Monday, October 02, 2017 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
ജെയ്സണ്‍ മാത്യു
Tuesday 14 Feb 2017 11.02 AM

പരാജയപ്പെടുന്നത് കൂടിയാണ് പ്രണയം

വിജയിക്കുന്നത് മാത്രമല്ല പരാജയപ്പെടുന്നത് കൂടിയാണ് പ്രണയം. കോളജിന്റെ ഇടനാഴിയില്‍ അവള്‍ ഇല്ലാത്ത ദിനങ്ങള്‍, ഓഫീസില്‍ അവളിരുന്ന കസേര ശൂന്യമാകുമ്പോള്‍ അല്ലെങ്കില്‍ ഒരു ഫോണ്‍ കോളിനപ്പുറം അവനില്ലാതെയാകുമ്പോള്‍ ലോകം അവസാനിച്ചുവെന്ന് തോന്നുന്നത് സ്വാഭാവികം. എന്നാല്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചാല്‍ പിന്നീടുള്ള ജീവിതത്തിലെ, വേദനിപ്പിക്കുന്നതെങ്കിലും മധുരമുള്ള ഓര്‍മ്മയായി അത് മാറും.
Valentin's day, love

ഒരു പ്രണയദിനം കൂടി കടന്നു പോകുകയാണ്. സ്വന്തം ജീവന്‍ ഇല്ലാതാക്കിയും മറ്റൊരാളുടെ ജീവനെടുത്തും പ്രണയിക്കുന്നവരുടെ കാലത്താണ് ഈ പ്രണയദിനം നാം ആഘോഷിക്കുന്നത്. പ്രണയത്തിന്റെ പേരില്‍ കോട്ടയത്തെ ഒരു കോളജില്‍ രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം എറണാകുളത്തും സമാനമായ സംഭവം നടന്നു. ഈ സംഭവങ്ങളുടെ ന്യായാന്ന്യായങ്ങളിലേക്ക് കടക്കുന്നില്ല.

എല്ലായ്‌പ്പോഴും വിജയിക്കുന്നത് മാത്രമാണ് പ്രണയം എന്ന തെറ്റിദ്ധാരണ ചിലരെങ്കിലും വച്ചു പുലര്‍ത്തുന്നതിനാലാണ് ഈ കുറിപ്പ്. വിജയിക്കുന്നത് മാത്രമല്ല പരാജയപ്പെടുന്നത് കൂടിയാണ് പ്രണയം. പരാജയപ്പെട്ട പ്രണയങ്ങളും തിരസ്‌കരിക്കപ്പെട്ട പ്രണയങ്ങളും കൂടി ആസ്വദിക്കാന്‍ ശേഷിയുള്ളവരായിരുന്നു മുന്‍ തലമുറ. അതുകൊണ്ടാണ് മുക്കത്ത് ഒരു മൊയ്തീനും കാഞ്ചനമാലയും ഉണ്ടായത്. ആരാലും അറിയപ്പെടാതെ ജീവിക്കുന്ന മൊയ്തീന്‍ കാഞ്ചനമാലമാര്‍ വേറെയുമുണ്ട്.

പ്രണയം തിരസ്‌കരിക്കപ്പെടുകയോ, വിവാഹത്തില്‍ എത്തിയാല്‍ പ്രണയം വിജയിച്ചു എന്ന് കരുതുന്നവര്‍ക്ക് അതിന് സാധിക്കാതെയോ വരുമ്പോണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. പ്രണയം വിവാഹത്തിലെത്തിയത് ​കൊണ്ട് മാത്രം വിജയിച്ചു എന്ന് പ്രണയ വിവാഹിതര്‍ പറയില്ല, അത് മറ്റൊരു വിഷയം. എങ്കിലും പ്രണയം പരാജയപ്പെട്ടാല്‍ ലോകം അവസാനിച്ചു എന്ന തോന്നല്‍ കേവലം ഒരു നിമിഷത്തെ വികാരത്തള്ളിച്ച കൊണ്ട് ഉണ്ടാകുന്നതാണ്.

അവനിലേക്ക് അല്ലെങ്കില്‍ അവളിലേക്ക് നിങ്ങളുടെ ലോകത്തെ ചുരുക്കുമ്പോഴാണ് ഇത്തരം തോന്നലുകള്‍ക്ക് അടിപ്പെടുന്നത്. ഒരു വ്യക്തിയിലേക്ക് നിങ്ങളുടെ ലോകത്തെ ചുരുക്കുമ്പോള്‍ അയാള്‍ ഇല്ലാത്ത ദിവസങ്ങള്‍ വിരസമായിരിക്കും. കോളജിന്റെ ഇടനാഴിയില്‍ അവള്‍ ഇല്ലാത്ത ദിനങ്ങള്‍, ഓഫീസില്‍ അവളിരുന്ന കസേര ശൂന്യമാകുമ്പോള്‍ അല്ലെങ്കില്‍ ഒരു ഫോണ്‍ കോളിനപ്പുറം അവനില്ലാതെയാകുമ്പോള്‍ ലോകം അവസാനിച്ചുവെന്ന് തോന്നുന്നത് സ്വാഭാവികം. എന്നാല്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചാല്‍ പിന്നീടുള്ള ജീവിതത്തിലെ, വേദനിപ്പിക്കുന്നതെങ്കിലും മധുരമുള്ള ഓര്‍മ്മയായി അത് മാറും.

അതുകൊണ്ട് പ്രണയം പരാജയത്തിന്റേത് കൂടിയാണ് എന്ന കാര്യം ഓര്‍ക്കുക. എല്ലാ പ്രണയ പരാജിതര്‍ക്കും വേണ്ടി ചുള്ളിക്കാടിന്റെ രണ്ട് വരി കവിതയില്‍ അവസാനിപ്പിക്കാം.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW