Friday, April 28, 2017 Last Updated 23 Min 29 Sec ago English Edition
Todays E paper
Friday 17 Feb 2017 02.08 AM

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക്‌ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്‌

uploads/news/2017/02/81343/k2.jpg

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി സംബന്ധിച്ച അഴിമതിയാരോപണത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കു വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്‌.
തൊഴിലാളികള്‍ക്കുവേണ്ടി നല്ല ഉദ്ദേശ്യത്തോടെയാണു മന്ത്രി ഇടപെട്ടതെന്നു വിജിലന്‍സ്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേകകോടതി ഇന്നു പരിഗണിക്കും.
കശുവണ്ടി ഇറക്കുമതിയില്‍ 10.34 കോടി രൂപയുടെ അഴിമതിയാണു മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ആരോപിക്കപ്പെട്ടത്‌. തോട്ടണ്ടി ഇറക്കുമതിയില്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, കുറഞ്ഞവില മുന്നോട്ടുവച്ച കമ്പനികളെ അവഗണിച്ചു, അഴിമതിക്കു മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടന്നു എന്നീ ആരോപണങ്ങളാണു വിജിലന്‍സ്‌ അനേ്വഷിച്ചത്‌. എന്നാല്‍ അഴിമതി നടന്നതിനു തെളിവില്ലെന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളിക്ഷേമത്തിനായി സദുദ്ദേശ്യത്തോടെയാണു മന്ത്രി ഇടപെട്ടത്‌. ഫാക്‌ടറികള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും വിജിലന്‍സ്‌ പ്രത്യേക യൂണിറ്റ്‌ (ഒന്ന്‌) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ ഭര്‍ത്താവും കാപെക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറിപ്പിനെതിരായ ആരോപണത്തിലും തെളിവില്ലെന്നു റിപ്പോര്‍ട്ടിലുള്ളതായാണു സൂചന. ബി. റഹീം നല്‍കിയ പരാതിയില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിന്റെ നിര്‍ദേശപ്രകാരമാണ്‌ ആരോപണത്തില്‍ ദ്രുതപരിശോധന നടത്തിയത്‌.

Ads by Google
Friday 17 Feb 2017 02.08 AM
YOU MAY BE INTERESTED
TRENDING NOW