Saturday, February 23, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Jun 2016 01.47 AM

500 അടി ഉയരത്തില്‍ നിന്നും വെള്ളം താഴെക്ക്‌ പാലൂര്‍ കോട്ട വെള്ളച്ചാട്ടം കാടുമൂടുന്നു

uploads/news/2016/06/7829/2ml.jpg

മലപ്പുറം: മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കേണ്ട പാലൂര്‍ കോട്ട വെള്ളച്ചാട്ടം അധികാരികളുടെ പിടിപ്പുകേടുമൂലം കാടുമൂടി അപകടം ക്ഷണിച്ചുവരുത്തുന്നു. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേര്‍ന്നു കിടക്കുന്ന മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലാണ്‌ മനം കൂളിര്‍ക്കുന്ന പാലൂര്‍ കോട്ട വെള്ളച്ചാട്ടം.
ജൂണ്‍, ജൂലൈ മാസത്തില്‍ തകര്‍ത്തു പെയ്ുയന്ന മഴയെ തുടര്‍ന്ന്‌ മലമടക്കുകളില്‍ നിന്നും കൈവഴികളിലായി പാഞ്ഞെത്തുന്ന വെള്ളം നിറഞ്ഞു കവിഞ്ഞ്‌ 500 അടിയോളം ഉയരത്തില്‍ നിന്നും പാറക്കെട്ടുകളിലൂടെ താഴേയ്‌ക്ക്‌ പതിക്കുന്നത്‌ അതിമനോഹര ദൃശ്യമാണ്‌. ഇത്‌ കാണാന്‍ നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറു കണക്കിന്‌ ആളുകള്‍ ഇവിടെ എത്തുന്നത്‌ പതിവാണ്‌.
താഴെ നിന്നും 500 അടി ഉയരത്തില്‍ നില്‍ക്കുന്ന വെള്ളപ്പാച്ചിലിന്റെ മനോഹരിത കാണാന്‍ കാടു മൂടിയ ചവിട്ടു വഴികളിലൂടെ വളരെ പ്രയാസപ്പെട്ടു വേണം മുകള്‍ പരപ്പിലെത്താന്‍. സാഹസികമായ ഈ യാത്ര പലപ്പോഴും അപകടങ്ങള്‍ക്ക്‌ വഴിവെക്കാറുണ്ട്‌. വിവിധ ആഘോഷാവസരങ്ങളിലും സ്‌കൂള്‍ അവധി ദിവസങ്ങളിലുമാണ്‌ ഇവിടേക്ക്‌ വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌ കൂടുന്നത്‌. കാലവര്‍ഷം ശക്‌തിയാര്‍ജ്‌ജിക്കുമ്പോള്‍ മാത്രമാണ്‌ ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പൂര്‍ണ്ണമായും ദൃശ്യമാവുക. വര്‍ഷകാലങ്ങളില്‍ ചെറു അരുവികളായി ഒഴുകിയെത്തുന്ന വെള്ളം കെട്ടി നിര്‍ത്തിയാല്‍ വേനല്‍ കാലത്തും ഇവിടേക്ക്‌ സഞ്ചരികളെ ആകര്‍ഷിക്കാനാവും. സര്‍ക്കാറിന്റെ ഇടപെടല്‍ ഇതിനാവശ്യമാണ്‌.
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ പടയോട്ടം മലബാറില്‍ ആഞ്ഞടിച്ചപ്പോള്‍ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി ചരിത്ര താളുകളില്‍ കാണാം. ഇന്നിത്‌ ചരിത്രത്തിന്റെ ഭാഗമായി മാറി. മങ്കട ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഇന്‍ഡസ്‌ട്രിയല്‍ എസേ്‌റ്ററ്റും ഈ മലമുകളിലാണ്‌ സ്‌ഥിതി ചെയ്യുന്നത്‌. അങ്ങാടിപ്പുറം- കോട്ടക്കല്‍ റൂട്ടില്‍ കടുങ്ങപുരം സ്‌കൂള്‍ പടിയില്‍ നിന്ന്‌ രണ്ടു കിലോ മീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ മനോഹാരിത നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ ഉറവിടം കാണാനാവും. ഇവിടുത്തെ വെള്ളച്ചാട്ടം സംരക്ഷിച്ച്‌ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ്‌ വിനോദ സഞ്ചാരികളുടെ ശക്‌തമായ ആവശ്യം.

Ads by Google
Tuesday 28 Jun 2016 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW