Thursday, October 19, 2017 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.00 AM

കിം ജോങ്‌ നാം വധം: ഇന്തോനീഷ്യന്‍ സ്വദേശിനി മലേഷ്യയില്‍ പിടിയില്‍

ജക്കാര്‍ത്ത: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നിന്റെ അര്‍ധസഹോദരന്‍ ജിം ജോങ്‌ നാമിനെ വധിച്ച കേസുമായി ബന്ധപ്പെട്ട്‌ ഇന്തോനീഷ്യന്‍ സ്വദേശിനി മലേഷ്യയില്‍ അറസ്‌റ്റില്‍. ജക്കാര്‍ത്തയ്‌ക്കു സമീപമുള്ള സെറാങ്‌ ബാന്റണ്‍ പ്രവിശ്യയില്‍നിന്നുള്ള സിതി ഐഷാ(25) ആണ്‌ പിടിയിലായതെന്നു മലേഷ്യന്‍ പോലീസ്‌ അറിയിച്ചു.
നാം വധക്കേസുമായി ബന്ധപ്പെട്ട്‌ ഇന്തോനീഷ്യന്‍ പൗരത്വമുള്ള യുവതി മലേഷ്യയില്‍ അറസ്‌റ്റിലായതായി വിദേശകാര്യമന്ത്രാലയം സ്‌ഥിരീകരിച്ചു.
യുവതിയുടെ നിയമ പരിരക്ഷ ഉറപ്പുവരുത്താനും അറസ്‌റ്റ്‌ സ്‌ഥിരീകരിക്കാനായി അവരെ സന്ദര്‍ശിക്കാനും മലേഷ്യയിലെ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇന്തോനീഷ്യ നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം വിയറ്റ്‌നാം പൗരത്വമുള്ള ദോന്‍തി ഹുഓങ്‌ എന്ന യുവതിയും മറ്റൊരു പുരുഷനും മലേഷ്യന്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇതോടെ നാമിന്റെ വധവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ തിങ്കളാഴ്‌ച മലേഷ്യന്‍ വിമാനത്താവളത്തില്‍ വിമാനത്തിനായി കാത്തിരിക്കുന്നതിനിടെയാണു നാമിനെ രണ്ടു യുവതികള്‍ ചേര്‍ന്നു വിഷപ്രയോഗം നടത്തി കൊന്നത്‌. രണ്ടു യുവതികളാണു സംഭവത്തിനു പിന്നിലെന്നു സിസി ടിവി ക്യാമറ ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമായിരുന്നു.
ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു അറസ്‌റ്റ്‌. അന്വേഷണവുമായി സഹകരിക്കുമെന്നു വിയറ്റ്‌നാം വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്‌. അതേ സമയം, നാമിന്റെ മൃതദേഹം ഉത്തര കൊറിയയിലേക്ക്‌ അയയ്‌ക്കുമെന്നു മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന സ്വീകരിച്ചതായി മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ്‌ സഹീദ്‌ ഹാമിദി അറിയിച്ചു.

Ads by Google
Advertisement
Friday 17 Feb 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW