Wednesday, April 25, 2018 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.08 AM

ലൈസന്‍സ് ഇനി കീറാമുട്ടി; നിബന്ധനകള്‍ കര്‍ശനമാക്കി

uploads/news/2017/02/81323/licnse.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തു മൂന്നിടങ്ങളില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലേതിനു സമാനമായി മറ്റു സ്‌ഥലങ്ങളിലെ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കേന്ദ്രങ്ങളുടെയും ഘടനയില്‍ മാറ്റം വരുത്തി. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ്‌ വൈദഗ്‌ധ്യ പരീക്ഷ തിങ്കളാഴ്‌ച ആരംഭിക്കും. ഇതു സംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി.

തിരുവനന്തപുരം കണ്ണൂര്‍, കോഴിക്കോട്‌ കേന്ദ്രങ്ങളിലാണ്‌ കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ സംവിധാനമുള്ളത്‌. ഇതേ മാനദണ്ഡങ്ങളാകും കമ്പ്യൂട്ടര്‍വല്‍കൃതമല്ലാത്ത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും നടപ്പാക്കുക. ഇവിടെ ഉപയോഗിക്കുന്ന അടയാളങ്ങളുടെ ഉയരം കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുമായി ഏകീകരിക്കും.

റിവേഴ്‌സ്‌ പാര്‍ക്കിങ്‌, ഗ്രേഡിങ്‌ പാര്‍ക്കിങ്‌ എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യും. വാഹനം ഓടിക്കാന്‍ പരിശീലിക്കുന്നവരിലൂടെ സുരക്ഷിതമായ ഡ്രൈവിങ്‌ സംസ്‌കാരം കൊണ്ടുവരിക എന്ന സാമൂഹികമായ ഉത്തരവാദിത്വമാണ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ നിറവേറ്റുന്നതെന്നും ഗതാഗത കമ്മിഷണറുടെ ഉത്തരവിലുണ്ട്‌.

Ads by Google
Friday 17 Feb 2017 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW