Sunday, November 19, 2017 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 16 Feb 2017 03.58 PM

മനസിനെ ശാന്തമാക്കാം യോഗയിലൂടെ

uploads/news/2017/02/81187/yogahelth160217.jpg

ഭാവിയെപ്പറ്റി ചിന്തിച്ച് സമയം കളയുന്നത് അലസമായ മനസിന്റെ ലക്ഷണമാണ്. അതിനുള്ള അവസരം മനസിനു കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മനസും ശരീരവും പൂര്‍ണമായും സൃഷ്ടിപരമായ മറ്റെന്തെങ്കിലും കര്‍മത്തില്‍ മുഴുകിയിരിക്കുന്നതാണ് നല്ലത്.

അമിത ഉത്കണ്ഠയും പരിഭ്രമവും ഇന്ന് സര്‍വസാധാരണമാണ്. പക്ഷേ, ഇത് ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതികൂല സാഹചര്യങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു. കൂടാതെ ഇത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ഇതുമൂലം പല രോഗങ്ങള്‍ക്കും നമ്മള്‍ അടിമപ്പെടുന്നു. നടുവേദന, തലവേദന, രക്തസമ്മര്‍ദം, ശ്വാസതടസം, ദഹനേന്ദ്രീയ വ്യൂഹങ്ങളുടെ താളം തെറ്റല്‍, മലബന്ധം മുതലായ രോഗങ്ങളാണ് മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്.

ഇത് കൂടിക്കൂടിവന്ന് അവസാനം ഉന്മാദാവസ്ഥയിലെത്തുന്നു. അല്ലെങ്കില്‍ പൂര്‍ണമായും ഒരു മാനസികരോഗിയായിത്തീരുന്നു.

ആകുലപ്പെടുന്ന മനസ്


ഭാവിയെപ്പറ്റി ചിന്തിച്ച് സമയം കളയുന്നത് അലസമായ മനസിന്റെ ലക്ഷണമാണ്. അതിനുള്ള അവസരം മനസിനു കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മനസും ശരീരവും പൂര്‍ണമായും സൃഷ്ടിപരമായ മറ്റെന്തെങ്കിലും കര്‍മത്തില്‍ മുഴുകിയിരിക്കുന്നതാണ് നല്ലത്.

ഭയമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നമ്മള്‍ ഭയപ്പെടുന്ന ഒരു കാര്യവും അതേപോലെ നടക്കാറില്ല. എല്ലാ ജീവികളിലുംവച്ച് ശ്രേഷ്ഠനാണ് മനുഷ്യന്‍. ആ മനുഷ്യ ധര്‍മ്മത്തെ ശരിയായവിധം നിര്‍വഹിക്കുവാന്‍ പ്രാപ്തിയില്ലാത്തവനായിത്തീരുന്നു.

അങ്ങനെയുള്ള മനുഷ്യനെ അവന്റെ ജീവിതത്തിന്റെ മേന്മയും കാര്യക്ഷമതയും കൈവരുത്തുന്നതിനും അവനില്‍ അന്തര്‍ലീനമായ രോഗനാശക ശക്തികളെ ഉണര്‍ത്തി രോഗവിമുക്തി നേടുവാന്‍ ശക, തിയുള്ളവനാക്കിത്തീര്‍ക്കുന്നതിനും യോഗശാസ്ത്രത്തിനുള്ള പങ്ക് വളരെ വലുതാണ്.

ഉഷ്ട്രാസനം


തറയില്‍ ഒരു വിരിപ്പ് വിരിച്ച് അതില്‍ മുട്ടുകുത്തി നില്‍ക്കുക. അപ്പോള്‍ കാല്‍മുട്ടിനു താഴെയുള്ള ഭാഗം പുറകോട്ടു നീട്ടുക. കാല്‍പ്പാദം രണ്ടും തറയില്‍ പതിഞ്ഞിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാലുകള്‍ രണ്ടും രണ്ടടിയോളം അകലത്തില്‍ വയ്‌ക്കേണ്ടതാണ്.

ഇനി ശ്വാസം എടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് വലതുവശത്തെ കാലിന്റെ ഉപ്പൂറ്റിയില്‍ വലതു കൈയും ഇടതുവശത്തെ കാലിന്റെ ഉപ്പൂറ്റിയില്‍ ഇടതുകൈയും പിടിക്കുക.

ആ നിലയില്‍നിന്നുകൊണ്ട് ദീര്‍ഘമായി പത്തോ പന്ത്രണ്ടോ ശ്വാസം എടുക്കുകയും വിടുകയും ചെയ്യേണ്ടതാണ്. പിന്നീട് പൂര്‍വസ്ഥിതിയെ പ്രാപിക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടതാണ്.

Ads by Google
TRENDING NOW