Friday, February 17, 2017 Last Updated 10 Min 52 Sec ago English Edition
Todays E paper
Friday 17 Feb 2017 05.30 PM

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ 15 മിനിറ്റ് പോരെ? മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi, Narendra Modi, up polls

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മോഡിക്ക് പതിനഞ്ച് മിനിറ്റ് പോരെയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് മൂന്ന് കാര്യങ്ങളാണ്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം. വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കണം. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കണം-രാഹുല്‍ ആവശ്യപ്പെട്ടു.

യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായ മോഡി മനസുവച്ചാല്‍ പതിനഞ്ച് മിനിറ്റ് കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിലെ എല്ലാ തീരുമാനങ്ങളും മോഡി ഒറ്റയ്ക്കാണ് കൈക്കുള്ളുന്നത്. മറ്റ് മന്ത്രിമാരുടെ ജോലികള്‍ കൂടി മോഡിയാണ് ചെയ്യുന്നത്. എന്നിട്ടും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് മോഡി ശീലമാക്കിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 70,000 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോഡി ഉറപ്പു നല്‍കിയ പ്രത്യേക പാക്കേജുകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും രാഹുല്‍ ചോദിച്ചു. തന്റെ മണ്ഡലമായ വാരണാസിയിലെ ജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റായ്ബറേലിയിലും അമേഠിയിലും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. ആദ്യം സംസ്ഥാന വ്യാപകമായി പ്രിയങ്ക ഗാന്ധി പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റായ്ബറേലിയിലും അമേഠിയിലും മാത്രം പ്രിയങ്ക പ്രചരണത്തിന് ഇറങ്ങിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്തിയത്.

Ads by Google
TRENDING NOW