Saturday, May 19, 2018 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 02 Feb 2017 04.38 PM

മാതൃകയാവേണ്ട രക്ഷിതാക്കള്‍

uploads/news/2017/02/76737/parting020217.jpg

സമൂഹത്തിലുള്ളവരോട് എങ്ങനെ പെരുമാറണമെന്നും തന്റെ സ്വഭാവത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നും കുട്ടികള്‍ പഠിക്കുന്നത് രക്ഷകര്‍ത്താക്കളില്‍ നിന്നാണ്. മക്കളെ ഉപദേശിക്കും മുന്‍പ് അച്ഛനമ്മമാര്‍ അറിയേണ്ട ശീലങ്ങള്‍...

നിസ്സാരകാര്യം കിട്ടിയാല്‍ മതി, ജിത്തുവിന് പിന്നെ എല്ലാവരോടും ദേഷ്യമാണ്. ഒരു മര്യാദയില്ലാതെയാണ് മുതിര്‍ന്നവരോട് സംസാരിക്കുന്നത്.. ജിത്തുവിന്റെ അമ്മ അനീറ്റ പരാതിപ്പെട്ടു.

മാതാപിതാക്കള്‍ മക്കളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തുമ്പോള്‍ എപ്പോഴെങ്കിലും എന്തുകൊണ്ട് മക്കള്‍ അങ്ങനെ ചെയ്യുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? മക്കളെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ഒരു കാര്യം ചിന്തിക്കണം.

കുട്ടികള്‍ അവരുടെ ജീവിതത്തില്‍ കണ്ട് പഠിക്കുന്നത് തങ്ങളുടെ അച്ഛനമ്മമാരുടെ ശീലങ്ങളാണ്. കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് അച്ഛനമ്മമാര്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ശീലങ്ങളിതാ...

വഴക്കും കുറ്റപ്പെടുത്തലും വേണ്ട


അച്ഛനമ്മമാര്‍ നിസ്സാരകാര്യങ്ങള്‍ക്കായി പരസ്പരം കുറ്റപ്പെടുത്തുന്നതും വാഗ്വാദങ്ങള്‍ നടത്തുന്നതും ശ്രദ്ധിക്കുന്ന കുട്ടികളുണ്ട്. പരസ്പരം വിശ്വാസമില്ലായ്മയും പ്രശ്നങ്ങളും രക്ഷിതാക്കളെയല്ല മറിച്ച് കുട്ടികളുടെ മനസ്സിനെയാണ് മുറിവേല്‍പ്പിക്കുക.

മക്കള്‍ ശ്രദ്ധിക്കുന്ന വിധത്തില്‍ പരസ്്പരം കുറ്റപ്പെടുത്താതിരിക്കുക. അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ഭാര്യയും ഭര്‍ത്താവും മാത്രമുള്ളപ്പോള്‍ സംസാരിച്ച് പ്രശ്നം പരിഹരിക്കുക. അച്ഛനുമമ്മയ്ക്കും പരസ്പരം സ്നേഹവും വിശ്വാസവുമില്ലെന്ന തോന്നല്‍ ഒരിക്കലും കുഞ്ഞിനുണ്ടാവാന്‍ പാടില്ല.

മികച്ച ബന്ധം നിലനിര്‍ത്താം


മാതാപിതാക്കള്‍ പരസ്പരം ഇടപെടുന്ന രീതി മാത്രമല്ല കുട്ടികള്‍ നിരീക്ഷിക്കുക, മറ്റുള്ളവരോടും നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്നതും കുഞ്ഞ് ശ്രദ്ധിക്കും.

അങ്ങനെയാണ് കുഞ്ഞ് ഓരോ വ്യക്തികളെയും സ്നേഹിക്കാനും മനസ്സിലാക്കാനും പഠിച്ച് തുടങ്ങുക. അകലെയുള്ള ബന്ധുക്കളാണെങ്കില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അവരുമായുള്ള ബന്ധം ദൃഢമാക്കുക.

മാതൃകയാവുക


പരസ്പരം മാത്രമല്ല, വീടിന് പുറത്തുള്ളവരുമായും നല്ല രീതിയിലുള്ള ബന്ധം കാത്തുസൂക്ഷിക്കുക. കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരുമായി മാതാപിതാക്കളും അടുപ്പം സൃഷ്ടിക്കണം. കുട്ടികളുടെ പഠന,പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധിക്കണം. വീട്ടിലെ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ കുഞ്ഞിനെ ഏല്‍പ്പിക്കണം.

കര്‍ത്തവ്യങ്ങള്‍


മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വം ലോകത്ത് മറ്റാര്‍ക്കുമില്ല. മാതാപിതാക്കള്‍ക്ക് മക്കളോടും സമൂഹത്തോടും ചില ഉത്തരവാദിത്വങ്ങളുണ്ട്. കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരാക്കിത്തീര്‍ക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.

മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന് ആവശ്യമായ സംരക്ഷണവും പരിചരണവും ശരിയായ ശിക്ഷണവും പകര്‍ന്നു നല്‍കേണ്ടത് മാതാപിതാക്കളാണ്.

ഒരു കുഞ്ഞ് വളര്‍ന്ന് വലുതായി സ്വതന്ത്രമായി ജീവിക്കാനും സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കാനും പ്രായമാകുന്നതുവരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ ജനനം മുതലുള്ള വളര്‍ച്ചാഘട്ടങ്ങളില്‍ അമ്മയും അച്ഛനും വ്യത്യസ്തരീതിയിലാണ് കുഞ്ഞിനെ സംരക്ഷിക്കേണ്ടത്. കുട്ടികളെ വളര്‍ത്തുന്നതിനും അവര്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ പഠിപ്പിക്കാനും അമ്മമാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

uploads/news/2017/02/76737/parting020217a.jpg

മാതാപിതാക്കള്‍ അറിയാന്‍


1. കുറ്റപ്പെടുത്തലുകള്‍ കഴിവതും ഒഴിവാക്കുക. ഒപ്പം താരതമ്യപ്പെടുത്തലും. പാഠ്യ,പാഠ്യേതരവിഷയങ്ങളില്‍ മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തരുത്.
2. ശരിയും തെറ്റും എന്തെന്ന് ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക. ഒപ്പം ഉത്തരവാദിത്വബോധവും കുട്ടിയില്‍ വളര്‍ത്തുക.
3. പ്രഭാതനിഷ്ഠ കൃത്യമായി പാലിക്കണമെന്ന് കുട്ടിയോട് ആഞ്ജാപിക്കുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മാതാപിതാക്കളാണ് മക്കള്‍ക്ക് മാതൃകയാവേണ്ടത്.
4. അച്ചടക്കമില്ലായ്മയെ ഗൗരവമായെടുക്കുക. എന്തുപറഞ്ഞാലും എതിര്‍ക്കുന്ന പ്രവണത, സ്‌കൂളില്‍ പോകാതെ കൂട്ടുകാര്‍ക്കൊപ്പം നടക്കുക, ഇവയെല്ലാം നിയന്ത്രിക്കേണ്ടത് മാതാപിതാക്കളാണ്.
5. സോഷ്യല്‍ മീഡിയയ്ക്കുള്ള പ്രാധാന്യം ഇന്ന് വളരെയധികമാണ്. മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയയുമായുള്ള ചങ്ങാത്തം കുട്ടികളും കണ്ട് പഠിക്കുന്നുണ്ട്. അച്ഛനും അമ്മയും എപ്പോഴും ഫെയ്സ്ബുക്കിലാണ്. പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന ചിന്ത കുട്ടികളിലുണ്ടാവും. ഇത് മാറാന്‍ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Thursday 02 Feb 2017 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW