Saturday, September 23, 2017 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Feb 2017 09.47 AM

ആപ്പ് ലോകത്തെ വാലന്റൈന്മാര്‍

uploads/news/2017/02/80480/valintanapp.jpg

ഈ വാലെന്റൈന്‍സ് ഡേ കൂടുതല്‍ രസകരമാക്കാന്‍ ഇതാ വ്യത്യസ്തമായ ചില വാലെന്റൈന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍...

ഫെബ്രുവരി 14. ഈ ദിവസത്തിന് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല. പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കുമുള്ള ദിനം. വാലന്റൈന്‍സ് ഡേ. ചുവന്ന പനിനീര്‍ പൂക്കള്‍ സമ്മാനം നല്‍കി, കാര്‍ഡുകള്‍ കൈമാറി പ്രണയം തുറന്നുപറഞ്ഞിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഈ രീതിയൊക്കെ അപ്പാടെ മാറി. മൊബൈലും ഇന്റര്‍നെറ്റും പ്രണയത്തിന്റെ തീവ്രത സ്‌ക്രീനുകളിലും മെസേജുകളിലും ഫോണ്‍കോളുകളിലും മാത്രമായൊതുക്കി. പുതിയ തലമുറയുടെ പ്രണയം വളരെ വ്യത്യസ്തമാണ്. ഈ വര്‍ഷത്തെ പ്രണയദിനം ആഘോഷിക്കാന്‍ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അവയില്‍ രസകരമായ ചില, ആപ്ലിക്കേഷനുകളിതാ...

DATING TIPS


പ്രണയബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണത്രേ ഇത്. വളരെ രസകരമായ ടിപ്സുകളാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഈ വാലന്റൈന്‍സ് ഡേയ്ക്ക് എന്തെങ്കിലും ഒരു പുതുമ വേണ്ടേ?

101 REASONS WHY I LOVE YOU


പ്രണയനിര്‍ഭരമായ കുറേയെറെ മെസ്സേജുകളും ഒപ്പം നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനുള്ള രസകരമായ കാരണങ്ങളുമാണ് ഈ ആപ്ലിക്കേഷനിലുള്ളത്.

VALENTINE WALLPAPER


ഹൃദയത്തില്‍ മാത്രമല്ല, ഫോണിലും പ്രണയം നിറയ്ക്കാനുള്ള അതിമനോഹരമായ വാള്‍പേപ്പറുകളാണ് ഈ ആപ്ലിക്കേഷനിലുള്ളത്. എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

VALENTINE RADIO


ഏകദേശം 40 റൊമാന്റിക് റേഡിയോ സ്റ്റേഷനുകള്‍ ലഭ്യമാകുന്ന ആപ്ലിക്കേഷനാണിത്. വാലന്റൈന്‍ റേഡിയോ എന്ന് കേ ള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നില്ലേ? നിങ്ങളുടെ ശബ്ദത്തില്‍ കൂട്ടുകാരിയേയോ, കൂട്ടുകാരനേയോ വാലന്റൈന്‍സ് ദിനത്തില്‍ അതിശയിപ്പിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

VALENTINES DAY COLORING BOOK


ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് സ്വന്തമായി വാലന്റൈന്‍സ് കാര്‍ഡുകളും പ്രണയിക്കുന്ന വ്യക്തിക്കായുള്ള ലവ് ലെറ്ററുകളും തയ്യാറാക്കാം. അതും തികച്ചും വ്യത്യസ്തമായി. ഇനി വെറുതെ പണം നല്‍കി കാര്‍ഡ് വാങ്ങേണ്ട ആവശ്യമേയില്ല.എന്താ സംഗതി ജോറല്ലേ ?

WHO WILL BE YOUR VALENTINE ?


നിങ്ങള്‍ക്ക് ചേരുന്ന ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള വ്യത്യസ്തമായൊരു ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തും.

LOVE

CALCULATOR


ഫിംഗര്‍ പ്രിന്റുകള്‍ ഉപയോഗിച്ചാണ് ഈ കാല്‍ക്കുലേറ്റര്‍ കമിതാക്കളുടെ പ്രണയവും വിശ്വാസവും അളക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ വളരെ രസകരമായി തോന്നുന്നില്ലേ? എങ്കില്‍ ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ.

VALENTINE RINGTONES


നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച പ്രണയഗാനങ്ങളാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഇത് റിംഗ് ട്യൂണായും നോട്ടിഫിക്കേഷനായും അലാറമായും ഉപയോഗിക്കാം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW