Wednesday, February 14, 2018 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 03 Feb 2017 03.43 PM

Healthy Foods for Better Immunity

uploads/news/2017/02/77034/madmjan31.jpg

അമിതമായി ഭക്ഷണം കഴിച്ച് ആരോഗ്യം നശിപ്പിക്കുന്നതിനു പകരം രോഗപ്രതിരോധശേഷി നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടറിഞ്ഞ് അവ ഒന്നു പരീക്ഷിച്ചുനോക്കാം...

ക്യാരറ്റ് സൂപ്പ്


വിറ്റാമിന്‍ എ യുടെ പ്രശ്നങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ക്ക് ക്യാരറ്റ് സൂപ്പ് ഉത്തമമാണ്...

ആവശ്യമുള്ള സാധനങ്ങള്‍
ക്യാരറ്റ്- മൂന്നെണ്ണം (കൊത്തിയരിഞ്ഞത്)
സവാള - ഒരെണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി - ഒരു ചെറിയ കഷണം (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി - രണ്ട് അല്ലി (കൊത്തിയരിഞ്ഞത്)
ഒലിവ് - ഓയില്‍ ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.ശേഷം ക്യാരറ്റ് ചേര്‍ത്ത് വഴറ്റുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയ ശേഷം തുറന്ന് വീണ്ടും തിളപ്പിക്കുക. ഇത് ഒരു ഗ്ലാസ് ബൗളിലെടുത്ത് കുരുമുളകുപൊടിയും ഉപ്പും വിതറി വിളമ്പാം.

ഔഷധ കഞ്ഞി


ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിച്ച് ആവശ്യമുള്ള ഊര്‍ജം നല്‍കാന്‍ ഔഷധക്കഞ്ഞിക്ക് കഴിയും...

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപനച്ചി അരച്ചത് - കുറച്ച്
കുടങ്ങല്‍ ചതച്ചത് - 20ഗ്രാം
തൊട്ടാവാടി അരച്ചത് - അര ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
ഉണക്കലരി - ഒരു കപ്പ് (കഴുകിയെടുക്കുക)
വെള്ളം - രണ്ടരകപ്പ്

തയാറാക്കുന്ന വിധം


വെള്ളം ചൂടാക്കി ചെറുപനച്ചി,കുടങ്ങല്‍,തൊട്ടാവാടി, ജീരകം ഇവയിട്ട് തിളപ്പിച്ച് കാല്‍ ഭാഗം വറ്റിക്കുക. ശേഷം ഉണക്കലരിയിട്ട് വേവിച്ചെടുക്കുക.

മുരിങ്ങക്കായ സൂപ്പ്


ശരീര ക്ഷീണത്തിന് ഉത്തമമാണ് മുരിങ്ങക്കായ സൂപ്പ്.

ആവശ്യമുള്ള സാധനങ്ങള്‍
ചെറിയ ഉള്ളി - കാല്‍ കിലോ
മുരിങ്ങക്കായ - 10 എണ്ണം
പരിപ്പ് - കാല്‍ കിലോ
പച്ച മുളക് - അഞ്ച് എണ്ണം
തേങ്ങ - ഒരെണ്ണം(ചിരകിയത്)
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം


പരിപ്പ് കഴുകിയതും മുരിങ്ങക്കായ തൊലികളഞ്ഞ് കഷണങ്ങളാക്കിയതും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും പച്ചമുളകും അരച്ചതും ഉള്ളി അരിഞ്ഞതും ഇതിലേക്ക് ചേര്‍ക്കുക. 5 മിനിറ്റ് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ കുരുമുളകുപൊടിയും ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പും കൂടി ചേര്‍ത്തിളക്കി വാങ്ങാം.

നെല്ലിക്ക ജ്യൂസ്


പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും നെല്ലിക്ക ജ്യൂസ് ഫലപ്രദമാണ്

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - കാല്‍ കിലോ
തേന്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ഇന്തുപ്പ് - ഒരു നുള്ള്
തക്കോലം ചതച്ചത് - കാല്‍ ടീസ്പൂണ്‍
പുതിനയില - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


നെല്ലിക്ക വേവിച്ച് കുരു കളഞ്ഞെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. തേനും തക്കോലവും ഇന്തുപ്പും പുതിനയിലയും ചേര്‍ത്ത് വീണ്ടും അടിച്ചെടുത്ത ശേഷം ഈ ജ്യൂസ് അരിച്ചെടുത്ത് വിളമ്പാം.
uploads/news/2017/02/77034/madmjan31a.jpg

Friday 03 Feb 2017 03.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW