Sunday, February 04, 2018 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 18 Feb 2017 08.06 PM

നിറവും സൗന്ദര്യവും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കുറുക്കു വഴി...

uploads/news/2017/02/81753/betroot.jpg

നിറവും സൗന്ദര്യവും ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ നിറവും സന്ദര്യവും നിങ്ങളെ തേടി വരും. അതിനായി ഒരു കുറുക്കു വഴി. ബീറ്റ്‌റൂട്ട് സൗന്ദര്യത്തിന്റെ ഒരു കേന്ദ്രം തന്നെയാണ്. നിറവും സൗന്ദര്യവും പെട്ടന്നു വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് നീരില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക. ബീറ്റ്‌റൂട്ട് നീരില്‍ തേന്‍ ചേര്‍ത്തു മുഖം കഴുകുന്നത് ഏറെ ഉപകാരപ്രദമാണ്. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്.

ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പ്പം തേന്‍ മിക്‌സ് ചെയ്തു മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. രണ്ടാഴ്ച തുടര്‍ച്ചയായി ഇതു ചെയ്യാം. വിറ്റാമിന്‍ സി ധാരളം അടങ്ങിയ ബീറ്റ്‌റൂട്ട ജ്യൂസ് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വരണ്ട ചര്‍മ്മത്തിനു പരിഹാരമാണ് ഈ മിശ്രിതം. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതും ഏറെ നല്ലതു തന്നെ. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പാടുള്ള ഭാഗത്തു പുരട്ടിയാല്‍ മതിയാകും.

Ads by Google
Saturday 18 Feb 2017 08.06 PM
YOU MAY BE INTERESTED
TRENDING NOW