Friday, February 17, 2017 Last Updated 15 Min 0 Sec ago English Edition
Todays E paper
Thursday 16 Feb 2017 02.03 PM

ഏഴുവയസ്സുകാരിക്ക് ഗൂഗിളില്‍ ജോലി വേണം; സുന്ദര്‍ പിച്ചൈക്കെഴുതിയ കത്ത് വൈറല്‍

കിന്‍ഡില്‍ ഫയര്‍ ടാബ്‌ലെറ്റുകളും റോബോര്‍ട്ടുകളേയും തനിക്കേറെ ഇഷ്ടമാണെന്നും കുഞ്ഞ് പറയുന്നുണ്ട്. തനിക്ക് ഗൂഗിള്‍ ജോലിക്ക് ഒപ്പം ഒരു ചോക്ലേറ്റ് കമ്പനിയിലും ജോലി വേണമെന്നും കുഞ്ഞുമനസില്‍ ഒരാഗ്രഹമുണ്ട്.
google, sunder pichai, 7-year-old girl

ഇപ്പോള്‍ നവലോകത്ത് ഏറ്റവും തരംഗമായി നില്‍ക്കുന്നത് ക്ലോയി ബ്രിഡ്ജ്‌വാട്ടര്‍ എന്ന ഏഴുവയസുകാരിയുടെ ഒരു കത്താണ്. ഈ കുഞ്ഞിക്കത്ത് എഴുതിയിരിക്കുന്നത് മറ്റാര്‍ക്കമുല്ല ഗൂഗിള്‍ മേധാവിയായ സുന്ദര്‍ പിച്ചൈക്കാണ്. വലുതാകുമ്പോള്‍ ഗൂഗിളില്‍ ഒരു ജോലി തരണമെന്ന് അപേക്ഷയാണ് ഈ കുഞ്ഞികത്തിന്റെ രൂപത്തില്‍ പിച്ചൈയ്ക്ക് ലഭിച്ചത്.

കിന്‍ഡില്‍ ഫയര്‍ ടാബ്‌ലെറ്റുകളും റോബോര്‍ട്ടുകളേയും തനിക്കേറെ ഇഷ്ടമാണെന്നും കുഞ്ഞ് പറയുന്നുണ്ട്. കമ്പനിയുടെ ഉള്ളിലെ സംവിധാനങ്ങളാണ് കുട്ടിയെ ഇത്രയധികം ഗൂഗിള്‍ പ്രേമിയാക്കാന്‍ കാരണമായതെന്ന് അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ്്‌വാട്ടര്‍ പറഞ്ഞു.

google, sunder pichai, 7-year-old girl

തനിക്ക് ഗൂഗിള്‍ ജോലിക്ക് ഒപ്പം ഒരു ചോക്ലേറ്റ് കമ്പനിയിലും ജോലി വേണമെന്നും കുഞ്ഞുമനസില്‍ ഒരാഗ്രഹമുണ്ട്. ഇതിന് പുറമെ ഒളിമ്പിക്‌സില്‍ നീന്താണമെന്നും കത്തില്‍ പറയുന്നു. ബീന്‍ ബാഗില്‍ ഇരിക്കാനും ഊര്‍ന്നിറങ്ങാനും ആഗ്രഹമുണ്ടെന്നും കത്തില്‍ കുറിക്കുന്നു. ഗൂഗിളിലെ പ്രധാന ഓഫീസ് ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതറഞ്ഞപ്പോള്‍ മുതലാണ് കുട്ടിക്ക് ഇത്രയധികം താത്പര്യമുണ്ടായതെന്നു കരുതുന്നു. തനിക്ക് ഏഴ് വയസേ ഉള്ളുവെന്നും എന്നാല്‍ മാതാപിതാക്കളോട് മിടുക്കിയാണെന്നാണ് അധ്യാപിക അഭിപ്രായപ്പെട്ടു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പിച്ചൈ മറുപടി വന്നതോടെയാണ് നവമാധ്യമങ്ങളില്‍ ഇത് വൈറലായത്. കുട്ടിക്ക് കംപ്യൂട്ടറിലും റോബോര്‍ട്ടുകളിലും താത്പര്യമുള്ളതില്‍ സന്തോഷമുണ്ട്. ഇതിനെപറ്റി കൂടുതല്‍ പറനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഠിനമായി പ്രയത്‌നിച്ചാല്‍ ഈ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാന്‍ സാധിക്കുമെന്നും കുട്ടിക്കെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. സ്‌കൂള്‍ പഠനം കഴിയുമ്പോള്‍ ജോലിക്കുള്ള ഒരു അപേക്ഷ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

google, sunder pichai, 7-year-old girl

നവമാധ്യമമായ ലിങ്കിഡ് ഇന്നീലൂടെയാണ് കത്ത് പുറത്തുവിട്ടത്. ഗൂഗിളിന്റെ ഓഫീസിനെ പറ്റി താന്‍ നല്‍കിയ വിവരമാണ് കുട്ടിക്ക് കമ്പനിയോടെ ആഗ്രഹമുണ്ടായത്.

Ads by Google
TRENDING NOW