Saturday, October 21, 2017 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 07.08 PM

പിന്തുണ ഒ.പി.എസിന്; വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി പളനിസ്വാമിയെ എതിര്‍ക്കുമെന്ന് ഡി.എം.കെയും കോണ്‍ഗ്രസും

DMK ,  Congress,  OPS

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ. എടപ്പാടി പളനിസ്വാമിയെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ഡി.എം.കെ വ്യക്തമാക്കി. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ ഡി.എം.കെയ്ക്ക് 89 എം.എല്‍.എമാരാണുള്ളത്.

സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. എട്ട് എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. മുസ്ലീം ലീഗിന്റെ ഏക അംഗവും പനീര്‍സെല്‍വത്തെ പിന്തുണയ്ക്കും. ഒ.പി.എസ് വിഭാഗത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടെയും തീരുമാനം. 234 അംഗ നിയമസഭയില്‍ നിലവില്‍ പതിനൊന്ന് എം.എല്‍.എമാരുടെ പിന്തുണയാണ് ഒ.പി.എസിനുള്ളത്. കോണ്‍ഗ്രസും ലീഗും കൂടി ചേരുന്നതോടെ ഒ.പി.എസിന് 109 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ശശികല വിഭാഗം സ്പീക്കര്‍ ഒഴികെ 123 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. ജയലളിതയുടെ ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അതിനിടെ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW