Friday, October 20, 2017 Last Updated 20 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.04 AM

സി.ബി.എസ്‌.ഇ. സ്‌കൂളുകളിലും എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്‌തകം

uploads/news/2017/02/81295/d3.jpg

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ക്കായുള്ള പാഠപുസ്‌തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി. (നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ എജ്യുക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിങ്‌) വിതരണം ചെയ്യും.
സി.ബി.എസ്‌.ഇ. സ്‌കൂളുകളിലെ പഠനസാമഗ്രികളുടെ നിലവാരം ഉയര്‍ത്താനും ഏകീകരിക്കാനും ലക്ഷ്യമിട്ടാണു നടപടി. ഉയര്‍ന്ന വില ഈടാക്കുന്ന പ്രസാധകരുടെ പുസ്‌തകങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു എന്ന രക്ഷിതാക്കളുടെ പരാതിക്കും ഇതോടെ പരിഹാരമാകും. കേന്ദ്ര മാനവശേഷി വികസന വകുപ്പ്‌ മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം. ആവശ്യമുള്ള പുസ്‌തകങ്ങളുടെ വിവരങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിക്കു നല്‍കാന്‍ സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി. സി.ബി.എസ്‌.ഇയുടെ വെബ്‌സൈറ്റ്‌ മുഖേന സ്‌കൂളുകള്‍ക്ക്‌ 22 വരെ ഓര്‍ഡറുകള്‍ നല്‍കാം.
എന്‍.സി.ഇ.ആര്‍.ടിയുടെ 680 ഔദ്യോഗിക വിതരണക്കാര്‍ മുഖേന ക്ലാസ്‌ അടിസ്‌ഥാനത്തില്‍ സ്‌കൂളുകള്‍ക്കു പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യും. ഇതിനായുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ്‌ ഈ മാസം 22 വരെ ലഭിക്കും. അഹമ്മദാബാദ്‌, അജ്‌മീര്‍, ബംഗളുരു, ഭോപ്പാല്‍, ഭൂവനേശ്വര്‍, കൊല്‍ക്കത്ത, മൈസുരു, ഷില്ലോങ്‌ എന്നിവിടങ്ങളിലെ എന്‍.സി.ഇ.ആര്‍.ടി. കൗണ്ടറുകളിലും ഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി. ആസ്‌ഥാനത്തും പാഠപുസ്‌തകങ്ങള്‍ ലഭിക്കും.
സ്‌കൂളുകള്‍ക്ക്‌ അവരവരുടെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ഓര്‍ഡര്‍ നല്‍കാം. ഒറ്റത്തവണ മാത്രമേ ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കൂ. ക്ലാസുകള്‍, പുസ്‌തകത്തിന്റെ ടൈറ്റിലുകള്‍ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ ആവശ്യമുള്ള പുസ്‌തകങ്ങളുടെ പട്ടിക നല്‍കേണ്ടത്‌. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്‌തകങ്ങള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കാമെന്നും സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.

Ads by Google
Advertisement
Friday 17 Feb 2017 02.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW