Tuesday, December 12, 2017 Last Updated 23 Min 11 Sec ago English Edition
Todays E paper
Ads by Google
എസ്‌. ജമാല്‍
Friday 17 Feb 2017 02.08 AM

അരയ്‌ക്കു താഴെ തളര്‍ന്ന അന്ധമാതാവിന്‌ പെന്‍ഷനില്ല; അധികൃതര്‍ക്കു കണ്ണും, വില്ലനായത്‌ ആധാര്‍

blind lady,

ചാരുംമൂട്‌(മാവേലിക്കര): ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍, അരയ്‌ക്ക്‌ കീഴ്‌പോട്ടു പൂര്‍ണമായും തളര്‍ന്ന അന്ധയായ ദളിത്‌ മാതാവിനു പെന്‍ഷന്‍ നിഷേധിച്ചു. പാലമേല്‍ പഞ്ചായത്ത്‌ എരുമക്കുഴി വാര്‍ഡ്‌ മുളമൂട്ടില്‍ ഓമന(58)യ്‌ക്കാണു വികലാംഗ പെന്‍ഷന്‌ ആധാര്‍ വില്ലനായത്‌.

എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയിലാണ്‌ ഓമന. 17-ാം വയസില്‍ രോഗബാധിതയായതാണ്‌. എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും പരസഹായം വേണം.

കൈകള്‍ നിവര്‍ത്താനോ ചലിപ്പിക്കാനോ കഴിയില്ല. കാഴ്‌ചശക്‌തിയും പോയി. കഴിഞ്ഞ ഓണംവരെ പെന്‍ഷന്‍ കിട്ടിയിരുന്നു. മുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ പഞ്ചായത്തില്‍ വിവരം തിരക്കി.

ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ അവര്‍ പറഞ്ഞു.

കിടപ്പുരോഗികളുടെ ആധാര്‍ കാര്‍ഡ്‌ വീട്ടില്‍ ചെന്നെടുക്കണമെന്നാണ്‌ വ്യവസ്‌ഥ. വിറയ്‌ക്കുന്ന ഓമനയുടെ ഫോട്ടോ എടുക്കാന്‍ കൂടി ബുദ്ധിമുട്ടാണ്‌.
കിലോമീറ്ററുകള്‍ താണ്ടി മൂന്നു തവണ ഓമനയെ അക്ഷയസെന്ററില്‍ എത്തിച്ചെങ്കിലും നിവരാത്ത കൈകളുടെ വിരലടയാളം എടുക്കാനായില്ല.

കൂലിപ്പണിക്കാരനായ ഏകമകന്‍ ശ്രീകുമാറാണ്‌ ഓമനയുടെ ഏക ആശ്രയം. കെട്ടുറപ്പില്ലാത്ത വീട്ടില്‍ പലപ്പോഴും ഒറ്റയ്‌ക്കാണ്‌ താമസം. പഞ്ചായത്ത്‌ അനുവദിച്ച വീടിനു ജനാലകളും വാതിലുകളും വയ്‌ക്കാത്തതിനാല്‍ കാറ്റും മഴയും മറ്റൊരു വില്ലനാണ്‌. സമീപത്തുള്ള ബന്ധുക്കളാണ്‌ ഭക്ഷണം നല്‍കുന്നത്‌.

Ads by Google
TRENDING NOW