Tuesday, December 12, 2017 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 08.54 PM

ആര് വിരുന്നു വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല: വ്യാജ വാര്‍ത്തയ്‌ക്കെതതിരെ ആഞ്ഞടിച്ച് സാന്ദ്ര തോമസ്

uploads/news/2017/02/76451/sandra.jpg

വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ചു സാന്ദ്ര തോമസ്. സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ കൃത്രിമപ്പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസിന്റെ പേരില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തുടങ്ങിയെന്ന വര്‍ത്തയ്‌ക്കൊപ്പം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടിയും നിര്‍മ്മാതവുമായ സാന്ദ്ര തോമസിന്റെ ചിത്രം നല്‍കിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടി രംഗത്ത് എത്തി.

സാന്ദ്ര പറഞ്ഞത് ഇങ്ങനെ.

ആരും വിരുന്നു വന്നാലും കോഴിക്കു കിടക്കപ്പൊറുതിയില്ല എന്നു പറയുന്നതു പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതി കേസും ഇപ്പോള്‍ എന്റെ തലയിലായി ഇതിനൊക്കെ എന്തു പറയാനാണ്. മഞ്ഞഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രചാരം വര്‍ധിപ്പിക്കാനായി സിനിമതാരങ്ങളുടെ ജീവിതം തോന്നുന്നതു പോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നു എന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷത്വം എന്നത് ഇവര്‍ക്കൊന്നും ഇല്ല.

നാളെ ഇനി ഐശ്വര്യയോ അമലയോ എന്നു പേരുള്ള സ്ത്രീയെയാണ് ഈ കേസില്‍ പിടിച്ചതെങ്കില്‍ ഇവര്‍ സിനിമ താരങ്ങളായ ഐശ്വര്യയുടെയും അമലയുടേയും ചിത്രം വച്ചു കൊടുക്കുമോ? ഇത് മനപൂര്‍വ്വം ചെയ്തതാണ്. ഒരാള്‍ അതു പ്രശസ്തരാണെങ്കില്‍ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടര്‍ വിചാരിക്കുന്നത്. കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്നവരോട് ഒന്നേ പറയാനുള്ളു ഇത് ഒരു നാണം കെട്ട പരിപാടിയാണ്.

Ads by Google
Wednesday 01 Feb 2017 08.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW