Saturday, October 14, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 05.34 PM

വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം; പളനിസാമി കൂവത്തൂരില്‍

uploads/news/2017/02/81482/palinswamy.jpg

ചെന്നൈ : എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി തിരക്കിട്ട ചര്‍ച്ചയില്‍. നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് നേടാനിരിക്കെയാണ് പളനിസാമി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ഒ.പനീര്‍ശെല്‍വം പക്ഷത്തേയ്ക്കുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനു്ള്ള നീക്കങ്ങളാണ് റിസോര്‍ട്ടില്‍ നടന്നുവരുന്നത്. കഴിഞ്ഞ പത്തു ദിവസത്തോളമായി റിസോര്‍ട്ടില്‍ കഴിഞ്ഞുവരുന്ന എംഎല്‍എമാരെ ശനിയാഴ്ച രാവിലെ മാത്രമേ മാറ്റുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനിടെ, രാവിലെ എംഎല്‍എമാരെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW