Saturday, September 23, 2017 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 01.54 AM

വനിതാ മോഷ്‌ടാവിനെ വിട്ടയച്ചതിനു പിന്നില്‍ പോലീസുകാരനെ സംശയം

uploads/news/2017/02/81267/jail-images.jpg

മൂവാറ്റുപുഴ: പോലീസ്‌ ഉദ്യോഗസ്‌ഥന്റെ വീട്ടില്‍ മോഷണശ്രമത്തിനിടെ കൈയോടെ പിടിയിലായ സ്‌ത്രീയെ കേസെടുക്കാതെ വിട്ടയച്ച തടിയിട്ടപറമ്പ്‌ പോലീസിന്റെ നടപടിക്കെതിരേ അന്വേഷണം തുടങ്ങി.

പോലീസിലെ രഹസ്യാന്വേഷണവിഭാഗവും ജില്ലാ പോലീസുമാണ്‌ രഹസ്യമായി വിവരങ്ങള്‍ തേടിയിരിക്കുന്നത്‌. പോലീസുകാരന്‍ പിടികൂടി ഏല്‍പ്പിച്ച മോഷ്‌ടാവിനെ വിട്ടയച്ച സംഭവം ഗുരുതര കൃത്യവിലോപമായാണു വിലയിരുത്തുന്നത്‌.

ഈ സ്‌ത്രീ പോലീസില്‍ നല്‍കിയ വിലാസം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. തൊടുപുഴ സ്വദേശി സിന്ധു എന്നാണ്‌ പോലീസിന്റെ രേഖകളിലുള്ളത്‌.
പറഞ്ഞ വിലാസം ശരിയാണോ എന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ്‌ അവരെ വിട്ടയച്ചത്‌. നിരവധി കേസുകളില്‍ പ്രതിയാണ്‌ നാല്‍പതു വയസുകാരിയായ കഥാനായിക.

ഫെബ്രുവരി എട്ടിനു രണ്ടരയ്‌ക്ക്‌ ആലുവ ചെമ്പറക്കിയിലുള്ള വീട്ടില്‍ നിന്നു വീട്ടുടമയായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തന്നെയാണ്‌ ഇവരെ പിടികൂടിയത്‌. സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ വാദിയെ പ്രതിയാക്കുന്ന തന്ത്രമാണ്‌ ഈ സ്‌ത്രീ പയറ്റിയത്‌.

ഉദ്യോഗസ്‌ഥന്‍ ക്ഷണിച്ചിട്ടാണു വീട്ടില്‍ പോയതെന്നു വാദിച്ചാണ്‌ ഇവര്‍ തടിയൂരിയത്‌. ഇവരെ നേരത്തേ അറിയാവുന്ന മറ്റൊരു പോലീസ്‌ ഉദ്യോഗസ്‌ഥനാണ്‌ ഈ ബുദ്ധി ഉപദേശിച്ചതെന്നാണു വിവരം. മണ്ണ്‌, മണല്‍ മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന ഈ പോലീസുകാരന്‍ രണ്ടു തവണ ശിക്ഷാനടപടികള്‍ക്കു വിധേയനായി സ്‌ഥലംമാറ്റം നേരിട്ടിരുന്നു.

വനിതാമോഷ്‌ടാവ്‌ രക്ഷപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്‌ഥാന രഹസ്യന്വേഷണ വിഭാഗത്തിലേക്കു മാറ്റം ലഭിക്കുകയും ചെയ്‌തു. സംഭവദിവസം സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ സ്‌ത്രീയെ പോലീസുകാരാണ്‌ പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഒരു മണിക്കൂറിനുശേഷം ഇവര്‍ ആശുപത്രി വിട്ടു.

സ്‌ത്രീ പിടിയിലായപ്പോള്‍ വിവരമറിഞ്ഞ ചിലര്‍ വാഹനം പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ കുപ്രസിദ്ധ മോഷ്‌ടാവാണെന്ന്‌ അറിഞ്ഞത്‌. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷന്റെ ഓട്‌ ഇളക്കിമാറ്റി ശ്രമിച്ച അങ്കമാലി സ്വദേശിനിയാണ്‌ ഇവരെന്നും പിന്നീടു വ്യക്‌തമായി.

Ads by Google
Advertisement
Friday 17 Feb 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW