Monday, February 11, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
രശ്മി രാധാകൃഷ്ണന്‍
Tuesday 14 Feb 2017 12.45 PM

ഇപ്പോള്‍ പ്രണയം സിനിമയോടുമാത്രം

എല്ലാവര്‍ക്കും പ്രണയം പെഴ്സണല്‍ ആണ്. എന്നാലും എനിയ്ക്ക് എന്റെ അച്ഛനും അമ്മയും തന്നെയാണ് ഈ കാര്യത്തില്‍ റോള്‍ മോഡല്‍. അച്ഛന്റെ ഫ്രണ്ടിന്റെ കസിന്‍ ആയിരുന്നു അമ്മ. അറെഞ്ച്ഡ് മാരിയേജ്. എങ്കിലും അവര്‍ തമ്മില്‍ നല്ല പ്രണയമുണ്ട്.. റിലേഷന്‍ ഷിപ്പിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് കഴിഞ്ഞ തലമുറ തന്നെയാണ് എന്നാണു തോന്നുന്നത്.
Valentin's day

മലയാള സിനിമയില്‍ മണിയന്‍ പിള്ള രാജു എന്ന അഭിനയപ്രതിഭയുടെ തുടര്‍ച്ചയാണ് നിരഞ്ജ്. 2012ല്‍ ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിരഞ്ജ് നായകനായി മലയാള സിനിമയിലേയ്ക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. പ്രണയദിനം നിരഞ്ജിന്റെി വാക്കുകളിലൂടെ...

പ്രണയ ദിനാഘോഷങ്ങള്‍

ഞാന്‍ അങ്ങനെ പ്രത്യേകമായി സെലിബ്രേറ്റ് ചെയ്യാറില്ല. റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഒരു സ്പെഷ്യല്‍ ഡേ. വ്യക്തിപരമായി ഇതുവരെ ഈ ദിവസം സ്പെഷ്യല്‍ ആകാനുള്ള കാരണങ്ങള്‍ ഉണ്ടായിട്ടില്ല.

പ്രണയത്തിനു സ്പെഷ്യല്‍ ദിവസം

പലരുടേം പല കാഴ്ച്ചപ്പാടാണല്ലോ. എല്ലാത്തിനും ഒരു ദിവസം ഉണ്ടല്ലോ.. സെലിബ്രേറ്റ് ചെയ്യേണ്ടവര്‍ ചെയ്യട്ടെ. അല്ലാത്തവര്‍ക്ക് ഇത് വെറും ഒരു ചൊവ്വാഴ്ച്ച ആയിട്ട് കടന്നു പോകും. ഓരോരുത്തരുടെയും ആറ്റിട്യൂട് പോലെയിരിയ്ക്കും.

സിനിമകളിലെ പ്രണയം

കുറേക്കാലം മുന്‍പുവരെ നമ്മുടെ സിനിമകളില്‍ പ്രണയം എക്സാജെറെറ്റഡ് ആയിരുന്നു. അങ്ങനെയൊന്നുമല്ല റിയല്‍ ലൈഫില്‍ എന്ന് നമുക്ക് തന്നെയറിയാം. ഇപ്പൊ കുറച്ചൂടെ റിയലിസ്റ്റിക് ആയി. കുറച്ച് സിനിമാറ്റിക് ആകാതെയും പറ്റില്ല താനും. അടുത്തിടെ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം നല്ല സിനിമയായിരുന്നു. ഒരു നാടന്‍ പ്രണയം അതിന്റെ് നിഷ്കളങ്കതയും നെഗറ്റീവുകളും ഉള്‍പ്പെടെ റിയലിസ്ട്ടിക് ആയിത്തന്നെ അവതരിപ്പിച്ചു. റോ ഫോം എന്നൊക്കെ പറയുന്നത് പോലെ. എന്ന് നിന്റെ മൊയ്ദീനും പ്രേമവും ഇഷ്ടമായിരുന്നു. ജീവിതവുമായി ചേര്‍ന്നു നില്ക്കുന്നതാണ് ഈ സിനിമകളിലെ പ്രണയം. ഇംഗ്ലീഷില്‍ ബെയര്‍ ഫൂട്ട് എന്നൊരു ചിത്രമുണ്ട്. മാനസികമായി അസ്വാസ്ഥ്യമുള്ള ഒരാളോടുള്ള പ്രണയമാണ് അത്. അതുപോലെ നെസസ്സറി ഡെത്ത് ഓഫ് ചാര്‍ളി കണ്ട്രിമാന്‍ എന്ന ചിത്രത്തിലെ പ്രണയവും മനസ്സില്‍ പതിഞ്ഞതാണ്.

Valentin's day

പ്രണയത്തിന്റെു റോള്‍ മോഡല്‍

എല്ലാവര്‍ക്കും പ്രണയം പെഴ്സണല്‍ ആണ്. എന്നാലും എനിയ്ക്ക് എന്റെ അച്ഛനും അമ്മയും തന്നെയാണ് ഈ കാര്യത്തില്‍ റോള്‍ മോഡല്‍. അച്ഛന്റെ ഫ്രണ്ടിന്റെ കസിന്‍ ആയിരുന്നു അമ്മ. അറെഞ്ച്ഡ് മാരിയേജ്. എങ്കിലും അവര്‍ തമ്മില്‍ നല്ല പ്രണയമുണ്ട്.. റിലേഷന്‍ ഷിപ്പിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് കഴിഞ്ഞ തലമുറ തന്നെയാണ് എന്നാണു തോന്നുന്നത്. അന്ന് സോഷ്യല്‍ മീഡിയയൊ ടെക്നോളജിയോ ഒന്നുമില്ല. ആ പരിമിതികളില്‍ നിന്നുകൊണ്ട് ആത്മാര്‍ത്ഥമായി പ്രണയിയ്ക്കുകയും അത് ഇത്രയും കാലം നിലനിര്‍ത്തുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ആ ഒരു ബഹുമാനം ആ കാലത്തെ പ്രണയങ്ങളോടുണ്ട്.

ആരാധികമാര്‍, പ്രണയലേഖനങ്ങള്‍

ഇതുവരെ ഒന്നും വന്നിട്ടില്ല. മെസേജുകള്‍ വരാറുണ്ട്. വിശേഷങ്ങള്‍ ചോദിച്ചും പുതിയ സിനിമയെക്കുറിച്ച് അന്വേഷിച്ചും ഒക്കെ. അല്ലാതെ പ്രണയ ലേഖനങ്ങള്‍ വന്നിട്ടില്ല .പഴയ പോലെയുള്ള അത്ര തീവ്രമായ ആരാധന ഇപ്പോള്‍ കുറവാണ് എന്ന് തോന്നുന്നു. പിന്നെ സിനിമാതാരങ്ങളും ഇപ്പോള്‍ ആളുകളുമായി നന്നായി ഇന്ററാക്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് പഴയ രീതിയിലുള്ള ആരാധന ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല.

പ്രിയപ്പെട്ട പ്രണയഗാനം

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു..

ഡ്രീം വാലന്റയിന്‍

അങ്ങനെയാരും വന്നിട്ടില്ല. ഇപ്പോള്‍ പ്രണയം സിനിമ തന്നെയാണ്. പുതിയ പടം ഏപ്രിലോടെ തുടങ്ങും.അതിനുള്ള കാത്തിരിപ്പിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW