Thursday, March 30, 2017 Last Updated 13 Min 15 Sec ago English Edition
Todays E paper
Friday 17 Feb 2017 02.01 AM

ചന്ദ്രനിലേക്കു വീണ്ടും മനുഷ്യരെ അയയ്‌ക്കാന്‍ ട്രംപ്‌

uploads/news/2017/02/81281/in1.jpg

ന്യൂയോര്‍ക്ക്‌: ചന്ദ്രനിലേക്കു മനുഷ്യരെ അയയ്‌ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഇതിനായി നാസയുടെ ഓറിയോണ്‍ ദൗത്യത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. 2018 ല്‍ വിക്ഷേപിക്കാനിരുന്ന ഓറിയോണ്‍ പേടകത്തില്‍ മനുഷ്യനെ അയയ്‌ക്കേണ്ടന്നായിരുന്നു നാസയുടെ തീരുമാനം.
ദൗത്യത്തില്‍ മാറ്റത്തിനായി നാസയുടെ എസ്‌.എല്‍.എസ്‌. റോക്കറ്റിനു ട്രംപ്‌ കൂടുതല്‍ പണം അനുവദിക്കുമെന്നാണു സൂചന. ഓറിയോണില്‍ മനുഷ്യനെ അയയ്‌ക്കുന്നതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ നസയ്‌ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
1972 ല്‍ അപ്പോളോ ദൗത്യം അവസാനിപ്പിച്ചശേഷം ചന്ദ്രനില്‍ അമേരിക്കക്കാര്‍ കാലുകുത്തിയിട്ടില്ല. യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ സഹായത്തോടെ 2021 ല്‍ ചന്ദ്രനിലേക്കു മനുഷ്യനെ അയയ്‌ക്കാന്‍ നാസയ്‌ക്കു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതു നേരത്തെയാക്കാനുള്ള ശ്രമമാണു പുരോഗമിക്കുന്നത്‌.
1972 ഡിസംബര്‍ ആറിനാണു മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയത്‌. അപ്പോളോ 17 പേടകത്തിലായിരുന്നു യാത്ര. പിന്നീട്‌ വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളിലേക്കു നാസയുടെ ശ്രദ്ധ തിരിയുകയായിരുന്നു. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച വോയേജറുകള്‍ സൗരയൂഥം പിന്നിട്ടിട്ടും ഭൂമിയുമായുള്ള ബന്ധം തുടരുകയാണ്‌.

Ads by Google
Friday 17 Feb 2017 02.01 AM
YOU MAY BE INTERESTED
TRENDING NOW