്ചുകൊടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു.

അപ്പോള്‍ പിന്നെ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. വിവാഹമാലോചിച്ച് വിളിച്ചത് എന്നെയാണെന്നറിഞ്ഞപ്പോള്‍ ചേട്ടനും വീട്ടുകാര്‍ക്കും സന്തോഷവും അത്ഭുതവുമായിരുന്നു. പിന്നീട് സംസാരിച്ചപ്പോഴാണ് ആളൊരു സംഗീത പ്രേമിയും എന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണെന്ന് അറിഞ്ഞത്.

എന്റെ വിവാഹം അച്ഛന്റേയും അമ്മയുടേയും സ്വപ്നമായിരുന്നു. അവരെപ്പോലെ തന്നെ എനിക്കായി പ്രാര്‍ഥിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ധാരാളംപേരുണ്ട്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടാവണം.

സന്തോഷേട്ടന് റിയാദില്‍ ജോലിയുണ്ടായിരുന്നു. ജോലിക്ക് ഒരു ഇടവേളകൊടുത്ത് നാട്ടില്‍ വന്നപ്പോഴാണ് കല്യാണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണ് സന്തോഷേട്ടന്‍.

വൈകല്യമുള്ള ഒരു പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനം അഭിമാനാര്‍ഹമാണ്. മമ്മൂക്കയോടാണ് വിവാഹകാര്യം ആദ്യമായി പറഞ്ഞത്.

ഒരു അവാര്‍ഡ് ഫംങ്ഷനുവച്ചാണ് അദ്ദേഹത്തോട് ഇക്കാര്യം പറയുന്നത്. അദ്ദേഹംതന്നെയാണ് വാര്‍ത്ത സദസിനേയും അറിയിച്ചത്. ഇപ്പോഴും അഭിനന്ദിക്കാന്‍ വിളിക്കുന്നവര്‍ ഒരുപാടുണ്ട്.

മാര്‍ച്ച് 29നാണ് വിവാഹം. ചെറുപ്പംമുതലേ തൊഴുതു പ്രാര്‍ഥിക്കുന്ന വൈക്കത്തപ്പന്റെ നടയില്‍ വച്ച് താലി അണിയണം. വിവാഹം കഴിഞ്ഞാല്‍ അച്ഛന്റേയും അമ്മയുടേയും അടുത്തുനിന്ന് പോകേണ്ടിവരുമോ എന്ന് പേടിയുണ്ടായിരുന്നു.

പക്ഷെ സന്തോഷേട്ടന് എന്നെ ഇവരുടെ അടുത്തുനിന്ന് കൊണ്ടുപോകണമെന്നില്ല. ഞങ്ങളോടൊപ്പം ഇവിടെ താമസിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കോയമ്പത്തൂര് നിന്നാണ് വിവാഹ വസ്ത്രങ്ങള്‍ എടുക്കാന്‍ പോകുന്നത്.

അത്രയും ദൂരെയായതുകൊണ്ട് ഞാന്‍ പോകുന്നില്ല. അച്ഛനാണ് സന്തോഷേട്ടനും വീട്ടുകാര്‍ക്കുമൊപ്പം പോകുന്നത്. ഇനിയിപ്പോ വിവാഹത്തിന്റെ തിരക്കാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW