Friday, February 17, 2017 Last Updated 22 Min 52 Sec ago English Edition
Todays E paper
Friday 17 Feb 2017 02.08 AM

ആരെതിര്‍ത്താലും കെ.എ.എസ്‌. നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെതിര്‍ത്താലും കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ (കെ.എ.എസ്‌) നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്‌് സ്‌റ്റാഫ്‌ അസോസിയേഷന്‍ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.എ.എസ്‌. രൂപീകരണനീക്കവുമായി തുടക്കത്തില്‍ സഹകരിച്ചശേഷം ഇന്നലെ സെക്രട്ടേറിയറ്റില്‍നിന്ന്‌ അവധിയെടുത്തു മുങ്ങിയ ഇടതനുകൂല സര്‍വീസ്‌ സംഘടനാപ്രവര്‍ത്തകരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കെ.എ.എസ്‌. രൂപീകരണതീരുമാനം ഈ സര്‍ക്കാരിന്റേതല്ല. ഇ.കെ. നായനാര്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷനാണ്‌ ഈ സംവിധാനം ശിപാര്‍ശ ചെയ്‌തത്‌. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരുള്‍പ്പെടെ അതു നടപ്പാക്കാന്‍ ശ്രമിച്ചു. ആ ശ്രമമാണ്‌ ഈ സര്‍ക്കാരും തുടരുന്നത്‌.
കെ.എ.എസ്‌. രൂപീകരണം സംസ്‌ഥാനത്തെ സര്‍വീസ്‌ മേഖലയ്‌ക്ക്‌ ഒരുപദ്രവവും ഉണ്ടാക്കില്ല. കേരളത്തില്‍ ആവശ്യത്തിന്‌ ഐ.എ.എസുകാരില്ലാത്ത സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. പല സംസ്‌ഥാനങ്ങളും ഇതിനകം സംസ്‌ഥാന കേഡര്‍ നടപ്പാക്കിക്കഴിഞ്ഞു. ഐ.എ.എസുകാരായി സര്‍വീസ്‌ മേഖലയില്‍ ഉയര്‍ന്നുവരാന്‍
കഴിയുന്നതു ഡെപ്യൂട്ടി കലക്‌ടര്‍ തസ്‌തികയിലുള്ളവര്‍ക്കു മാത്രമാണ്‌. കെ.എ.എസ്‌. നടപ്പാകുന്നതോടെ എല്ലാവര്‍ക്കും അതിനവസരം ലഭിക്കും. നാടിനു ഗുണകരമാകുന്ന സംവിധാനത്തെ ചിലര്‍ എതിര്‍ക്കുകയാണ്‌. തെറ്റിദ്ധാരണകള്‍ മാറ്റി, കെ.എ.എസുമായി സഹകരിക്കാന്‍ ജീവനക്കാര്‍ സന്നദ്ധരാകണം. കെ.എ.എസ്‌. നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍തന്നെ അതിനെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നതു മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെ.എല്‍.എസ്‌.എസ്‌.എ. പ്രസിഡന്റ്‌് ടി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഡി.ഡി. ഗോഡ്‌ഫ്രി എന്നിവരും പ്രസംഗിച്ചു.

Ads by Google
Friday 17 Feb 2017 02.08 AM
YOU MAY BE INTERESTED
TRENDING NOW