Tuesday, November 21, 2017 Last Updated 19 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.01 AM

പാകിസ്‌താനില്‍ ചാവേര്‍ ആക്രമണം: 100 മരണം

uploads/news/2017/02/81282/in2.jpg

കറാച്ചി: പാകിസ്‌താനിലെ സിന്ധ്‌ പ്രവിശ്യയില്‍ സൂഫി ആരാധനാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 100 മരണം. 50 പേര്‍ക്കു പരുക്കേറ്റു.
സേവാന്‍ പട്ടണത്തിലെ സൂഫി ലാല്‍ ഷാഹബാസ്‌ ക്വലന്‍ഡറിനു നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. സൂഫി നൃത്തമായ ധമാല്‍ നടക്കുന്നതിനിടെ ആരാധനാലയത്തില്‍ കടന്ന ചാവേര്‍ ഗ്രനേഡുകള്‍ ഉപയോഗിച്ചാണ്‌ ആക്രമണം തുടങ്ങിയത്‌. തൊട്ടുപിന്നാലെ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ ഏറ്റെടുത്തിട്ടില്ല. പാക്‌ താലിബാനാണ്‌ ആക്രമണം നടത്തിയതെന്നാണു സൂചന.

Ads by Google
Friday 17 Feb 2017 02.01 AM
YOU MAY BE INTERESTED
TRENDING NOW