Wednesday, January 10, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Feb 2017 02.44 PM

മുലയൂട്ടുന്ന അമ്മമാര്‍ക്കായി ബസുകളില്‍ പുതിയ സംവിധാനം വരുന്നു

uploads/news/2017/02/78582/amm.jpg

മുലയൂട്ടുന്ന കുട്ടികളുമായി അമ്മരുടെ ബസ് യാത്ര പലപ്പോഴും ദുരിത പൂര്‍ണ്ണമാണ്. ഇടയ്ക്കു കുഞ്ഞിനു പാല്‍ നല്‍കേണ്ടി വന്നാല്‍ തുറിച്ചു നേട്ടങ്ങളും അശ്ലീല കമന്റുകളും അവള്‍ക്കു ചുറ്റും ഉണ്ടാകും. അതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്കു ബസ് യാത്ര ഒരു നരഗമാണ്. ഇതിനൊരു പരിഹാരവുമായി എത്തിരിക്കുകയാണു മധ്യപ്രദേശ് സര്‍ക്കാര്‍. അമ്മയുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്നുവശത്തു നിന്നും കാര്‍ട്ടണ്‍ കൊണ്ടു മറച്ചു സീറ്റാണ് ഇതിനായി ബസില്‍ ഒരുക്കിരിക്കുന്നത്.

സര്‍ക്കാര്‍ ബസുകള്‍ക്കു പുറമേ സ്വകാര്യ ബസിലും ഇതു നടപ്പിലാക്കും. ഇതു സംബന്ധിച്ചു ബസുടമകള്‍ക്കു നിര്‍ദേശം നല്‍കിയതായി ഭൂപേന്ദ്ര സിങ് അറിയിച്ചു. സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു ഗതാഗത വകുപ്പ് ഇത്തരം ഒരു തീരുമാനവുമായി രംഗത്ത് എത്തിരിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള മറ്റേണിറ്റി സീറ്റ് എന്ന പേരില്‍ ഈ സംവിധാനം വളരെക്കാലം മുമ്പേ നടപ്പിലാക്കിയതാണ്.

Ads by Google
Wednesday 08 Feb 2017 02.44 PM
YOU MAY BE INTERESTED
TRENDING NOW