Wednesday, May 23, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.08 AM

നട്ടുച്ചയ്‌ക്ക് ആളിക്കത്തിയ റബര്‍ തോട്ടത്തില്‍ വയോധികന്‍ വെന്തുമരിച്ചു

uploads/news/2017/02/81330/diedtman.jpg

മൂവാറ്റുപുഴ: പട്ടാപ്പകല്‍ തീപിടിച്ച റബര്‍ത്തോട്ടത്തിനുള്ളില്‍ വയോധികന്‍ വെന്തുമരിച്ചു.
വാളകം കടാതി വടക്കേപ്പുറത്തുകുടിയില്‍ വി.വി. കുര്യാക്കോസി(86)നാണ്‌ ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ വീടിനു സമീപം റബര്‍ത്തോട്ടത്തിലാണ്‌ ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്‌.
റബര്‍ തോട്ടങ്ങള്‍ക്കിടയിലുള്ള നടപ്പുവഴിയിലെ കരിയിലകളില്‍നിന്ന്‌ തോട്ടത്തിലേക്കു തീ പടര്‍ന്നതായി കരുതുന്നു. കുര്യാക്കോസും ഭാര്യ മറിയാമ്മയും വീട്ടില്‍ ഒറ്റയ്‌ക്കാണ്‌ താമസം.
വിവിധ വ്യക്‌തികളുടേതായി അഞ്ചേക്കറോളം റബര്‍ തോട്ടങ്ങളിലേക്കു തീപടര്‍ന്നു. തീയും പുകയും കണ്ട്‌ സമീപവാസികളും നാട്ടുകാരുമെത്തി തീയണക്കുന്നതിനിടെയാണ്‌ കുര്യാക്കോസ്‌ പൊള്ളലേറ്റു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്‌. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു രാവിലെ 11 ന്‌ കടാതി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളി സെമിത്തേരിയിയില്‍ സംസ്‌കരിക്കും. മക്കള്‍: വി.കെ. രാജു (സെക്രട്ടറി, കിന്‍കോ എറണാകുളം), ബിന്നി മാത്യു (അധ്യാപിക, നേര്യമംഗലം എച്ച്‌.എസ്‌), മരുമക്കള്‍: മിനു രാജു (ചിറ്റേത്തുകുടിയില്‍, തൊമ്മന്‍കുത്ത്‌) മാത്യു കുര്യാക്കോസ്‌ (പേനാട്ട്‌, ചീനിക്കുഴി തൊടുപുഴ).

Ads by Google
Friday 17 Feb 2017 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW