Wednesday, August 23, 2017 Last Updated 57 Min 48 Sec ago English Edition
Todays E paper
Friday 17 Feb 2017 10.35 AM

നെഹ്രു കോളജ് സംഭവം; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നു

jishnu pranoy, pampady nehru college,

പാലക്കാട്: പാമ്പാടി നെഹ്രു കോളജിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘം സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനായി ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞദിവസം കോളജില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തേയും ദൃശ്യങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനായാണ് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുന്നത്.

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ലഭിച്ച രക്തക്കറ ജിഷ്ണുവിന്റെ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. രക്തക്കറ കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ജിഷ്ണുവിന്റെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തുവന്നിരുന്നു.

കോളജ് മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സംസ്ഥാനഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യതാനന്ദന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

Ads by Google
TRENDING NOW