Wednesday, February 20, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 12 Feb 2017 01.40 AM

തച്ചന്റെ തണലില്‍ പന്നിയൂര്‍ അമ്പലം

uploads/news/2017/02/79789/sun2.jpg

പന്നിയൂര്‍ അമ്പലം പണിമുടിയില്ലന്നാണ്‌ ശാസ്‌ത്രം. എന്നും ദൈവ പുരകളില്‍ തച്ചുശാസ്‌ത്രത്തിന്റെ കലാ വിദ്യകള്‍ അരങ്ങേറുന്നുണ്ടാകും. പച്ചച്ച്‌ പരന്നുകിടക്കുന്ന ക്ഷേത്ര മതിലകത്ത്‌ എണ്ണിയാല്‍ തീരാത്തത്ര ദേവന്‍മാരുണ്ട്‌. അവര്‍ക്കൊക്കെ നാഥനായി പന്നിയൂര്‍ വരാഹമൂര്‍ത്തിക്ക്‌ പണ്ട്‌ മേല്‍ക്കുര തീര്‍ത്തത്‌ പെരുന്തച്ചനായിരുന്നുവെന്നാണ്‌ വിശ്വാസം. ഇതിന്‌ അടിസ്‌ഥാനമായി ഇപ്പോഴും ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന്റെ കൂറ്റന്‍ കരിങ്കല്ല്‌ കെട്ടിലേക്ക്‌ തളളിയ നിലയില്‍ പെരുന്തച്ചന്റെ ഉളിയും ശ്രീകോവിലിന്‌ മുന്‍വശത്ത്‌ കരിങ്കല്ല്‌ ചുമരില്‍ മുഴക്കോലും കൊത്തിവച്ചിട്ടുണ്ട്‌.
ഉളിത്തുമ്പ്‌ കൊണ്ട്‌ മരത്തിന്റെ കാതലില്‍ ചിത്രമെഴുതിയിരുന്ന പെരുന്തച്ചന്‍ മരക്കണക്കിലും കിറുകൃത്യകാരനായിരുന്നു. ഐതിഹ്യവും ചരിത്രവും കെട്ടു പിടഞ്ഞു കിടക്കുന്ന പന്നിയൂരിന്റെ ദേവ ഭൂമിയില്‍ നിന്ന്‌ ക്ഷേത്രത്തിന്റെ പണികള്‍ തീരണമെന്നാഗ്രഹം ഉണര്‍ന്നത്‌ പിന്നീട്‌ താംബൂല പ്രശ്‌നത്തിലുമെത്തി.
പെരുന്തച്ചന്റെ ഇളമുറക്കാര്‍ ഇപ്പോഴുമുണ്ടന്നായിരുന്നു പ്രശ്‌നവിധി. ഇതേ സമയം കോട്ടയം നാട്ടകത്തെ മറിയപ്പള്ളിയില്‍ വടക്കേടത്ത്‌ കുടുംബത്തിലും താബൂല പ്രശ്‌നം നടന്നു. പുതുതലമുറക്കാരുടെ അടിക്കടിയുണ്ടാകുന്ന മരണം തീര്‍ത്ത അസ്വസ്‌ഥതകളാണ്‌ മായിരുന്നു ഈ തച്ചന്‍ കുടുംബത്തിലും താംബൂല പ്രശ്‌നത്തിന്റെ പ്രചോദനം.
പെരുന്തച്ചന്റെ പിന്‍മുറക്കാരായ ഈ തറവാട്ടുകാര്‍ക്ക്‌ പന്നിയൂര്‍ ക്ഷേത്രത്തിലെ പണി പൂര്‍ത്തിയാക്കിയാലേ മനസമാധാനത്തോടെ ജീവിതമുണ്ടാകുമെന്നായിരുന്നു പ്രശ്‌ന വിധി ഇങ്ങനെയാണ്‌ കോട്ടയം വടക്കേടത്ത്‌ കുടുംബത്തിലെ രാജേന്ദ്രന്‍ ആചാരിയുടെ നേത്യത്വത്തിലുളള സംഘം പന്നിയൂര്‍ ഗ്രാമത്തിന്റെ പടികടന്നെത്തുന്നത്‌. പാലക്കാട്‌ ജില്ലയിലെ ആനക്കര പഞ്ചായത്തിലാണ്‌ ചരിത്രമുറങ്ങുന്ന പന്നിയൂര്‍ ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌.
എട്ടുവര്‍ഷം മുന്‍പ്‌ ഒരു രാത്രിയിലാണ്‌ രാജേന്ദ്രന്റെ നേത്യത്വത്തിലുളള തച്ചന്‍മാരുടെ സംഘം പന്നിയൂര്‍ ഗ്രാമത്തിലെത്തുന്നത്‌. കാടുപിടിച്ച്‌ കിടക്കുകയായിരുന്ന പന്നിയൂര്‍ ക്ഷേത്രത്തിന്റെ മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ അത്‌ കാലങ്ങള്‍ക്ക്‌ മുന്‍പ്‌ അറ്റുപോയ വേരുകളിലേക്കുള്ള മടങ്ങി വരവായി അവര്‍ക്കനുഭവപ്പെട്ടു. പണിതിട്ടും പണിതിട്ടും തടസ്സങ്ങള്‍ മാത്രം ബാക്കി.
പന്നിയൂര്‍ ക്ഷേത്രം പണി മുടിയില്ല എന്ന്‌ പറഞ്ഞിട്ട്‌ പോയ പെരുന്തച്ചന്റെ പിന്മുറക്കാരായ രാജേന്ദ്രന്‍ ആചാരിയും കൂട്ടരുമാണ്‌ ഇപ്പോള്‍ നിയോഗം പോലെ പെരുന്തച്ചന്‍ പണിത വരാഹമൂര്‍ത്തിയുടെ ശ്രീകോവിലിന്റെ നിര്‍മാണം നടത്തുന്നത്‌.
സുരേഷ്‌ ഗോപി വര്‍ഷങ്ങള്‍ക്ക്‌ മുന്‍മ്പ്‌ ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനത്തിനെത്തുന്നതോടെയാണ്‌ ശ്രീകോവിലന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനു വഴിതെളിഞ്ഞത്‌. എന്ത്‌ ബുദ്ധിമുട്ടികളും വരാഹമൂര്‍ത്തിയോട്‌ ഏറ്റു പറഞ്ഞാല്‍ പരാഹമുണ്ടാകുമെന്ന ഉപദേശമാണ്‌ സുരേഷ്‌ ഗോപിയെ ഇവിടേക്ക്‌ നയിച്ചത്‌. ദര്‍ശനത്തിന്‌ ശേഷം തിരിച്ച്‌ പോയ അദ്ദേഹം വീണ്ടും രണ്ട്‌ മാസത്തെ ഇടവേളയ്‌ക്ക് ശേഷം ക്ഷേത്രത്തില്‍ വീണ്ടുമെത്തി. ഇനി എന്താണ്‌ ക്ഷേത്രത്തിന്‌ താന്‍ ചെയ്യേണ്ടനെന്നായിരുന്നു പന്നിയൂര്‍ വരാഹമൂര്‍ത്തി സേവന സമിതി പ്രവര്‍ത്തകരോടും ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫിസറോടും സുരേഷ്‌ ഗോപി ചോദിച്ചത്‌ മേല്‍ക്കുര തകര്‍ന്ന ശ്രീകോവില്‍ പുതുക്കി പണിത്‌ തരണമെന്ന്‌ അവര്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ്‌ പെരുന്തച്ചന്റെ പിന്‍മുറക്കാരയ വടക്കേടത്ത്‌ കുടുംബത്തിലെ രാദേന്ദ്രന്‍ ആചാരിയെ പണി ഏല്‍പ്പിക്കുന്നത്‌.
ഇപ്പോള്‍ മേല്‍ക്കുരയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിവരുന്നു. കേരളത്തിലെ പേരുകേട്ട പല ക്ഷേത്രങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ക്ഷേത്രത്തച്ചന്മാരാണിവര്‍. മുന്‍പ്‌ തെക്കന്‍ കേരളത്തിലേക്ക്‌ പലായനം ചെയ്‌ത തങ്ങള്‍ നിയോഗം പോലെയാണ്‌ ഇവിടെയെത്തിയതെന്ന്‌ രാജേന്ദന്‍ പറയുന്നു.
നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍മ്പ്‌ പന്നിയൂര്‍ ഗ്രാമത്തില്‍ നിന്ന്‌ പലായനം ചെയ്‌ത പെരുന്തച്ചന്റെ കുടുംബത്തില്‍പ്പെട്ട ഇവര്‍ മൂന്നിടങ്ങളിലേക്കാണ്‌ പോയത്‌. ഒരു കൂട്ടര്‍ ആലപ്പുഴയിലെ അമ്പലപ്പുഴ ക്ഷേത്രത്തിന്‌ സമീപത്തും മറ്റൊരു സംഘം തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിനടുത്തുമെത്തി. രാജേന്ദ്രന്‍ ആചാരിയുടെ മുന്‍ഗാമികള്‍ കോട്ടയം മറിയപ്പള്ളിയിലുമെത്തി.
പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഒരിക്കല്‍ പന്നിയൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചില പണികള്‍ തകൃതിയായി നടക്കുന്ന സമയത്ത്‌ തച്ചന്മാര്‍ എത്ര ശ്രമിച്ചിട്ടും കണക്ക്‌ ശരിയാവുന്നില്ല. കൂടം ഉറയ്‌ക്കാതെ പണി പാതിയാക്കി വൈകിട്ടോടെ തച്ചന്മാര്‍ പോയി. അന്ന്‌ രാത്രി പെരുന്തച്ചനെത്തി ചെറിയ സമയം കൊണ്ട്‌ കണക്കെല്ലാം ശരിയാക്കി കൂടമുറപ്പിച്ചു എന്നാണ്‌ ഐതീഹ്യം.
പാതിരാത്രി ശ്രീകോവിലില്‍ നിന്ന്‌ ഉളിയുടെയും കൊട്ടുവടിയുടെയും ശബ്‌ദം കേട്ട്‌ ഉണര്‍ന്ന തച്ചന്മാര്‍ എത്തിയപ്പോള്‍ പെരുന്തച്ചനെ കണ്ട്‌ അമ്പരന്നു.
എന്നാല്‍, നിങ്ങളുടെ അന്നത്തിന്‌ മുടക്കം വരുത്തില്ല എന്ന്‌ പറഞ്ഞ്‌ തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്‌ പെരുന്തച്ചന്‍ യാത്ര തുടര്‍ന്നുവെന്നാണ്‌ കഥ.

സി.കെ. ശശി പച്ചാട്ടിരി

Ads by Google
Sunday 12 Feb 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW