Wednesday, June 28, 2017 Last Updated 2 Min 43 Sec ago English Edition
Todays E paper
Friday 17 Feb 2017 02.04 AM

സാമ്പത്തിക ഉപരോധം മണിപ്പുരിന്റെ വിധിയെഴുതും

uploads/news/2017/02/81300/d2.jpg

ഇംഫാല്‍: സാമ്പത്തിക ഉപരോധത്തില്‍ ചുറ്റിപ്പറ്റി മണിപ്പുര്‍ രാഷ്‌ട്രീയം. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുണൈറ്റഡ്‌ നാഗാ കൗണ്‍സിലിന്റെ (യു.എന്‍.സി.) സാമ്പത്തിക ഉപരോധം പ്രധാന തെരഞ്ഞെടുപ്പ്‌ ചര്‍ച്ചാവിഷയമാക്കി മുഖ്യധാരാ പാര്‍ട്ടികള്‍.
നോട്ടുനിരോധനം, അഴിമതി, ഭരണവിരുദ്ധ വികാരം തുടങ്ങിയ ഘടകങ്ങള്‍ക്കു മണിപ്പുരില്‍ രണ്ടാം സ്‌ഥാനം മാത്രമാണുള്ളത്‌. നവംബര്‍ ഒന്നിനു തുടങ്ങിയ ദേശീയപാതാ ഉപരോധവും അതുണ്ടാക്കുന്ന പ്രതിസന്ധിയുമാണു പ്രധാന തെരഞ്ഞെടുപ്പ്‌ വിഷയം. നിലവിലെ ജില്ലകളെ വിഭജിച്ച്‌ പുതുതായി ഏഴു ജില്ലകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു നാഗാ ഗോത്രവിഭാഗങ്ങളുടെ പ്രക്ഷോഭം.
ഭരണസുസ്‌ഥിതി മുന്‍നിര്‍ത്തിയാണു ജില്ലാ വിഭജനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും അതൊന്നു നാഗാ സംഘടനകളെ മെരുക്കാന്‍ പര്യാപ്‌തമല്ല. പോരാത്തതിന്‌, മലനിരകളിലുള്ളവരെയും സമതലങ്ങളിലുള്ളവരെയും പ്രക്ഷോഭം രണ്ടാക്കി വിഭജിച്ച സ്‌ഥിതിയാണ്‌. പ്രക്ഷോഭത്തിന്‌ എണ്ണ പകരുന്നതു ബി.ജെ.പിയാണെന്നു ഭരണപക്ഷമായ കോണ്‍ഗ്രസും വംശീയതയുടെ അടിസ്‌ഥാനത്തില്‍ വിഭജിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ്‌ ഉപരോധത്തിനു വഴിമാറിയതെന്ന്‌ ബി.ജെ.പിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്‌.
ഉപരോധം മൂന്നുമാസമായി തുടരുന്നതിനിടെ അവശ്യസാധന വിതരണമടക്കം തടസ്സപ്പെട്ടു. നിത്യോപയോഗ സാധനവില കുത്തനെ ഉയര്‍ന്നു. ഇന്ധനവിതരണമടക്കം മുടങ്ങിയിട്ടും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നു സംസ്‌ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ജില്ലാവിഭജനനീക്കം ഉപരോധങ്ങള്‍ക്കു വഴിമാറുമെന്നു കോണ്‍ഗ്രസിന്‌ അറിയാമായിരുന്നെന്നും പതിനഞ്ചുവര്‍ഷത്തെ ഭരണവിരുദ്ധവികാരം തോല്‍വിക്കു വഴിമാറുമെന്ന തിരിച്ചറിവിലാണ്‌ അവര്‍ വിഭജന രാഷ്‌ട്രീയം കളിക്കുന്നതെന്നുമാണു ബി.ജെ.പിയുടെ വാദം. മണിപ്പുരിന്റെ ജനസംഖ്യയുടെ 65 ശതമാനവും ഇംഫാല്‍ താഴ്‌വാരത്തും നാഗാ, കുകി സോമി ഗോത്രവിഭാഗങ്ങള്‍ അടങ്ങുന്ന ബാക്കി 35 ശതമാനം മലനിരകളിലുമാണ്‌ കഴിയുന്നത്‌. ജനങ്ങളെ വിഭജിച്ചു ഭരിക്കാനുള്ള നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങാണെന്നാണു ബി.ജെ.പിയുടെ നിലപാട്‌. എന്നാല്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി അധികാരം പിടിക്കാനാണു ബി.ജെ.പി. നീക്കമെന്നു കോണ്‍ഗ്രസ്‌ തിരിച്ചടിച്ചു.
ഇറോം ശര്‍മിളയുടെ പി.ആര്‍.ജെ.എ, തൃണമൂല്‍ കോണ്‍ഗ്രസ്‌, സി.പി.ഐ. നേതൃത്വം നല്‍കുന്ന ഇടതുപക്ഷം എന്നിവയാണു മത്സരരംഗത്തുള്ള മറ്റ്‌ പ്രധാന കക്ഷികള്‍. മാര്‍ച്ച്‌ നാലിനും എട്ടിനുമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌.

Ads by Google
Friday 17 Feb 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW