Wednesday, February 13, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 13 Feb 2017 05.04 PM

കണ്ടിട്ടില്ലെങ്കില്‍ കണ്ടോളൂ; ദേ ഇതാണ് വാലന്റൈന്‍

valentine

പ്രണയത്തിന്റെ പ്രതീകമായ സെന്റ് വാലന്റെന്റെ രൂപം സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തി. 1700 വര്‍ഷം മുമ്പ് എ.ഡി 176ല്‍ ജീവിച്ചിരുന്ന വാലന്റൈന്റെ രൂപം 3ഡി മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസിപ്പിച്ചത്. റോമിലെ സാന്റാ പള്ളിയില്‍ വാലന്റൈന്റെ തലയോട്ടി സൂക്ഷിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് വാലന്റൈന്റെ രൂപം വികസിപ്പിച്ചത്.

ബ്രസീലില്‍ നിന്നുള്ള 3ഡി സാങ്കേതികവിദഗ്ധരാണ് അദ്ദേഹത്തിന്റെ രൂപം വികസിപ്പിച്ചെടുത്തത്. ബ്രസീലിലെ ഏറ്റവും പ്രമുഖനായ ഗ്രാഫിക് ഡിസൈനര്‍ സിസെറോ മൊറായിസ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രണയ ദേവന്റെ രൂപം വികസിപ്പിക്കുന്നതിന് ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റുകളുടെ സഹായവും സാങ്കേതിക വിദഗ്ധര്‍ സ്വീകരിച്ചു.

valentine

ഡോ. മാര്‍കോസ് പൗലോ സലെസ് എന്ന ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റിന്റെ സഹായമാണ് വിദഗ്ധര്‍ തേടിയത്. സാന്റ മരിയ ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വാലന്റൈന്റെ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹം വിശകലനം ചെയ്തു. ഇത് ആദ്യമായാണ് വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്ധര്‍ വരച്ചെടുക്കുന്നത്.

valentine
വാലന്റൈന്റെ തലയോട്

ക്ലോഡിയസ് രണ്ടാമന്‍ തടവിലാക്കിയ വാലന്റൈനെ ഫെബ്രുവരി 14നാണ് വധിച്ചത്. അതിന്റെ ഓര്‍മ്മയ്ക്കാണ് ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Ads by Google
Monday 13 Feb 2017 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW