Saturday, August 18, 2018 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 04 Feb 2017 04.00 PM

വീട് പേടി സ്വപ്‌നമല്ല

uploads/news/2017/02/77374/housguid1.jpg

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. കടം വാങ്ങിയും വായ്പയെടുത്തും വീടിന്റെ നിര്‍മാണം തുടങ്ങുന്നതോടെ പ്രശ്‌നങ്ങളും ആരംഭിക്കും. ചെറിയ മുന്‍കരുതലുണ്ടെങ്കില്‍ അധികമായുണ്ടാകുന്ന പണച്ചെലവും ദോഷങ്ങളും ഒഴിവാക്കാം.

ജന്മിമാരായി വിലസി നടന്ന നമ്മുടെ പൂര്‍വ്വികരുടെ കൈവശം ഏക്കര്‍കണക്കിന് ഭൂമിയുണ്ടായിരുന്നു. സ്ഥലത്തിന്റെ സൗകര്യപ്രദമായ ഒരിടത്തായിരുന്നു വീട് വെയ്ക്കുന്നത്. അന്നും വാസ്തുശാസ്ത്ര പ്രകാരമുള്ളതെല്ലാം അനുസരിച്ച് വീട് വെയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനെ നാലായി ഭാഗിച്ച് സ്ഥാനം കണ്ടെത്തും.

ശേഷം നിര്‍മാണം തുടങ്ങുന്ന മാസം ദിവസം സമയം എന്നിവയ്ക്കായി ജ്യോതിഷിയുടെ നിര്‍ദ്ദേശം തേടും. ആ സമയത്തിനനുസരിച്ചാണ് കുറ്റിയടിക്കലും കല്ലിടുന്നതും കട്ടിളവെയ്ക്കുന്നതുമെല്ലാം. എന്നാല്‍ ഇന്ന് സ്ഥിതി മാറി, അഞ്ചോ ആറോ സെന്റിലാണ് വീട് വെയ്ക്കുന്നത്. ബഹുഭൂരിപക്ഷം പേരും വാസ്തു നോക്കാറുമുണ്ട്.

വീട് നിര്‍മ്മാണം പലര്‍ക്കും പേടിസ്വപ്നമായി മാറുകയാണ്. അതിനുള്ള കാരണങ്ങള്‍ നിസ്സാരവും. പ്രതീക്ഷിക്കുന്നതിലും കൂടന്ന പണചെലവ്, കാലതാമസം, വാസ്തുവിന്റെ കണക്കിലുണ്ടാകുന്ന പിഴവുകള്‍, നവീകരിക്കേണ്ടി വരുമ്പോഴുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് അലട്ടുന്നത്. ചില പ്രശ്നങ്ങള്‍ക്ക് ആദ്യം തന്നെ പരിഹാരം ചെയ്താല്‍ അധിക ചെലവ് ഒഴിവാക്കാം.

വീടിന്റെ സ്ഥാനം...


വീട് നിര്‍മ്മാണത്തില്‍ പ്രധാന പങ്കാണ് ഭൂമിയ്ക്കുള്ളത്. ഭൂമിയുടെ സ്വഭാവമനുസരിച്ചായിരിക്കും ഭവനനിര്‍മ്മാണം. മനസ്സിലെ വീടിന് അനുയോജ്യമായ സ്ഥലമാണോ വാങ്ങാനുദ്ദേശിക്കുന്നതെന്ന് ആദ്യം തന്നെ ശ്രദ്ധിക്കുക.

കുടിവെള്ളം കിട്ടുന്ന സ്ഥലമാണോ എന്നും ഉറപ്പിക്കണം. ദീര്‍ഘചതുരാകൃതിയോ അല്ലെങ്കില്‍ സമചതുരാകൃതിയിലുള്ളതോ ആയ വസ്തുവാണ് വീടു നിര്‍മ്മിക്കാന്‍ ഉത്തമം. വാസ്തുശാസ്ത്രമനുസരിച്ച് കിഴക്കോട്ട് ദര്‍ശനമുള്ള വസ്തുവാണ് ഏറെ ഉത്തമം. വടക്കു കിഴക്കായി ഭൂമി ചരിഞ്ഞു കിടക്കുന്നതും നല്ലതാണ്.

ഭവന നിര്‍മ്മാണത്തിന് താഴെ പറയുന്ന വിധത്തിലുള്ള ഭൂമി അനുയോജ്യമല്ല.


1. വലിയ രണ്ട് വസ്തുക്കള്‍ക്കിടയ്ക്കുള്ള ചെറിയ ഭൂമി
2. വളരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള ഭൂമി
3. കരിങ്കല്ലും ചെങ്കല്ലും നിറഞ്ഞ വസ്തു കൂടുതല്‍ ചരിവുള്ള കിഴുക്കാംതൂക്കായ ഭൂമി
4. അടുത്തകാലം വരെ ശവപ്പറമ്പായി ഉപയോഗിച്ചിരുന്ന സ്ഥലം
5. മലിന ജല ചാലുകള്‍ക്ക് അടുത്തുള്ള ഭൂമി
6. ചന്തയ്ക്ക് അടുത്തുള്ള ഭൂമി
7. ഒറ്റപ്പെട്ട സ്ഥലങ്ങള്‍
8. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് അടുത്തുള്ള ഭൂമി

പ്ലാന്‍ വരയ്ക്കുമ്പോള്‍


വീട് വെയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാലുള്ള പ്രക്രിയയാണ് പ്ലാന്‍ വരയ്ക്കുന്നത്. പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മനസ്സിലുള്ള താല്‍പര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയണം. പ്ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം.

ഭൂമിയുടെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ ഭൂമിയുടെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്റെ ഘടനയെ ബാധിക്കും.

ഭൂമി എങ്ങനെയുള്ള നിലമാണെന്നും പരിശോധിക്കേണ്ടതുണ്ട്. നിലത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാതെ വേണ്ടത്ര ഉറപ്പില്ലാത്ത തറ കെട്ടി വീടു പണിത് കാറ്റിലോ മഴയിലോ തകര്‍ന്നുവീണ സംഭവങ്ങളുമുണ്ട്.

വീടുപണിയുടെ ബഡ്ജറ്റ് പ്രധാനമാണ്. തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ധാരണയുണ്ടാവണം.

വീടുപണി നീണ്ടുനില്‍ക്കാതെ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കുറെ പരിഹരിക്കാനാവും.

ഭൂപ്രകൃതിയും താല്‍പര്യങ്ങളും കണക്കാക്കി ആര്‍ക്കിടെക് പ്ലാനുകള്‍ വരച്ച് തരുമ്പോള്‍ അതില്‍ പ്രത്യേകിച്ച് യാതൊരുചെലവും കൂടാതെ നടപ്പിലാക്കാവുന്ന ഒന്നാണ് ജനാലകളും വാതിലുകളും ക്രോസ് വെന്റിലേഷന്‍ ആയി വരുത്തേണ്ടത്. ജനാലകള്‍ നേര്‍ക്കുനേര്‍ വരുത്തിയാല്‍ പോര അവ തുറന്നിടുകയും വേണം.ജനല്‍ കതക് രണ്ടായി പണിതാല്‍ പകുതി അടച്ചും പകുതി തുറന്നും ഇടണം.

Saturday 04 Feb 2017 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW