Monday, June 11, 2018 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 10.28 AM

64കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി

uploads/news/2017/02/81395/preg.jpg

ബബര്‍ഗോസ് : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 64കാരി ജന്മം നല്‍കിയത് ഇരട്ട കുട്ടികള്‍ക്ക്. വടക്കന്‍ സ്‌പെയിനിലെ ബര്‍ഗോസിലുള്ള റെകോലെറ്റസ് ആശുപത്രിയിലാണ് 64 കാരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വളരെ നാളായി ചികിത്സയിലായിരുന്നു ഇവര്‍.

ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ഇവര്‍ ജന്മം നല്‍കിയത്. ആണ്‍കുട്ടിയ്ക്ക് 2.4 കിലോയും, പെണ്‍കുട്ടിയ്ക്ക് 2.2 കിലോയും തൂക്കമുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം അമൃത്സറില്‍ 70 വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മൊഹിന്ദര്‍ സിംഗ് ഗില്‍- ദല്‍ജിര്‍ കൗര്‍ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്.

Ads by Google
Friday 17 Feb 2017 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW