Thursday, July 12, 2018 Last Updated 37 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 04.18 PM

പുതുവസന്തമായ് സമര നായിക

uploads/news/2017/02/81474/iromsharmila.jpg

വര്‍ഷങ്ങള്‍ പിന്നിട്ട നിരാഹാരമവസാനിപ്പിച്ച് മണിപ്പൂരിന്റെ സമരനായിക ഇറോം ചാനു ശര്‍മിള രാഷ്ട്രീയത്തിലേക്ക്.

മണിപ്പൂരിലെ മനുഷ്യാവകാശ സമരനായിക ഇറോം ചാനു ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ച് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ്.

2016 ഓഗസ്റ്റ് ഒന്‍പതിന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരമവസാനിക്കുമ്പോള്‍ ഇറോമിന് നഷ്ടമായത് സ്വന്തം നാടിന്റെ സ്‌നേഹമാണ്. മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ 16വര്‍ഷമാണ് ഇറോം ശര്‍മിള നിരാഹാര സമരം നടത്തിയത്.

സമരകാലത്ത് ഇറോമിനെ ദൈവത്തിന് തുല്യം ആരാധിച്ചിരുന്ന മണിപ്പൂരിലെ ജനങ്ങളില്‍ ഒരു വിഭാഗം ഇന്ന് ഇറോമിനെ തള്ളിപ്പറയുന്നു.

സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും സുഹൃത്തായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം കഴിക്കാനുമുള്ള തീരുമാനമാണ് ഇറോമിനെ നാട്ടുകാരില്‍ നിന്ന് അകറ്റിയത്. നിരാഹാരം അവസാനിപ്പിച്ചെങ്കിലും മണിപ്പൂരിലെ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പേരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ ഇറോം തയ്യാറല്ല.

രാഷ്ട്രീയത്തിലേക്ക്


നിരാഹാര മാര്‍ഗമുപേക്ഷിച്ച് രാഷ്ട്രീയത്തിലൂടെ മണിപ്പൂരില്‍ ജനാധിപത്യം തിരികെ കൊണ്ടുവരാനാണ് ഇറോം ശര്‍മിളയുടെ പുതിയ നീക്കം. PRJA (Peoples Resurgence and Justice Alliance)എന്ന പാര്‍ട്ടി രൂപികരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇറോം.

ഇലക്ഷനില്‍ പരാജയം നേരിടേണ്ടിവന്നാലും അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ ഞാന്‍ മത്സരിക്കും. അടുത്തവര്‍ഷം 20 പേരെയെങ്കിലും മണിപ്പൂര്‍ അസംബ്ലിയില്‍ എത്തിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. എനിക്ക് മണിപ്പൂര്‍ മുഖ്യമന്ത്രിയാകണം.

ഞാന്‍ മുഖ്യമന്ത്രിയായാല്‍ കര്‍ക്കശമായ ഈ ആര്‍മിഫോഴ്‌സ് ആക്ടിനെ തുടച്ചുനീക്കും. ഇതെന്റെ സമരത്തിന്റെ രണ്ടാംമുഖമാണ്. കഴിഞ്ഞ 16 വര്‍ഷത്തെ എന്റെ ശ്രമം ഫലം കണ്ടില്ല.

അതിനാല്‍ ഞാന്‍ സമരത്തിന്റെ മുഖം മാറ്റുന്നു. ചിലപ്പോള്‍ ഞാന്‍ വീണുപോയേക്കാം. എന്നാല്‍ പേടിച്ച് പിന്തിരിയാന്‍ തയ്യാറല്ല.. ഉറച്ച ശബ്ദത്തോടെ ഇറോം ശര്‍മിള പറയുന്നു.

ഞാനൊരു സാധാരണ സ്ത്രീ


എന്നെ ഒരു ദേവതയായി ആരാധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കൊരു സാധാരണ ജീവിതം മതി. പ്രണയിക്കുന്ന ആളിനെ വിവാഹം കഴിച്ച് ജീവിക്കാനാണാഗ്രഹം.

എന്റെ കഥ മാധ്യമങ്ങളില്‍ നിറഞ്ഞ സമയം അദ്ദേഹം (ഡെസ്മണ്ട് കുടിഞ്ഞോ)എന്റെ സമരത്തില്‍ ആകൃഷ്ടനായി 2011-ല്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം ബ്രിട്ടീഷ് പൗരനാണ്..ഇറോം തന്റെ തീരുമാനം വിശദമാക്കുന്നു.

തന്റെ അമ്മയുള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് വിവാഹം കഴിക്കാനുള്ള തീരുമാനം ഇറോം ശര്‍മിള അറിയിച്ചത്. എന്നാല്‍ അമ്മയായ ശാഖിദേവി ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് ഈ തീരുമാനം ഉള്‍ക്കൊള്ളാനായില്ല.

നിരാഹാരത്തിനുള്ള പിന്മാറ്റത്തിന് കാരണം ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള പ്രണയമാണെന്ന് പലരും വിശ്വസിച്ചു. ലോകം പരിഹസിച്ചു. എന്നാല്‍ മറ്റൊന്നിനു വേണ്ടിയും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഇറോം തയ്യാറല്ല.

പക്ഷേ തന്റെ സംരക്ഷകര്‍ തന്നെ അവിശ്വസിക്കുന്നതിലാണ് ഇറോമിന് ദു:ഖം. ഇതുതന്റെ സമരത്തിന്റെ രണ്ടാംമുഖമാണെന്നും വിവാഹം കഴിഞ്ഞാലും തന്റെ ലക്ഷ്യത്തിന് വേണ്ടി പോരാടുമെന്നും പറഞ്ഞെങ്കിലും ശര്‍മിള ഒരു വിദേശിയെ വിവാഹം കഴിക്കുന്നത് ഉള്‍ക്കൊള്ളാന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കാവില്ല.

uploads/news/2017/02/81474/iromsharmila1.jpg

Ads by Google
Loading...
TRENDING NOW