Sunday, October 22, 2017 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 08.56 PM

ശശികല നടരാജന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Election Commission, Sasikala Natarajan

ന്യുഡല്‍ഹി: അഴിമതിക്കേസില്‍ ശിഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ശശികലയെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത് പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ച് ഡോ. വി. മൈത്രേയന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നോട്ടീസിന് ഫെബ്രുവരി 28നകം മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ശശികലയ്‌ക്കെതിരെ പരാതി നല്‍കിയ മൈത്രേയന്‍ അണ്ണാ ഡി.എം.കെയും രാജ്യസഭാംഗമാണ്. പാര്‍ട്ടി ഭരണഘടന ലംഘിച്ചാണ് ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് പുറത്താക്കപ്പെട്ട പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും ആരോപിച്ചിരുന്നു.

അതിനിടെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അവകാശപ്പെട്ട് ഒ.പി.എസ് വിഭാഗവും രംഗത്ത് വന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW