Thursday, July 27, 2017 Last Updated 15 Min 21 Sec ago English Edition
Todays E paper
Friday 17 Feb 2017 01.50 PM

എരിവ് കൂടിയ ഭക്ഷണം നല്‍കി ; അരിശം പൂണ്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

uploads/news/2017/02/81438/hot.jpg

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ 40 കാരനായ പ്ലംബര്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. കറിക്ക് എരിവ് കൂടിയതിനെ തുടര്‍ന്നുള്ള അരിശത്തിലാണ് സുബോദ് എന്നയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാളുടെ ആദ്യഭാര്യയാണ് കൊല്ലപ്പെട്ട യുവതിയായ മനിഷ. സുബോദിന്റെ രണ്ടാം വിവാഹത്തെ ചൊല്ലി മനിഷയുമായി എന്നും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

രണ്ടാം വിവാഹം കഴിച്ച് നാളുകള്‍ക്ക് ശേഷമാണ് മനിഷ ഇതേപ്പറ്റി അറിഞ്ഞിരുന്നത്. ഇക്കാര്യത്തെ ചൊല്ലി വഴക്കുണ്ടാക്കി മനിഷ ബന്ധു വീടുകളില്‍ പോകാറുണ്ടായിരുന്നു. കൊലപാതകദിവസം സുബോദ് മനിഷയെ തിരികെ വിളിച്ചു കൊണ്ടു വന്നു. എന്നാല്‍ വീട്ടില്‍ രണ്ടാം ഭാര്യയെ കണ്ട മനിഷ ദേഷ്യപ്പെട്ടു. ഉണ്ടാക്കിയ ഭക്ഷണത്തില്‍ മന:പൂര്‍വ്വം എരിവ് കൂടുതല്‍ ചേര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാഗ്ദാദത്തിനും കയ്യേറ്റത്തിനും ഇടയില്‍ മനിഷ കൊല്ലപ്പെടുകയായിരുന്നു.

Ads by Google
Friday 17 Feb 2017 01.50 PM
YOU MAY BE INTERESTED
TRENDING NOW