Wednesday, June 28, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Wednesday 01 Feb 2017 08.32 PM

മമ്മൂട്ടി ഡാന്‍സ് ചെയ്യുന്നതറിഞ്ഞ് കാണാനായി പ്രഭുദേവയും മോഹന്‍ലാലും എത്തി: പിന്നെ അരങ്ങേറിയത്

uploads/news/2017/02/76449/mmmmm.jpg

ഡാന്‍സ് എന്നു പറഞ്ഞാല്‍ മമ്മൂട്ടിക്ക് എന്നും അങ്ങനെയാണ്. ഏറ്റവും അടിയന്തരമായ സാഹചര്യത്തല്‍ മാത്രമേ പുറത്തെടുക്കു. അല്ലെങ്കില്‍ ഓടിയോ നടന്നോ ഓക്കെ സാധാരണ ഗാനരംഗങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യും. അതുകൊണ്ടു തന്നെ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കാണാന്‍ എത്തിയതു മോഹന്‍ലാലും പ്രഭുദേവയും. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ ഡാന്‍സ്. മദ്രാസില്‍ വച്ചാണു മമ്മൂട്ടിയുടെ ഡാന്‍സ് അടങ്ങുന്ന ഗാനരംഗത്തിന്റെ ഷൂട്ടിങ്ങ്.

ആ ഗാനരംഗത്തില്‍ മമ്മൂട്ടിക്കു വേണ്ടി നൃത്ത സംവിധായകനായി വന്നതു പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമായിരുന്നു. മമ്മൂട്ടിയുടെ ചിത്രത്തിനാണു രാജു കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് എന്നറിഞ്ഞപ്പോള്‍ പ്രഭുദേവയും സെറ്റിലെത്തി. സെറ്റില്‍ പ്രഭുദേവയെ കണ്ട മമ്മൂട്ടി ആകെ സംശയത്തിലായി. പ്രഭുദേവ വെറുതെ വന്നതാണെന്നറിഞ്ഞതോടെ മമ്മൂട്ടിക്ക് സമാധാനമായി. അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. ഈ സമയം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടു മോഹന്‍ലാലും പ്രിയദര്‍ശനും മദ്രാസില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഡാന്‍സ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇവര്‍ രാത്രിയോടെ സെറ്റില്‍ എത്തി.

എല്ലാവരേയും ഒരുമിച്ചു കണ്ടതോടെ മമ്മൂട്ടി ആവേശത്തിലായി. ഇതു കണ്ട് മോഹന്‍ലാല്‍ മമ്മൂട്ടിയെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചത്രെ.

Ads by Google
Wednesday 01 Feb 2017 08.32 PM
YOU MAY BE INTERESTED
TRENDING NOW