Sunday, November 19, 2017 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 09 Feb 2017 03.34 PM

My Life is my Canvas

uploads/news/2017/02/78954/padmapriya.jpg

നോട്ടവും ഭാവവും ചലനവും കൊണ്ട് കഥാപാത്രങ്ങളെ തന്മയത്വത്തോടെ സമീപിക്കുന്ന പത്മപ്രിയ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. വിവാഹശേഷം സജീവമായി അഭിനയരംഗത്ത് ചുവടുറപ്പിക്കുന്ന പത്മപ്രിയയുടെ കാഴ്ച്ചപ്പാടുകളിലൂടെ...

ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചാലിച്ച് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നതു പോലെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് വെള്ളിത്തിരയിലെത്തിക്കുന്ന അഭിനേത്രികള്‍ ഒരുപാടുണ്ട്. അതില്‍ ഭാഷയുടെ സീമകള്‍ ഭേദിച്ച് മലയാളസിനിമയുടെ ജീവനാഡികളായ അഭിനേത്രികളില്‍ ഒരാളാണ് പത്മപ്രിയ.

അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ, ഗ്രാമസൗന്ദര്യത്തിന്റെ, നിഷ്‌കളങ്കതയുടെ നിഴല്‍രൂപമായി മലയാളസിനിമാപ്രേക്ഷകരുടെ മനസ്സി ല്‍ തന്റേതായ ഇടം നേടിയ നായിക. തേടിയെത്തിയ എല്ലാ കഥാപാത്രങ്ങളിലും സ്ത്രീയുടെ തീക്ഷ്ണഭാവങ്ങളും വ്യക്തിത്വവും സൗന്ദര്യവുമെല്ലാം പത്മപ്രിയ സസൂക്ഷ്മമായി അവതരിപ്പിച്ചു.

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പത്മപ്രിയ പഠനത്തിന് പ്രാധാന്യം നല്‍കി വിദേശത്തേക്ക് പറന്നത്. ജീവിതപങ്കാളിയായി ജാസ്മിന്‍ ഷായെ തെരഞ്ഞെടുത്തതും ഈ ഇടവേളയില്‍ തന്നെ. വിവാഹശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്ന പത്മപ്രിയയുടെ പുതിയ വിശേഷങ്ങളിലേക്ക്...

വെള്ളിത്തിരയെ സമീപിക്കുന്ന രീതികളില്‍ വിവാഹത്തിനു മുമ്പും പിമ്പും എന്ന വ്യത്യാസം തോന്നിയിട്ടുണ്ടോ ?


എനിക്ക് പ്രത്യേകിച്ച് ഒരു വ്യത്യാസം തോന്നിയിട്ടില്ല. ഒരുപോലെ ചിന്തിക്കുന്നവരായതു കൊണ്ട് വിവാഹശേഷം കൂടുതല്‍ പിന്തുണ കിട്ടിയിട്ടേയുള്ളു.. സത്യത്തില്‍ ഈ ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ എനിക്കു മനസ്സിലായിട്ടില്ല.

വിവാഹത്തിനു മുമ്പും എനിക്കൊരു കുടുംബമുണ്ടായിരുന്നു, വിവാഹം കഴിഞ്ഞപ്പോള്‍ കുറച്ച് അംഗങ്ങള്‍ കൂടി എന്നതു മാത്രമാണ് വ്യത്യാസം.
വിവാഹത്തിനു മുമ്പും ഞാന്‍ കുടുംബത്തിനു വേണ്ടി സമയം ചെലവഴിച്ചിരുന്നു, ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു.

ഞാനൊന്നു ചോദിക്കട്ടെ. നിങ്ങളുടെ പ്രൊഫഷനില്‍ ഇങ്ങ നൊരു വ്യത്യാസം തോന്നിയിട്ടുണ്ടോ? ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള, യാത്രകള്‍ ഏറെയുള്ള ജോലിയാണ് മാധ്യമപ്രവര്‍ത്തകരുടേത്. അതുപോലെ തന്നെയല്ലേ സിനിമയും. പിന്നെ അഭിനേതാക്കളോട്, പ്രത്യേകിച്ച് നടിമാരോട്് ഈ ചോദ്യം ചോദിക്കുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.

വിവാഹശേഷം സിനിമ വിടുന്ന നായികമാര്‍ അനവധിയായതു കൊണ്ടാണ് ഈ ചോദ്യം?


അതുണ്ടാകാം. വിവാഹത്തിനു മുമ്പും സിനിമ ഉപേക്ഷിക്കുന്നവരില്ലേ? യാദൃച്ഛികവും വ്യക്തിപരവുമാണതെല്ലാം. ഒരു കുഞ്ഞുണ്ടായ ശേഷമാണെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തി വന്നേക്കാം.

കുഞ്ഞ് വരുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും; സ്ത്രീക്കു മാത്രമല്ല, പുരുഷനും. ജീവിതത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും മാറ്റേണ്ടി വരും. അല്ലാതെ വിവാഹം കഴിഞ്ഞതു കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകുന്നതായി എനിക്കു തോന്നുന്നില്ല. ഇപ്പോള്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരാളെ കൂട്ടിന് കിട്ടി എന്നുള്ളതാണ് സത്യം.

വിവാഹമെന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ വിശ്വസിക്കണമെങ്കില്‍ നല്ലൊരു പാര്‍ട്ണറെ കിട്ടണമെന്ന് മുന്‍പു പറഞ്ഞിരുന്നു. ജാസ്മിന്‍ അങ്ങനെയൊരു വ്യക്തിയാണോ?


ഞാനെന്താണോ പ്രതീക്ഷിച്ചത് അതിലൊക്കെ മേലെയാണ് ജാസ്മിന്‍. മനസ്സില്‍ കണ്ടതിലും നല്ലൊരു കൂട്ടാണ് ജാസ്മിന്‍. ഇതിലും നല്ല ഒരു ലൈഫ് പാര്‍ട്ണെറ എനിക്കു കിട്ടില്ല എന്നതുറപ്പാണ്.

ലൈഫ് പാര്‍ട്‌നര്‍ എന്നല്ല പറയേണ്ടത്, എല്ലാം തുറന്നു പറയാവുന്ന, പങ്കുവയ്ക്കാവുന്ന ഒരു പാര്‍ട്ണര്‍. സത്യത്തില്‍ ജാസ്മിന്‍ ഈസ് മൈ ബെറ്റര്‍ ഹാഫ്, നോട്ട് മൈ അതര്‍ ഹാഫ്.

Ads by Google
TRENDING NOW