Wednesday, October 04, 2017 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 18 Feb 2017 02.28 PM

പുതുരുചിയില്‍ ബിരിയാണികള്‍...

uploads/news/2017/02/81713/mdm180217b.jpg

ബിരിയാണി എപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുതന്നെ. പ്രിയപ്പെട്ടവര്‍ക്ക് പുതുരുചിയില്‍ ഭക്ഷണം തയാറാക്കി നല്‍കി മനസു നിറയ്ക്കാം...

ഹൈദരാബാദി ദം ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 1/2 കിലോ
ബസുമതി അരി - 2 കപ്പ്
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി എല്ലാം - 3 എണ്ണം വീതം
പുതിനയില - 1 പിടി (അരിഞ്ഞത്)
മല്ലിയില - 1 പിടി (അരിഞ്ഞത്)
സവാള - 2 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
തൈര്് - 1 കപ്പ്
നാരങ്ങാനീര്് - 1 എണ്ണത്തിന്റേത്
റിഫൈന്‍ഡ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
നെയ്യ്് - നാല് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, തൈര് , മല്ലിയില, പുതിനയില ഇവയെല്ലാം ഒന്നിച്ച് യോജിപ്പിക്കുക. ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തുകോരിയെടുക്കുക. അതേ എണ്ണയില്‍ തന്നെ ചിക്കന്‍ കഷണങ്ങളും വറുത്തുകോരിയെടുക്കുക. അരി, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി ഇവയും ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഊറ്റിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മസാല പുരട്ടിവച്ച ചിക്കന്‍ ഇടുക. അതിനുമുകളിലേക്ക് പകുതി വേവിച്ച അരി ചേര്‍ക്കുക. കുറച്ച് മല്ലിയിലയും പുതിനയിലയും അരിഞ്ഞതും സവാള വറുത്തുകോരിയതും അതിനു മുകളില്‍ വിതറി നെയ്യും ഒഴിച്ച് പാത്രം അടച്ച് ചെറിയ തീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. വെന്തശേഷം കുറച്ച് നാരങ്ങാനീരുകൂടി പിഴിഞ്ഞൊഴിച്ച് വിളമ്പാം.

കല്യാണി ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
1. എണ്ണ - 6 ടേബിള്‍ സ്പൂണ്‍
സവാള കനം കുറച്ച് അരിഞ്ഞത്് - 4എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്് - 1 1/2 ടീസ്പൂണ്‍
ഉപ്പ്് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
തക്കാളി ചെറുതായരിഞ്ഞത്് - 2 എണ്ണം
തൈര്് - 1 1/2 കപ്പ്
2. എല്ലില്ലാത്ത ആട്ടിറച്ചി - 1/2 കിലോ
ബസുമതി അരി - രണ്ട് കപ്പ്
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി എല്ലാം - മൂന്നെണ്ണം വീതം
മല്ലിയില അരിഞ്ഞത്് - 1 ടേബിള്‍ സ്പൂണ്‍
പുതിനയില അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
നെയ്യ്് - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള അരിഞ്ഞതിട്ട് ബ്രൗണ്‍നിറമാകുമ്പോള്‍ വറുത്തുകോരി മാറ്റുക.
അതേ എണ്ണയിലേക്കുതന്നെ ബാക്കി സവാളയും ചേര്‍ത്ത് ചെറുതായി വാടിത്തുടങ്ങുമ്പോള്‍ ഒന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് വഴറ്റിയെടുക്കുക. ശേഷം ഇറച്ചി ചേര്‍ത്തിളക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.ചുവടുകട്ടിയുള്ള പാത്രത്തില്‍ വെള്ളമൊഴിച്ച് ഉപ്പും മസാലകളും കാല്‍ ടീസ്പൂണ്‍ ജീരകവും അരിയും ചേര്‍ത്ത് പകുതി വേവിച്ച് ഊറ്റിയെടുക്കുക. വെന്ത ഇറച്ചിയിലേക്ക് പകുതി വേവിച്ച ചോറ് ചേര്‍ക്കുക. അതിനുമുകളില്‍ സവാള വറുത്തുകോരിയതും, മല്ലിയിലയും പുതിനയിലയും വിതറി കുറച്ചു നെയ്യും ചേര്‍ത്ത് 10 മിനിറ്റ് മൂടിവച്ച് വേവിക്കുക.
Advertisement
Ads by Google
Ads by Google
TRENDING NOW