Friday, February 17, 2017 Last Updated 27 Min 23 Sec ago English Edition
Todays E paper
Tuesday 14 Feb 2017 10.13 AM

എന്റെ പ്രണയത്തിന്‍ സരയൂനദിയായ്...

uploads/news/2017/02/80486/sarayuINW1.jpg

അസോസിയേറ്റ് ഡയറക്ടറായ സനല്‍.വി.ദേവനും മലയാളികളുടെ പ്രിയങ്കരിയായ സരയു മോഹനും വിവാഹശേഷം തങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു...

പ്രണയം ജീവിതത്തിലെ വസന്തമാണ്. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ അപൂര്‍വ്വം. ഹൃദയത്തിലൊളിപ്പിച്ച പ്രണയം പരസ്പരം പങ്കുവയ്ക്കുമ്പോള്‍ ആ വികാരം അനിര്‍വ്വചനീയമാവുന്നു.

പ്രണയമെന്ന വികാരത്തെ വിവാഹത്തിലേക്കെത്തിക്കുമ്പോള്‍ ഒന്നിക്കുന്നത് രണ്ട് ഹൃദയങ്ങളും സ്വപ്‌നങ്ങളുമാണ്. ഉറ്റസുഹൃത്തുക്കളായിരുന്ന സരയുവും സനലും വിവാഹിതരായിട്ട് രണ്ടരമാസം കഴിയുന്നു.

വിവാഹശേഷമുള്ള ആദ്യ വാലന്റൈന്‍സ് ഡേ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇരുവരുടെയും പ്രണയനിമിഷങ്ങളിലേക്ക്...

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണ്. അല്ലേ?


സരയൂ: അതെ. കഴിഞ്ഞ വര്‍ഷത്തെ വാലന്റൈന്‍സ് ഡേയ്ക്ക് ഞാനും സനലും ഉറ്റസുഹൃത്തുക്കളായിരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍സ് ഡേയില്‍ ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി.

ഈ വാലന്റൈന്‍സ് ദിനത്തില്‍ എനിക്കൊരു ആഗ്രഹമുണ്ട്. സനല്‍ സമ്മതിക്കുമെന്നാണെന്റെ വിശ്വാസം. രണ്ടുപേരുടെയും കൈയ്യില്‍ ടാറ്റു ചെയ്യണം. അത്രേയുള്ളൂ.

സനല്‍: കൊള്ളാം. നല്ല ആഗ്രഹം. ആയിക്കോട്ടെ. കഴിഞ്ഞ വര്‍ഷത്തെ വാലന്റൈന്‍സ് ഡേയില്‍ ഞങ്ങള്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ആ ഗ്രൂപ്പിലെ കാമുകീകാമുകന്മാരെ ഓരോന്ന് പറഞ്ഞ് ഞാനും സരയുവും കളിയാക്കിയിരുന്നു.

ഇപ്പോള്‍ സംഗതി മാറിയില്ലേ? ഇവളെന്റെ ഭാര്യയായി. ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാവണം എന്ന ആഗ്രഹമാണ് ഞങ്ങളിരുവര്‍ക്കും. ഈ വാലന്റൈന്‍സ് ഡേ വളരെ സ്‌പെഷ്യലാണ്. അത് അടിച്ചുപൊളിക്കണം.

അല്ലേ ?
സരയൂ: അതെ. അതാണെന്റെയും ആഗ്രഹം.

പ്രണയം വിവാഹത്തിലേക്കെത്തിയത് ?


സനല്‍: ഞങ്ങളുടെ പ്രണയം തുടങ്ങിയതും വിവാഹത്തിലേക്കെത്തിയതും വളരെ പെട്ടെന്നായിരുന്നു. ഒന്നരവര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആ സമയങ്ങളിലൊക്കെ സരയുവിന് ഒരുപാട് വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു.

ഒരുദിവസം പെട്ടെന്നാണെനിക്ക് തോന്നുന്നത് എനിക്കിവളെ ഇഷ്ടമാണെന്ന്. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ മറുപടി തരാന്‍ രണ്ട് ദിവസം വേണമെന്ന് സരയു പറഞ്ഞു. അപ്പോഴും എനിക്ക് വിശ്വാസമായിരുന്നു സരയു ഞാന്‍ പ്രതീക്ഷിക്കുന്ന മറുപടി തരുമെന്ന്.

ഇരുവരുടെയും ഇഷ്ടം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. പിന്നെ കല്യാണനിശ്ചയവും വിവാഹവും പെട്ടെന്നായിരുന്നു.

സരയൂ : വിവാഹമൊന്നും വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഞാന്‍. അതിനിടയില്‍ സനലിന് എന്നെ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. എന്റെ സുഹൃത്തെന്ന നിലയില്‍ അമ്മയ്ക്ക് സനലിനെ അറിയാമായിരുന്നു. സനലിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു അമ്മയ്ക്ക്.

TRENDING NOW