Wednesday, December 06, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Feb 2017 04.09 PM

പരീക്ഷയെ എനിക്ക് പേടിയാ...

uploads/news/2017/02/80882/parenting150217.jpg

അവധിക്കാലവും ആഘോഷവും കഴിഞ്ഞു. ഇനിയുള്ളത് പരീക്ഷാക്കാലം. ചിട്ടയായ പഠനത്തിലൂടെയും ജീവിതശൈലിയിലൂടെയും പഠനത്തിലും ജീവിതത്തിലും മുന്നേറേണ്ട സമയം. പരീക്ഷാക്കാലത്തെ മുന്‍കൂട്ടി കാണുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം. അതിന് ചില രീതികളുണ്ട്...

''പരീക്ഷയെത്തുമ്പോള്‍ മാത്രമേ ഈ സച്ചു ബുക്ക് തുറന്ന് നോക്കൂ. നിനക്കെന്തെല്ലാം പഠിക്കാനുള്ളതാ. പത്താം ക്ലാസിലായെന്ന ചിന്ത പോലും ഈ ചെക്കനില്ല. നീയെന്താ ഇങ്ങനെ ?''സച്ചുവിന്റെ അമ്മ പരാതിപ്പെട്ടു.

''അമ്മേ, ഞാന്‍ പഠിച്ചോളാം. ഇനിയും രണ്ടാഴ്ചയില്ലേ പരീക്ഷയ്ക്ക്. ഇനിയും സമയമുണ്ട്.''സച്ചു അമ്മയോട് പറഞ്ഞു. ''പറഞ്ഞാല്‍ അനുസരിക്കരുത്. പോയി പുസ്തകമെടുത്ത് പഠിക്കെടാ'' അമ്മ പരാതിപ്പെട്ടു.

സച്ചുവിന്റെ അമ്മയ്ക്ക് മാത്രമല്ല. എല്ലാ കുട്ടികളുടെയും അമ്മമാര്‍ക്ക് ഇതേ ആവലാതി തന്നെയാണുള്ളത്. പരീക്ഷാസമയത്ത് കഷ്ടപ്പെട്ട് പഠിക്കുന്ന മക്കളെക്കാണുമ്പോള്‍ അമ്മമാരുടെ മനസ്സിലാണ് വ്യാധി. മക്കള്‍ക്ക് നല്ല മാര്‍ക്ക് കിട്ടുമോ? നല്ല സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുമോ? എന്നൊക്കെ.

ചിട്ടയായ പഠനത്തിലൂടെ കുട്ടികള്‍ പഠിക്കുകയും മാതാപിതാക്കള്‍ അവരെ വേണ്ട വിധം പിന്തുണയ്ക്കുകയും ചെയ്താല്‍ കുട്ടികളിലെ മടിയും പരീക്ഷാപ്പേടിയും മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിന് മാതാപിതാക്കളുടെ പിന്തുണയും മക്കള്‍ക്കാവശ്യമാണ്.

എങ്ങനെ പഠിക്കാം ?


വീടിനുള്ളില്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരിടം ഉണ്ടാവും. ചിലപ്പോള്‍ അത് സ്വന്തം മുറിയാകാം അല്ലെങ്കില്‍ വരാന്തയാകാം അതുമല്ലെങ്കില്‍ വീടിന് പുറത്തെവിടെയെങ്കിലുമാവാം. ഇത്തരം സ്ഥലങ്ങളിലിരിക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സന്തോഷവും സമാധാനവും ഒപ്പം ഏകാഗ്രതയും ലഭിക്കും.

ഒരുദിവസത്തെ പഠനത്തിന് ഒറ്റ വിഷയം മാത്രം പഠിക്കുന്നവരാണ് പല കുട്ടികളും. എന്നാല്‍ ദിവസം മൂന്നോ നാലോ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് നോക്കൂ. നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുകയുമില്ല, കൃത്യമായി പഠിക്കാനും പഠിച്ച വിഷയങ്ങള്‍ ഓര്‍ത്തിരിക്കാനും സാധിക്കും.

പഠനത്തിനിടയ്ക്കുള്ള വിശ്രമം അത്യാവശ്യമാണ്. അമ്പത് മിനിറ്റ് പഠിച്ചതിന് ശേഷം അല്പനേരം വിശ്രമിക്കുന്നത് നല്ലതാണ്. ഈ സമയം മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാം.

പാട്ടുകേള്‍ക്കുകയോ, ഭക്ഷണം കഴിക്കുകയോ, ആരോടെങ്കിലും സംസാരിക്കുകയോ ചെയ്യാം. ഇത് വീണ്ടും പഠിക്കാനുള്ള താല്പര്യമുണ്ടാക്കും. ഒപ്പം ഏകാഗ്രതയും ലഭിക്കും.

ഒാരോ വിഷയത്തിനും നിശ്ചിതസമയം നല്‍കണം. പലപ്പോഴും ബയോളജിയില്‍ മിടുക്കനായ ഒരു കുട്ടി കണക്കില്‍ ഏറ്റവും പിന്നിലായിരിക്കും. പിന്നോക്കം നില്‍ക്കുന്ന വിഷയത്തിന് കൂടുതല്‍ പരിഗണന നല്‍കണം.

ഓരോ കുട്ടിക്കും വ്യത്യസ്ത വിഷയങ്ങളോടായിരിക്കും താല്പര്യമുണ്ടാവുക. എല്ലാ വിഷയങ്ങളും ഒരേ താല്പര്യത്തോടെ പഠിക്കുന്ന കുട്ടികള്‍ വളരെ ചുരുക്കമാണ്.

ഏത് വിഷയവും മനസ്സിരുത്തി പഠിക്കണം. വായിച്ച ശേഷം ഓരോ പാഠഭാഗത്ത് നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കണം. അവയ്ക്കുള്ള ഉത്തരങ്ങളും സ്വയം കണ്ടെത്തണം. മറന്നുപോയ പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് പഠിക്കാന്‍ ശ്രദ്ധിക്കുക.

ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ കിടക്കുന്നതിന് മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഓര്‍ത്തെടുക്കുക. ഇത് ബുദ്ധിവികാസത്തിന് പ്രയോജനപ്പെടും.

Wednesday 15 Feb 2017 04.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW